Saturday, 15 February 2014

The Aryans and matsya- Hayagriva incarnations



മത്സ്യ- ഹയഗ്രീവ അവതാരങ്ങളും ആര്യന്മാരും.





ഭഗവാന്‍ മഹാവിഷ്ണു, വേദങ്ങള്‍ ബ്രഹ്മാവിന് ഉപദേശിച്ചു നല്‍കി. അസുരന്മാരായ മധു-കൈടഭന്മാര്‍ അവ മോഷ്ട്ടിച്ചു കൊണ്ടുപോയി. അവരെ കണ്ടെത്താന് ബ്രഹ്മാവിനായില്ല. അദ്ദേഹം വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചു.

വിഷ്ണു മത്സ്യാവതാരം പൂണ്ടു ആ രണ്ട് അസുരന്മാരെയും വധിച്ചു ഹയഗ്രീവ അവതാറാം പൂണ്ടു  ബ്രഹ്മാവിന് മടക്കി നല്‍കി, അപ്രത്യക്ഷനായി.
‘ഹയ’ എന്ന സംസ്കൃത വാക്കിനു കുതിര എന്നും, ‘ഗ്രിവ’ എന്ന വാക്കിനു കഴുത്ത് എന്നുമാണ് അര്‍ഥം. മനുഷ്യന്റെ ഉടലും, കുതിരയുടെ കഴുത്തുമുള്ള “ഹയഗ്രീവന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍ രണ്ടാമത്തേതും, ബ്രാഹ്മണ മേധാവികള്‍ കണക്കില്‍പ്പെടുത്താതതുമായ ഒന്നാണ്.
ഈ രണ്ട് അവതാരങ്ങളെയും ആരാധിച്ച “ഹയഹയന്മാര്‍” ആണ് ലോകത്തിലെ ആദ്യത്തെ ‘ആര്യന്മാര്‍’ എന്ന ആര്യന്‍ ക്ഷത്രിയന്മാര്‍!. കുതിര അവരുടെ ഉറ്റ വാഹനം ആയിരുന്നു. ചന്ദ്ര വംശികള്‍ ആയ ഇവര്‍ സൂര്യ വംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പതു ഗോത്രങ്ങളിലെ  ‘കോലി(കോലിയ), ‘ശാക്യ’ എന്നീ രണ്ട് ഗോത്രങ്ങളുമായി ഉറ്റ ബന്ധുത്വം പുലര്‍ത്തിയിരുന്നു. കോലികള്‍ ഹയ്ഹയന്മാരെപ്പോലെ മത്സ്യ-ഹയഗ്രീവ അവതാരങ്ങളെ ആരാധിച്ചിരുന്നു. കോലികള്‍ക്കും, ശാക്യര്‍ക്കും തുല്യമായ ഗോത്രങ്ങള്‍ അവിടെ വേറെ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ ഗോത്രങ്ങള്‍ തമ്മിലുള്ള വിവാഹ ബന്ധങ്ങള്‍ മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ജൈന മതത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ചന്ദ്രവംശികളും,സൂര്യ വംശികളുമായ ആര്യന്‍ ക്ഷത്രിയന്മാര്‍  ഒരേ ജനതയായി പരിഗണിക്കപ്പെടുകയും അവര്‍ പരസ്പരം വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
(കോലി കുലത്തിലെ സത്യവതിയുടെ മകനാണ് വേദ വ്യാസന്‍. മോഹന്‍-ജോ-ദാരോ ശിലാ ലിഖിതങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന പ്രസിദ്ധനായ ചക്രവര്‍ത്തി “മാന്ധാത” കോലി വംശജനാണ്. രാമായണത്തിന്റെ കര്‍ത്താവ്‌ വാല്മീകി, ശ്രീ രാമന്‍, ശ്രീ ബുദ്ധന്റെ മാതാവ് മഹാമായ, സുപ്പ ബുദ്ധ, ദേവ ദഹ സക്ക, ദേവ ദത്ത, അനന്ദ, പെരിമ്പിടുഗ്, ചോളന്മാര്‍, കൃഷ്ണ ദേവ രായ, സാലുവ നരസിംഹ രായ, മഹാ ഭാരതത്തിലെ കുനിന്ദ സാമ്രാജ്യം, ചന്ദ്ര ഗുപ്ത മൗര്യന്‍, കബീര്‍ദാസ്, മഹാഭാരതത്തിലെ കര്‍ണ്ണന്‍, സൗരാഷ്ട്രയിലെ ‘ഭക്തരാജ് ഭാതുര്‍ദാസ്’, ‘ഭക്തരാജ് വല്‍രാം’ തുടങ്ങിയവര്‍, ചരിത്രത്തില്‍ അറിയപ്പെടുന്ന കോലി രജപുത്രര്‍ (കോലി -രജ് പുത്)ആണ്. മഹാരാഷ്ട്രയിലെ ശിവജിയുടെ സര്‍വ്വ സൈന്യാധിപനും, മറ്റു സൈനിക മേധാവികളും കോലി  ഗോത്രജരായിരുന്നു. “എന്റെ സിംഹം” എന്ന് ശിവജിയാല്‍ പരാമര്‍ശിക്കപ്പെട്ട ശിവജിയുടെ ജനറല്‍ ആയിരുന്ന “തനാജി റാവു മലുസാരെ” കോലി ഗോത്രജനായിരുന്നു. “കോടന കോട്ട”യ്ക്കു വേണ്ടി യുദ്ധം ചെയ്തു വിജയിക്കുകയും, കൊല്ലപ്പെടുകയും ചെയ്ത തനാജിയുടെ ഓര്‍മ്മക്കായി ആ കോട്ടയ്ക്കു ശിവജി “സിംഹ്ഗദ്ദ്” (sinhghadhh) എന്ന് പുനര്‍നാമകരണം ചെയ്തു. 1857  ലെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ അനേകം കോലി പോരാളികളായ വനിതകള്‍ ത്ധാന്‍സി  റാണിയുടെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യ പങ്കു വഹിച്ചു.)
സരസ്വതീ നദീ മുഖത്തെ പ്രമുഖര്‍ ഈ ആര്യന്‍ ക്ഷത്രിയന്മാരായിരുന്നു. (സിന്ധൂ നദീ  തട സംസ്കാരം ബി.സി. 3300- ബി.സി 1800 എന്ന് കണക്കാക്കുമ്പോള്‍, വേദ സംസ്കാര കാലഘട്ടം ബി.സി. 1800- ബി.സി. 10500 എന്ന് കണക്കാക്കുന്നു. ഇപ്പോള്‍ ഘാഗര്‍ എന്ന നദീ തട അവശിഷ്ടം,. ബി.സി 1900 ത്തില്‍ അറബി ക്കടലില്‍ ഒഴികിയെത്തിയ, ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന  സരസ്വതി നദിയുയുടെതാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തരാഞ്ചലില്‍ നിന്നും ഉത്ഭവിച്ചു ഹരിയാന, പഞ്ചാബ്‌, രാജസ്ഥാന്‍ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ഗുജറാത്തിലെത്തി അറബിക്കടലില്‍ പതിക്കുന്ന സരസ്വതീ നദിയുടെ പാത ഉപഗ്രഹത്തിന്റെ സഹായത്താല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്).  
വേദങ്ങള്‍ രചിച്ചത് ഈ ആര്യന്മാരാണ്‌. ക്ഷത്രിയന്മാരായ ഇവര്‍ അവ ആചരിക്കാനായി അവരുടെ തന്നെ മറ്റൊരു ജന വിഭാഗത്തിന് കൈമാറി. അങ്ങനെ വേദങ്ങള്‍ ‘‘ആര്യന്‍ ബ്രാഹ്മണര്‍’ എന്ന വിഭാഗത്തിന് സ്വന്തമായി. വേദങ്ങള്‍ കയ്യടക്കിയ ഈ ബ്രാഹ്മണര്‍ പില്‍ക്കാലത്ത്‌  അവരുടെ മേധാവിത്വം സ്ഥാപിച്ചു. ഇതായിരുന്നു, ആര്യന്‍ ബ്രാഹ്മണനായ പരശുരാമന്റെയും, ആര്യന്‍ ക്ഷത്രിയനായ സഹസ്രാര്‍ജ്ജുനന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ആര്യ ക്ഷത്രിയ (പഞ്ച ഗൗഡ ദേശം)-ദ്രാവിഡ ബ്രാഹ്മണ(പഞ്ച ദ്രാവിഡ ദേശം) യുദ്ധങ്ങളുടെയും ആര്യ-ദ്രാവിഡ വിഭജനത്തിന്റെയും  അടിസ്ഥാന കാരണം. കാമധേനു എന്ന പശുവിനെ കാര്‍ത്യവീരാര്‍ജ്ജുനന്‍ കടത്തിക്കൊണ്ടു പോയത് ആര്യ ക്ഷത്രിയ-ആര്യ ബ്രാഹ്മണ വേര്‍തിരിവിനും, പില്‍ക്കാലത്തുണ്ടായ ഘോര യുദ്ധങ്ങള്‍ക്കും ആക്കം കൂട്ടിയെന്നു മാത്രം.
ബ്രാഹ്മണ മേധാവിത്വത്തെ  ചെറുക്കാന്‍ ഹയ്ഹയന്മാരായ ‘ആര്യന്‍ ക്ഷത്രിയന്മാര്‍ സ്ഥാപിച്ച മതമാണ്‌ ജൈന മതം. ജൈന മതപ്രകാരം കോപം,ആര്‍ത്തി, ആസക്തി,അഹങ്കാരം എന്നീ നാല് ആന്തരിക ശത്രുക്കളെ പരാജയപ്പെടുത്തി, ആത്മജ്ഞാനം നേടുന്ന യോഗികളെ ബഹുമാനപുരസ്സരം അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പദമാണ് ‘അരിഹന്ത്’(പാലി) എന്നത്.  ഇത് സംസ്കൃത ഭാഷയില്‍ ‘ആര്യ ര്‍’, ‘ആര്യ ന്‍’  എന്നും,  തമിഴ് ഭാഷയില്‍ ‘അരിയ ന്‍ എന്നുമാണ് പറയുക. (ശ്രേഷ്ഠന്‍, കുലീനന്‍ (ഉന്നതകുലജാതന്‍.) എന്നീ  അര്‍ത്ഥങ്ങളാണ് പൊതുവേ ഈ പദങ്ങള്‍ക്കു കല്പിക്കപ്പെടുന്നത്.)
ആര്യന്മാര്‍ അവരുടെ ഭൂമിയെ “ആര്യ വര്‍ത്ത” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. “ആര്യന്‍“ എന്ന ഇംഗ്ലീഷ് പദം വേദ ഭാഷയായ സംസ്കൃതത്തിലെ “ആര്യ” യില്‍ നിന്നും ഉരുത്തിരിഞ്ഞ പദമാണ്. ശ്രേഷ്ഠന്‍, എന്ന അര്‍ത്ഥമാണ് ഇതിനുള്ളത്. വര്‍ഗത്തെയോ, ജാതിയേയോ പ്രതിനിധാനം ചെയ്യാന്‍ ഈ പദം  ഉപയോഗിച്ചിരുന്നില്ല. ഇത് പരക്കെ ഉപയോഗിച്ചിരുന്നത്, ജൈന-ബുദ്ധമതാനുയായികളും, ഹിന്ദു മതാനുയായികളും, സൌരാഷ്ട്രരും ആയിരുന്നു. 
ആര്യന്മാര്‍ പാരമ്പര്യമായി, ഇന്ദ്രനെയും, വരുണനെയും, അഗ്നിയേയും മിത്രനെയും ആരാധിച്ചിരുന്നു. അത്തരം  ചടങ്ങുകളില്‍ അവര്‍, അറിയപ്പെടാത്ത ഒരുതരം സസ്യത്തില്‍ നിന്നും വാറ്റിയെടുക്കുന്ന മദ്യം(സോമ രസം) ഉപയോഗിച്ചിരുന്നു.
വൈദീക ജനത  മാംസ്യവും ,  ഭക്ഷിച്ചിരുന്നു എന്ന് സ്വാമി പ്രകാശാനന്ദ സരസ്വതി “ദി ട്രൂ ഹിസ്റ്ററി ആന്‍ഡ്‌ ദി റിലീജിയന്‍ ഓഫ് ഇന്ത്യ “ എന്ന ഗ്രന്ഥത്തില്‍ പരാമാര്‍ശിക്കുന്നു. സമുദ്രോപജീവികളായ ആര്യന്മാര്‍ മത്സ്യം കഴിച്ചിരിക്കാനാണ് ഏറെ സാധ്യത. ഉപജീവനത്തിനായി മത്സ്യം പിടിക്കുന്നതിന്റെ പാപം ഇലാതാകാന്‍ ഏകാദശി വൃതം നടപ്പിലാക്കിയത് മാന്ധാതാ മഹാരാജന്‍ ആയിരുന്നു. ഇന്നും വൈഷ്ണവ മുത്തുരാജാക്കന്മാരായ അരയര്‍ ഈ വൃതം തൊഴില്‍ മുടക്കി അനുഷ്ട്ടിച്ചു വരുന്നു.
ബി.സി.പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ ആര്യന്മാര്‍ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും, കുടിയേറിയതായി കരുതുന്നു. ഋഗ്വേദത്തില്‍ സാമ്രാജ്യങ്ങളുടെ ഭരണത്തെ  ചൊല്ലി യുദ്ധങ്ങള്‍ നടന്നതായി പരാമര്‍ശങ്ങളുണ്ട്. പുരാവസ്തുരേഖകള്‍ ബി.സി രണ്ടായിരത്തിന്റെ അന്ത്യ പാദത്തില്‍ സിന്ധൂ നദിയുടെ തീരത്തുനിന്നും അവിടുത്തെ ജനങ്ങള്‍ മറ്റു മേഖലകളിലേക്ക് കുടിയേറിയതായി പറയുന്നു.   
ആല്‍മരം പവിത്രമായി കരുതിയിരുന്ന ഒരു ജനതയായിരുന്നു അവര്‍. ബുദ്ധമതത്തില്‍ അരയാല്‍ ബോധി വൃക്ഷം ആയി ആരാധിക്കപ്പെട്ടിരുന്നു. 
അരയാല്‍ എന്ന പദം രൂപം കൊണ്ടത്‌, എങ്ങനെയെന്നു നോക്കാം. അരയാലിന്റെ വേര് ഭാഗത്ത് ബ്രഹ്മാവും, മദ്ധ്യ ഭാഗത്ത്‌ വിഷ്ണുവും, ശിഖരത്തില്‍ ശിവനും കുടിയിരിക്കുന്നു എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അരയാലിന്റെ മദ്ധ്യ ഭാഗത്തിനാണ് വൈഷ്ണവര്‍  ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നത്. അതിനാലാണ് ആല്‍ത്തറ കെട്ടിപ്പൊക്കി അതിന്മേല്‍ ഋഷിമാര്‍ ഇരിക്കുന്നത്. ശ്രീ ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമായി വിശ്വസിക്കപ്പെടുന്നു. ബുദ്ധനെ ‘അരയര്‍’, ‘അരിയര്‍’ എന്നാണ് വിളിച്ചിരുന്നത്‌. “അരയരുടെ ആല “ എന്ന അര്‍ത്ഥത്തില്‍ ആല്‍ മരത്തിനെ ‘അരയാല്‍ വൃക്ഷം’ എന്ന് വിളിക്കപ്പെടുന്നു.
  ആരാധാനാ മൂര്‍ത്തികളുടെ രൂപങ്ങള്‍ സിന്ധൂ നദീ തട സംസ്കാര കാലഘട്ടത്തിലാണ് രൂപപ്പെടുന്നത്. സ്ത്രീകളുടെ ധാരാളം രൂപങ്ങളും, , സിംഹം, ആന, കാള, കാണ്ടാമൃഗം തുടങ്ങിയ മോഹന്‍-ജോ-ദാരോ യിലെയും ഹാരപ്പനിലെയും മതപരമായ അടയാളങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. സിന്ധൂ നദീ തടത്തിലെ ജനങ്ങള്‍ അമ്മ ദൈവത്തെയും, പശുപതിയെയും (ശിവന്‍)ആരാധിച്ചിരുന്നു. സിന്ധൂ നദീ തടത്തിലെ ഖനനങ്ങളും, പര്യവേക്ഷണങ്ങളും അവര്‍ വളരെ ഉയര്‍ന്ന ഒരു നഗര ജീവിതം നയിച്ചവരും അനുബന്ധ സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങളില്‍ വസിച്ചിരുന്നവരും ആയിരുന്നെന്നു തെളിയിക്കുന്നു.
ഉത്തരേന്ത്യയില്‍ ഹയ്ഹയന്മാരുടെ പിന്‍ഗാമികള്‍ “കലച്ചൂരി രാജാക്കന്മാര്‍” എന്നാണ് അറിയപ്പെട്ടത്. അവര്‍ ജൈന മതാനുയായികളും, അതിന്റെ പ്രചാരകന്മാരുമായിരുന്നു. ജൈന-ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയ കലച്ചൂരികളെ “കളഭ്രര്‍” എന്നാണ് അറിയപ്പെട്ടത്. അവര്‍ ആന്ധ്രാപ്രദേശില്‍ “മുദ്ധിരാജ” എന്നും, തമിഴ്നാട്ടില്‍ “മുത്തുരാജ/ മുത്തരയര്‍” എന്നും അറിയപ്പെട്ടു. ഇവര്‍ ഉത്തരേന്ത്യയില്‍ നിന്നും കുടിയേറിയ  കോലികള്‍  ആണെന്ന് ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. ഇന്ന്  ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മാത്രമേ ഇവര്‍ ക്ഷത്രിയരായി പരിഗണിക്കപ്പെടുന്നുള്ളൂ. ജൈന-ബുദ്ധമതത്തിലധിഷ്ടിതമായ ചോള ,പാണ്ഡ്യ, ചേര, വിജയ നഗര സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചത് ഈ രാജാക്കന്മാരാണ്‌.
ദക്ഷിണേന്ത്യയില്‍ ജാതികളെ വിഭജിച്ചിരിക്കുന്നത്, സാമ്പത്തിക അവസ്ഥയെ അടിസ്ഥാനമാക്കിയാണ്., വംശ പാരമ്പര്യം അടിസ്ഥാനമാക്കിയല്ല. അതുകൊണ്ടുതന്നെ ഒ.ബി.സി, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള  കോലികളുടെ സാമൂഹികാവസ്ഥ തുല്യമാണ്. ഈ ജാതി ലിസ്റ്റുകളി ലൊന്നും ഉള്‍പ്പെടാത്ത കോലി  വിഭാഗങ്ങളും ഉണ്ട്. ദക്ഷിണേന്ത്യയിലെ കോലിളുടെ പിന്‍ഗാമികള്‍  അറിയപ്പെടുന്നത്,മുടിരാജ, മുത്തുരാജ, മുത്തരയര്‍, അരയര്‍, നായക, നായിഡു, പിള്ളൈ, തുളുവ, പൂജാരി, ഗംഗാ പുത്രാ, വാല്‍മികിനായക, മുദ്ധിരാജ് ബണ്ട്സ്, കോളി, കോളിയന്‍ എന്നിങ്ങനെയാണ്. ഇവര്‍ രജ് പുത് ആയി പരിഗണിക്കപ്പെടുന്നെങ്കിലും, അവര്‍ മൊത്തത്തില്‍ ബ്രാഹമണ മേധാവിത്വത്തിനെതിരെ നിലകൊള്ളുന്നു. ദക്ഷിണേന്ത്യയില്‍ മുപ്പതു മുതല്‍ 40% വരെ ജനസംഖ്യ ഉണ്ടായിരുന്ന കോലി രജപുത്രന്മാരെ  ബ്രാഹ്മണര്‍ പരാജയപ്പെടുത്തി അവര്‍ നടപ്പിലാക്കിയ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയിലെ ശൂദ്രര്‍ ആയി പരിഗണിച്ചു. അതുകൊണ്ടാണ് ബ്രാഹ്മണര്‍  ഇന്നും, ക്ഷത്രിയരായ  സത്യവതിയെയും, വേദ വ്യാസനെയും, ‘മുക്കുവര്‍’ എന്ന് വിശേഷിപ്പിക്കുന്നത്‌. എങ്കിലും, അവര്‍ ദക്ഷിണേന്ത്യയിലെ “രജ പുത്രര്‍” ആയി ചരിത്ര കാരന്മാര്‍ പരിഗണിക്കുന്നു.
വംശപരമായി പുരാതന ഭാരതത്തിലെ  മുന്നണി പോരാളികളായ രജപുത്രര്‍ ആണ് കോലികള്‍  പക്ഷെ, ഇപ്പോള്‍ അവരുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം പല സംസ്ഥാനങ്ങളിലും പിന്നോക്ക സമുദായങ്ങളുടെ പരിഗണനയാണുള്ളത്. ഉത്തരാഖണ്ട് പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ അവര്‍ “കോലി രജ് പുത്” എന്ന മുന്നോക്ക ജാതിയാണ്.
മധ്യപ്രദേശില്‍ അവര്‍ പട്ടിക ജാതിയുടെ കീഴില്‍ ആണ്. ഗുജറാത്തില്‍ അവര്‍ ഭരണ നൈപുണ്യമുള്ള വര്‍ഗമായതിനാലും  42 ശതമാനം  ജനസംഖ്യ ഉള്ളതിനാലും, ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഇവര്‍, “പല്ലവി ദര്‍ബാര്‍സ്,(താക്കൂര്‍/ കോലി പട്ടേല്‍)എന്ന് വിളിക്കപ്പെടുന്നു.
ഗോത്രത്തിലെ  ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷം ജൈന മതാനുയായികള്‍ ആയിരുന്ന കോലികളും, ശാക്യരും ബുദ്ധമതവും സ്വീകരിച്ചു.
ഗരുഡ പുരാണം അനുസരിച്ച് (1.86.10-11) രാമനും, കൃഷ്ണനും, ശേഷമുള്ള വിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമായാണ് ബുദ്ധനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിഷ്ണു പുരാണത്തിലും, ബ്രഹ്മ പുരാണത്തിലും, ശ്രീമദ് ഭാഗവതത്തിലും ശാക്യ വംശത്തെകുറിച്ച് പരാമര്‍ശമുണ്ട്. ‘ശാക്യ’ എന്ന സംസ്കൃത പദത്തിന് ‘കഴിവുള്ള’, ‘യോഗ്യരായ’ എന്നാണു അര്‍ത്ഥം. ശാക്യര്‍, “ശാക്യ ഗണ രാജ്യം” എന്ന പേരില്‍ ഒരു സ്വതന്ത്ര രാജ്യം ഭരിച്ചിരുന്നു. പുരാതന ഭാരതത്തിലെ ‘കപില വസ്തു’ ആയിരുന്നു അതിന്റെ തലസ്ഥാനം.
ബുദ്ധ മത ഗ്രന്ഥങ്ങളായ “മഹാ വസ്തു”, (Late 2 nd century BCE) "മഹാവംശ", “സുമംഗല വിലാസിനി” (5 th century CE) ശാക്യ ഗോത്രത്തെ കുറിച്ചും, പ്രത്യേകിച്ച്, ബുദ്ധന്റെ ജനനത്തെ സംബന്ധിച്ചും പറയുന്നുണ്ട്. ആദിച്ച ബന്ധുസ്  (Kinsman of the sun)/ (Adichcha=solar race)എന്ന ഭാഗത്ത്‌ ഐതിഹാസിക കഥാപാത്രമായ ഇക്ഷ്വാകു (പാലി: ഒക്കാക) വിനെക്കുറിച്ചും പരാമര്‍ശമുണ്ട്.

“ശാക്യഗോത്രത്തിലെ സ്വഭാവ മഹിമയില്‍ പേരുകേട്ട സുദ്ധോനനന്‍ എന്ന രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ ശാക്യര്‍ ജീവിച്ചിരുന്നു. സുദ്ധോദന രാജാവിന്  അതിസുന്ദരിയും, ദേവതയുടെ അംശാവതാരം എന്നും  വിശേഷിപ്പിക്കപ്പെട്ട മഹാമായ എന്ന ഭാര്യയുണ്ടായിരുന്നു.” (Buddhacarita of Aswaghosa: 1 1-2)

ബുദ്ധ മത ഗ്രന്ഥമായ “മഹാവംശ” യില്‍  (ll, 1-24)  ഇക്ഷ്വാകു വില്‍ നിന്നും ശാക്യ രൂപം കൊള്ളുന്നതും, “മഹാസമ്മതയില്‍” ശാക്യ ഗോത്രത്തിന്റെ മുന്‍ഗാമി ഇക്ഷ്വാകുവിനെ(പാലി: ഒക്കാക) കുറിച്ചും ‘മാന്ധത’, ‘സാഗര’ തുടങ്ങിയ പ്രസിദ്ധമായ രാജാക്കന്മാരെ കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ, ഒക്കാകയുടെ മൂത്തമകനാണ് ഒക്കമുഖ, ഒക്കമുഖയുടെ മകനാണ്, ശിവിസംജയ. ശിഹസാര ചെറു മകനും. ശിഹസാര രാജാവിന്റെ 82000 മക്കളും ചെറുമക്കളുമാണ് ശാക്യ ര്‍  എന്ന് അറിയപ്പെട്ടത്. ശിഹസാരയുടെ ഇളയ പുത്രനാണ് ജയസേന. ജയസേനക്ക് സിഹഹനു എന്ന പുത്രനും, ദേവദാസഹക്കയെ വിവാഹം കഴിച്ച യശോധര (സിദ്ധാര്‍ത്ഥ രാജകുമാരന്റെ ഭാര്യയല്ല ) എന്നീ മകളുണ്ടായിരുന്നു. ഈ ദമ്പതികളുടെ മക്കളാണ് അഞ്ജനയും, കാഞ്ചനയും. ശിഹഹനു കാഞ്ചനയെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ച് പുത്രന്മാരും, രണ്ടു പുത്രിമാരുമുണ്ടായി. ഇവരില്‍ ഒരാളാണ് സുദ്ധോദനന്‍. സുദ്ധോദനനു രണ്ടു ഭാര്യമാരായിരുന്നു. അഞ്ജനയുടെ രണ്ടു മക്കളായ മഹാ മായയും, പ്രജാപതിയും. സുദ്ധോദനന്റെയും, മഹാ മായയുടെയും മകനാണ് സിദ്ധാര്‍ഥന്‍. അഞ്ജനയുടെ ചെറുമകളും, സുപ്പബുദ്ധന്റെ മകളുമായ  യശോധര (ഭക്ത കാഞ്ചന) യെ സിദ്ധാര്‍ഥന്‍ വിവാഹം കഴിച്ചു. അവരുടെ മകനാണ് രാഹുലന്‍.
ബുദ്ധ മത ഗ്രന്ഥമായ “മഹാ സമ്മത” യില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇക്ഷ്വാകുവിന്റെ പിന്‍ഗാമികളില്‍  ഒരു രാജാവാണ് ഇക്ഷ്വാകു സാമ്രാജ്യം സ്ഥാപിച്ചത് എന്ന് പറയുന്നു. ജൈന സാഹിത്യത്തില്‍ പറയുന്ന ഇക്ഷ്വാകു സാമ്രാജ്യം 24 തീര്‍ത്ഥങ്കരര്‍ ഉള്ളതായി പരാമര്‍ശിക്കുന്നു.
പുരാതന സൂര്യ വംശികളും, ചന്ദ്രവംശികളും ആയ ആര്യന്‍ ക്ഷത്രിയന്മാരാണ് ജൈന മതത്തിന്റെ  സ്ഥാപകര്‍ എന്ന് ഇത് തെളിയിക്കുന്നു. ഹിന്ദു പുരാണപ്രകാരം ഇക്ഷ്വാകു സാമ്രാജ്യത്തിന്റെ കുലഗുരു വസിഷ്ഠ മഹര്‍ഷിയാണ്. ഇത് ക്ഷത്രിയ- ബ്രാഹ്മണ വേര്‍തിരിവിന്റെ അടിസ്ഥാനത്തിലായിരിക്കണം.

ഇന്ത്യയിലെയും, പാകിസ്ഥാനിലെയും സിന്ധു-സരസ്വതീ നദീതടത്തില്‍ അര യ്ന്‍ (Arain)എന്ന ഒരു വലിയ വിഭാഗം ജനത ഇന്നും ആര്യന്മാരുടെ പിന്‍ഗാമികള്‍  ആണ് എന്ന് പറയപ്പെടുന്നു. രജ് പുത് വിഭാഗവുമായി ബന്ധപ്പെട്ടവരാനെന്നും അവര്‍ അവകാശപ്പെടുന്നുമുണ്ട്. രജ് പുത് ,കോലികളുമായി ബന്ധപ്പെട്ടവരാണന്നു നമുക്കറിയാം. അതിനര്‍ത്ഥം തമിഴ്നാട്ടിലെയും, കേരളത്തിലെയും അരയന്മാരും, സിന്ധ പ്രവശ്യയിലെ അരൈന്മാരും ഒരേ ജനത തന്നെയാണ് എന്ന് ഇത് വ്യക്തമാക്കുന്നു. ഈ ജനതയുമായി സാമ്യമുള്ള വിഭാഗം ഉത്തരേന്ത്യയിലും, ദക്ഷിണേന്ത്യയുടെ തീരങ്ങളിലും  ഇറാനിലും കാണപ്പെടുന്നു. അരയ്ന്‍മാരുമായി ബന്ധപ്പെട്ട ജനങ്ങള്‍ ഉത്തര്‍പ്രദേശിലെ ബെറെയ് ലി , പിലിഭിത്, ഉദ്ധം സിംഗ് നഗര്‍, നൈനിറ്റാള്‍, രാംപുര്‍, ബിജിനോര്‍, സഹാരന്പുര്‍ എന്നീ ജില്ലകളില്‍ ധാരാളം ഉണ്ട്. അരൈന്മാര്‍ എന്ന് അറിയപ്പെടുന്ന ഈ ജനത വന്‍തോതില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. പാകിസ്ഥാന്‍ സൈനിക മേധാവിയും, പ്രസിഡന്റുമായിരുന്ന ജനറ ല്‍ സിയാവുള്‍ ഹക് അരയ്ന്‍ ആണ്.
ദക്ഷിണേന്ത്യയിലെ ചോള-പാണ്ട്യ സാമ്രാജ്യങ്ങളിലെ രാജാക്കന്മാര്‍ മനു വിന്റെ വംശാവലിയുമായി ബന്ധപ്പെട്ടവരായിരുന്നു.
ദക്ഷിണേന്ത്യന്‍ രാജാവായ “സത്യവൃതന്‍” ആര്യ ചക്രവര്‍ത്തി എന്നാണു അറിയപ്പെട്ടത്. ജാഫ്നാ സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ “ആര്യ ചക്രവര്‍ത്തിമാര്‍ “എന്നാണ് അറിയപ്പെട്ടിരുന്നത്, ശ്രീ ലങ്കയിലെ ഏറ്റവും പുരാതന സാമ്രാജ്യമായ  “പൊലോന്നറുവ” ((World heritage site) ഭരിച്ച “കലിംഗ മാഘ”(A.D.1215-1236) എന്ന “സിനകൈ അരിയന്‍ സേകര സെസേകരന്‍”, ‘ആര്യ ചക്രവര്‍ത്തി സാമ്രാജ്യ’ത്തിന്റെ ആദ്യത്തെ രാജാവാണ്. ജാഫ്നാ രാജ്യം  സ്ഥാപിച്ചതും അദ്ദേഹമാണ്. (ഇപ്പോഴത്തെ ഇന്ത്യയിലെ കലിംഗയിലെ രാജകുമാരനായിരുന്നു മാഘ.  അദ്ദേഹത്തിന്റെ കുടുംബത്തിനു  തമിഴ്നാട്ടിലെ രാമനാഥപുരവുമായി ബന്ധമുണ്ടായിരുന്നു. കലിംഗ മാഘന്റെ ബന്ധുക്കളാണ് പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രം നോക്കി നടത്തിയിരുന്നത്.)  ഉത്തരേന്ത്യ ഭരിച്ച ജയബാഹു മഹാ രാജാവ് മറ്റൊരു ആര്യ രാജാക്കന്മാരില്‍ ഒരാളാണ്. ഈ ഭരണാധികാരികള്‍ എല്ലാം തന്നെ കലിംഗയില്‍ നിന്നും രാമേശ്വരതേക്ക് വന്നു ആ പ്രദേശങ്ങളി ലെ ബ്രാഹ്മണരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ട ഗംഗാ സാമ്രാജ്യത്തിന്റെ ശാഖയില്‍ പെട്ടതാണ്. ഇവരാണ് ‘ആര്യര്‍, ‘ആര്യന്‍ ‘അരയര്‍,’അരയന്‍ , ‘അരിയര്‍’, ‘അരിയന്‍’ എന്ന് അറിയപ്പെട്ടത്.

സ്വസ്തിക, ലോകത്താകമാനം കാണപ്പെടുന്ന ഒരു പുരാതന ചിഹ്നമാണ്. സാധാരണയായി, ഭാരതത്തില്‍. സ്വസ്തിക എന്ന പദം, സ്വസ്തി (സ്വ= നല്ലത് , അസ്തി= ആകുന്നു) ( ഭാഗ്യം, മംഗളം ഭവിക്കുക ) എന്ന സംസ്കൃത പദത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്.
സ്വസ്തിക(സംസ്കൃതം; സ്വാസ്തിക= മംഗളം ഭവിക്കട്ടെ)  എന്നത്, വലതുവശത്തേക്ക് വളഞ്ഞ, തുല്യ അളവിലുള്ള നാല് കൈകളും, ഓരോ കയ്യുടെയും ഇടയില്‍ കുത്തുകള്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു ചിഹ്നമാണ്.
വലതു ഭാഗത്തേക്ക്‌ വളഞ്ഞ സ്വസ്തിക സൂര്യന്റെയോ, സുര്യ ദേവന്റെയോ 108 പ്രതീകങ്ങളില്‍ ഒന്നിനെയാണ് പ്രതിനിധീകരിക്കുന്നത്. സൂര്യന്‍ ഒരു ദിവസം അതിന്റെ പ്രദക്ഷിണത്തില്‍, ഉത്തരാര്‍ദ്ധ ഗോളത്തില്‍  നിന്നു, തെക്കോട്ടും, പിന്നെ പടിഞ്ഞാറോട്ടും അതിന്റെ കൈ കറങ്ങി വരാന്‍ എടുക്കുന്നതിനെയാണ് ഈ ചിഹ്നം പ്രതിനിധീകരിക്കുന്നത്. ഒന്ന് ബ്രഹ്മത്തെയും, പൂജ്യം മായയേയും, എട്ട് പ്രകൃതിയേയും പ്രതിനിധാനം ചെയ്യുന്നു.
108 ദിവ്യ ദേശ ബുദ്ധമത വിഹാരങ്ങള്‍ ഈഅടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ബുദ്ധമതാനുയായികളും, ബുദ്ധന്‍, വിഷ്ണുവിന്റെ അവതാരമാണെന്ന് പിന്നീട് പ്രചരിച്ചപ്പോള്‍, ഹിന്ദുക്കളും സര്‍വ്വ സാധാരണയായി ഉപയോഗിച്ച ചിഹ്നമാണ് സ്വസ്തിക. (ആര്യന്മാര്‍ എന്ന വൈദീക ജന വിഭാഗം പില്‍ക്കാലത്ത്‌ ബുദ്ധ-ജൈന മതാനുയായികള്‍ ആയിതീര്‍ന്നു എന്ന് ഇത്ഒരിക്കല്‍കൂടി നമ്മെബോദ്ധ്യപ്പെടുത്തുന്നു.) തമിഴ് നാട്ടില്‍ ജൈന-ബുദ്ധ മതത്തിന് വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ജൈന-ബുദ്ധ മതത്തിലധിഷ്ട്ടിതമായ ധാരാളം മഹാ കാവ്യങ്ങള്‍ രചിക്കപ്പെടുകയും ചെയ്തു. ശ്രീ ബുദ്ധനെ "അരിയന്‍" (മണിമേഖല 25-6), 'അരിയര്‍', 'അരയര്‍' എന്നിങ്ങനെയാണ് പുരാതന തമിഴ് കൃതികളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
നൂറ്റിയെട്ട് ദിവ്യ ദേശങ്ങളിലെ ആദ്യത്തെ ക്ഷേത്രമാണ് ഭൂലോക വൈകുണ്ഡം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ശ്രീ രംഗം ക്ഷേത്രം. ആ ക്ഷേത്രത്തിലും, ശ്രീ വില്ലിപുതൂര്‍ ക്ഷേത്രത്തിലും, ആഴ്വാര്‍ തിരുനഗരി ക്ഷേത്രത്തിലും, കര്‍ണ്ണാടകയിലെ മേല്ക്കോട്ടു തിരുനാരായണ ക്ഷേത്രത്തിലും ഇന്നും “അരയര്‍ സേവ” എന്ന പുരാതന ചടങ്ങ് നടത്തിവരുന്നു. “അരയര്‍ സേവ” ബുദ്ധനെ ആരാധിക്കുന്ന ചടങ്ങാണ്. ‘തെങ്കലൈ’, ‘വടക്കലൈ’ എന്നീ രണ്ട് അരയ കുടുംബങ്ങളാണ് ഇത് പാരമ്പര്യമായി ഇന്നും നടത്തിവരുന്നത്. സംഘ കാലഘട്ടത്തില്‍ നാദമുനികള്‍ “നാലായിരം ദിവ്യ പ്രബന്ധം രചിച്ചു ചിട്ടപ്പെടുത്തിയതാണ് “അരയര്‍ സേവ”. അത് ആചരിക്കാന്‍ തന്റെ രണ്ട് മരുമക്കള്‍ക്ക് പഠിപ്പിച്ചു നല്‍കി. അവരുടെ സന്തതി പരമ്പരകളുടെ കുടുംബങ്ങളാണ് തെങ്കലൈ, വടക്കലൈ എന്നിവ. തമിഴ് വേദം എന്ന “നാലായിരം ദിവ്യ പ്രബന്ധം” രചിച്ചത്, വേദങ്ങള്‍ രചിച്ച ആര്യന്മാരുടെ പിന്‍ഗാമികള്‍ തന്നെയെന്നു ദക്ഷിണേന്ത്യയിലെ അയ്യങ്കാര്‍ തുടങ്ങിയ ബ്രാഹ്മണര്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. 
പില്‍ക്കാല കളഭ്രര്‍ ശൈവരും, വൈഷ്ണവരും ആയി മാറിയിട്ടുണ്ടാകണം. എഫ്. ഇ .ഹാര്‍ഡി, കളഭ്രരുടെ ഭരണ കാലഘട്ടത്തില്‍ വിഷ്ണു ക്ഷേത്രങ്ങളില്‍  ഉത്സവങ്ങള്‍ നടന്നതായി  കണ്ടെത്തിയിട്ടുണ്ട്. കളഭ്രര്‍ ഒരു പക്ഷെ ശൈവരും, ജൈനരും, ബുദ്ധരും ആയിരുന്നിരിക്കണം എന്ന് പണ്ഡിതയായ ആലീസ് ജസ്ടിന തിനകരന്‍ അഭിപ്രായപ്പെടുന്നു.
പാണ്ഡ്യന്മാരുമായി ബന്ധപ്പെട്ട" സെന്തലൈ സുന്ദരേശ്വരര്‍" കോവിലില്‍ രേഖപ്പെടുത്തിയിരിക്കുന്ന മുത്തരയ വംശാവലി ഇപ്രകാരമാണ്,
......പെരിമ്പിടുഗ് മുത്തരൈ
നായിന കുവാവന്‍ മാരനവന്‍,
മഗന്‍ ഇളങ്കോ അടി അരയനായിന
മാരന്‍ പരമേശ്വരനവന്‍ മഗന്‍ പെരിമ്പിടുഗ് മുത്ത
രയനായിന സുവരന്‍ മാരനവ ന്‍
എടുപ്പിത പിടരിക്കോയില്‍(കോവില്‍), അവ
നേരിന്ത ഊര്‍ക്കളും, അവ ന്‍ പേയര്‍ക്കളും
അവനി പടിനോര്‍ പേയകളുമീ
തൂണ്‍മേല്‍ എലുതിന ഇവൈ.

മുത്തരയ രാജാക്കന്മാരുടെ വംശാവലി  കൂടുതല്‍ വ്യക്തമായി ഇപ്രകാരമാണ്,
·         മുത്തരയന്‍ അഥവാ സുവരന്‍ മാരന്‍. (c. CE 655-c.680)
·         ഇളങ്കോ അടി അരയന്‍ അഥവാ മാരന്‍ പരമേശ്വരന്‍. (c A.D. 680-c.705)
·         പെരിമ്പിടുഗ് മുത്തരയന്‍ രണ്ടാമന്‍ അഥവാ  സുവരന്‍ മാരന്‍.(c. CE 705-c.745)
·         വിടല്‍ വിടുഗ് വിലുപ്പേരടി അരൈശന്‍ അഥവാ സാത്തന്‍ മാരന്‍. (c.A.C. 745-c.770)
·         മരപ്പിടുഗ് അഥവാ പേരടി അരയന്‍.(c. CE 770-791)
·         വിടല്‍ വിടുഗ് മുത്തരയന്‍ അഥവാ കുവാവന്‍ സാത്തന്‍. (c. CE 791-c.826)

·         സാത്തന്‍ പാഴിയിളി.(c. CE 826-c.851)
ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട കാഞ്ചീപുരത്തെ വൈകുണ്ഡപ്പെരുമാള്‍ ക്ഷേത്രത്തിലെ ലിഖിതങ്ങളില്‍ കളഭ്ര ഭരണം പരാമര്‍ശിക്കപ്പെടുന്നു. നന്ദി വര്‍മ്മന്‍ പല്ലവ മല്ലയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ജൈന ബുദ്ധ മതാനുയായികള്‍ ആയിരുന്ന കളഭ്രര്‍ വീണ്ടും ഹിന്ദുക്കളായി തീര്‍ന്നു എന്നതിന് ഇതിനേക്കാള്‍ മറ്റൊരു  തെളിവ് ആവശ്യമില്ലല്ലോ.. പല്ലവന്മാര്‍  ജൈന -ബുദ്ധ മതാനുയായികള്‍ ആയിരുന്ന കളഭ്ര രാജാക്കന്മാര്‍ ആയിരുന്നു, മുത്തരയ രാജാക്കന്മാര്‍ പല്ലവന്മാരുടെ പിന്‍ഗാമികള്‍ ആണ്. 108 ദിവ്യദേശം ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒരുക്ഷേത്രമാണിത്. 

സൂര്യ വംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഭരത ചക്രവര്‍ത്തിയുടെ പിന്മുറ “ഭരതര്‍”, ‘പരവര്‍,’പരതര്‍’, ‘പരതവര്‍’ പര്‍വ്വതര്‍ എന്നീ പേരുകളില്‍ ആണ് അറിയപ്പെട്ടത്. അവര്‍ കോലികളുടെ മറ്റൊരു ശാഖയാണ്‌. ഇതാണ് ‘പര്‍വ്വത രാജ കുലം’ എന്ന് അറിയപ്പെട്ടത്. പര്‍വ്വത രാജന്റെ മകള്‍ “പാര്‍വ്വതി” “ആദി ദേവതയുടെ അംശാവതാരം” എന്ന് വിശ്വസിക്കപ്പെടുകയും ലോക ഹിന്ദുക്കള്‍ ആരാധിക്കുകയും ചെയ്യുന്നു.
ജൈന-ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയ കോളി-ശാക്യ ഗോത്രജരായ കലച്ചൂരി/കളഭ്ര രാജാക്കന്മാര്‍ മുദ്ധിരാജ , മുത്തരയര്‍ എന്നീ പേരുകളില്‍ ആണ് അറിയപ്പെട്ടത്. ‘മുത്ത’ ഭരണ സമ്പ്രദായം ആര്യന്‍ മാരുടെ സൃഷ്ട്ടിയായിരുന്നു. അതിനാലാണ് അരയര്‍ എന്ന ആര്യര്‍ മുത്തരയര്‍, എന്ന് തമിഴ്നാട്ടില്‍ അറിയപ്പെടാന്‍ കാരണമായത്‌. ‘മുത്ത’ എന്നാല്‍ ഗ്രാമങ്ങളുടെ ഒരു കൂട്ടമാണ്.
ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ കോലി-ശാക്യ ഗോത്രത്തിലെ പിന്മുറയിലെ മാനായിക്കന്‍ എന്ന അരയരുടെ മകള്‍ ‘കണ്ണകി’ പാര്‍വ്വതിക്ക് ശേഷമുള്ള ആദി പരാശക്തിയുടെ അംശാവതാരമായി ഇന്നും വാഴ്ത്തപ്പെടുകയും ലോക ഹിന്ദുക്കളും, ബുദ്ധമതാനുയായികളും ആരാധിക്കുകയും ചെയ്യുന്നു.
പാണ്ഡ്യ ദേശത്തെ ത്രയംബകന്‍ അടി അരയന്‍ (ആദിച്ച മുത്തരയന്‍)എന്ന കോലി-ശാക്യ ഗോത്ര പ്രമുഖന്റെ മകള്‍ “തിരൈശാര്‍ മടന്ത” ആദി പരാശക്തിയുടെ അംശാവതാരമായി അറിയപ്പെടുന്നു. പുരാതന തമിഴ് കൃതിയായ“ തിരുവിളയാടല്‍ പുരാണത്തില്‍ ഈ കഥ വിവരിക്കുന്നു.
കോലി-ശാക്യ ഗോത്രത്തിലെ അരയര്‍ കുടുംബത്തില്‍ അവതരിച്ച ജഗദ്‌ ഗുരു ശ്രീ അമൃതാനന്ദ മയീ ദേവി ഈ കാലഘട്ടത്തിലെ ആദി പരാശക്തിയുടെ അംശാവതാരം എന്ന് വിശ്വസിക്കപ്പെടുന്നു.
കോലി-ശാക്യ ഗോത്രങ്ങള്‍ സാക്ഷാല്‍ ആദി പരാശക്തിയുടെ ഗോത്രമാണ്. യുഗാന്തരങ്ങളിലൂടെ അനേകം  അവതാരങ്ങള്‍ക്കു ജന്മമരുളിക്കൊണ്ടിരിക്കുന്ന മഹത്തായ സൂര്യവംശി ക്ഷത്രിയ ഗോത്രങ്ങളുടെയും, ചന്ദ്രവംശി (ഹെയ്ഹയന്മാര്‍) കളുടെയും പിന്‍തലമുറയാണ് ദക്ഷിണേന്ത്യയിലെ മുദ്ധിരാജ, മുത്തുരാജ, രായ, രായര്‍, രാച, മുത്തരയര്‍, അരയര്‍ എന്നീ ജാതിവിഭാഗങ്ങള്‍. 
എം.ബി. ശിവ് വര്‍മ്മന്‍ പല്ലവരയര്‍.


ആര്യന്മാര്‍ വൈഷ്ണവ മുത്തുരാജാക്കന്മാര്‍"എന്ന പുസ്തകത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍. 

Wednesday, 5 February 2014

Thiru Chengannur Maha Shivarathri and Parisam vaippu.


”
“The thiru chengannur Maha shivarathry and parisam vaippu “is completing 1808 years on 10th march 2013.This holy devotional ritual is performing by the Araya community of karunagappally who are known as “Alappattu Arayans. Alappadu is a coastal region of karunagappally in kollam district. The word “Arayan is derived from Aryan. (Arasan or Arayan is literally known as “king or Lord). Araya community reserves top priority to the traditional values based on the ancient “Muthuraja/Mutharaya kings“and their capital” Kaveryppattanam”( Thanchavoor) of Chola ,Madurai of Pandya kingdoms which they have been migrated from. " Arayar " was not a caste name. Bhagavan Gotuhama Buddha was referred as "Arayar" in ancient  tamil literature. The descendants of  koli-shakya gotras of  Ikshvaku dynasty (Surya vamshi) were known as Arayar , Ariyar, Araiyar ,Arayan , Araiyan etc. in south India . "Maha maya "(koli queen and mother of sree Buddha), "Sree parvathi ", daughter of Parvatha raja , the descendant of koli-shakya, "Kannaki", the daughter of Arayar chief Manaikkan ,the descendant of koli-shakya,  "Thiraisar madantha" , the daughter of Thrayambakan adi arayan , the descendant of koli-shakya(Pandya kingdom) ,and "Sree Matha Amrithananthamayi Devi", the descendant of koli-shakya  are supposed to be the incarnations of the supreme Goddess. 
Kannaki was the most powerful incarnation in the ancient time. She was born as the daughter of araya chief Manaikkan in the Kaveryppattanam. She was wonderfully gifted with beauty and loftiness of character. She got married to Kovalan, a scion of a wealthy family of traders. Kovalan lost all his wealth and valued possessions due to his misconduct. He felt sorry for the bitter things happened in their life. He woke up from a deep slumber to realities and decided to go to Madurai to begin a new life. Kannaki offered one of her anklets (The Chilambu) to Kovalan to meet their immediate needs. It was not life but, the death that was awaited him in the Pantya capital. For a goldsmith working for the queen implicates Kovalan in theft of queen’s own chilambu and the Pantya king ordered Kovalan to be killed for the theft. (It was the goldsmith who had stolen the chilambu). Kannaki learns of the terrible fate of her husband and roused to fury. She went to the king’s presence demanding justice. The king tried to justify his action but, the irate Kannaki throws down her remaining chilambu in the royal court, proving beyond a doubt from the gem stones that shot out of it that what Kovalan had with him was not the stolen chilambu of the queen which had pearls in it. The king falls down dead at this demonstration of the injustice he had dealt out and burnt the city of Madurai with the fire of chastity. The people of that area was scattered to different areas, then migrated along the banks of Vaigai River to the coastal line of Chengannur of Chera kingdom. When new land is formed in the western part of Chengannur coast the people migrated accordingly to the costal line and some people reached in the coastal region of Karunagappally, who are believed to be the ancestors of the present Arayans. The King Chenkuttuva, the descendant of koli-shakya had constructed a temple in memory of Sree Kannaki at Chengannur during A.D.205. since, then the” Alappattu Aryans” are performing “Thiru Chengannur Sivarathry” and “Parisam Vaippu”. As far as the Arayan community is concerned, the parisam vaippu is not only a traditional ritual but also a grand marriage of their daughter sree parvathy Devi with the Lord Shiva. Parisam vaippu is the most ancient Hindu devotional ritual in the world which shows the Araya community is closely related with the God. The Tamil word “parisam” means dowry. The ritual “Parisam vaippu” is performing on the day of Shivarathry at Chengannur temple by the Arayans by means of the father of kannaki. It is a traditional right of Arayans giving parisam to their daughter during their marriage. The ritual “Parisam Vaippu” and shivarathry celebration have been registering in record book by the administrator of the Chengannur temple since A.D 205.It is believed that the Supreme Goddess (Adi Para Shakti)  has been incarnating in Arayar Community in every thousands of years.

തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും പരിശം വയ്പ്പും.

“തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും, പരിശം വയ്പ്പും” 2014  ശിവരാത്രി നാളില്‍ 1809  വര്‍ഷം തികയ്ക്കുകയാണ്. ഈ മഹാ ചടങ്ങ് “ ആല പ്പാട്ട് അരയര്‍ “ എന്നറിയപ്പെടുന്ന കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ആലപ്പാട്ട് അരയര്‍ എന്ന ജനവിഭാഗമാണ്‌ നടത്തിവരുന്നത്.
 
കണ്ണകി ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ മാനായിക്കന്റെ മകളായി ജനിച്ചു. അതി സുന്ദരിയും, സ്വഭാവ വൈശിഷ്ട്യത്തിനുടമയുമായിരുന്നു കണ്ണകി. കണ്ണകിയെ ധനികനായ മാ ചാതുവന്റെ മകന്‍ കോവലന്‍ വിവാഹം കഴിച്ചു. കോവലന് മാധവിയുമായുണ്ടായ ബന്ധം തന്റെ സമ്പത്ത് മുഴുവന്‍ നശിക്കുന്നതിനു കാരണമായി. ഒടുവില്‍, തന്റെ തെറ്റ് മനസിലാക്കിയ കോവലന്‍ കണ്ണകിയോടു മാപ്പ് അപേക്ഷിച്ചു. കച്ചവടത്തിനായി കണ്ണകി തന്റെ കാല്‍ച്ചിലമ്പുകളില്‍ ഒന്ന് കോവിലന് നല്‍കി. നഷ്ട്ടപ്പെട്ട തന്റെ സ്വത്തുക്കള്‍ കച്ചവടത്തിലൂടെ വീണ്ടെടുത്തു ഒരു പുതു ജീവിതം തുടങ്ങാന്‍ കോവലന്‍  കണ്ണകിയോടൊപ്പം മധുരയിലേക്ക് യാത്രയായി.

പക്ഷെ, പുതിയ ഒരു ജീവിതത്തിനു പകരം അവിടെ, കോവലനെ കാത്തിരുന്നത് മരണമായിരുന്നു. പാണ്ഡ്യ രാജധാനിയിലെ റാണിയുടെ ആഭരണങ്ങള്‍ പണിയുന്ന തട്ടാന്‍, റാണി (പാണ്ടിപ്പെരും ദേവി)യുടെ നഷ്ട്ടപ്പെട്ട കാല്‍ച്ചിലമ്പ് വില്‍ക്കുവാനായി ഒരുവന്‍ തെരുവില്‍ എത്തിയെന്ന് രാജാവിനെ അറിയിക്കുന്നു.  രാജാവ് കോവാലനെ കൊട്ടാരത്തില്‍ ഹാജരാക്കാന്‍ ആജ്ഞാപിക്കുകയും, തുടര്‍ന്ന് ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയും ചെയ്തു. ,ഇതറിഞ്ഞ കണ്ണകി, ഉഗ്ര കോപിഷ്ട്ടയായി കൊട്ടാരത്തിലേക്ക് ചെന്ന് രാജാവുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നു. രാജാവ് തന്റെ ഭാഗം ന്യായീകരികാന്‍ ശ്രമിച്ചു. കണ്ണകി ചിലമ്പ് നിലത്തെറിഞ്ഞു പൊട്ടിച്ചു. റാണിയുടെ ചിലമ്പിനുള്ളില്‍ ഉണ്ടായിരുന്ന മുത്തിന് പകരം, മാണിക്യ പരലുകള്‍ തെറിച്ചു വീണു. ഇത് കണ്ട രാജാവ് നെടുംചെഴിയനും, പട്ടമഹിഷി പാണ്ടിപ്പെരും, ദേവിയും അനീതി പ്രവര്‍ത്തിച്ച ധര്‍മ്മ സങ്കടത്താല്‍ മോഹാലസ്യപ്പെട്ടു വീണു മരിച്ചു. അനന്തരം, കോപം ശമിക്കാതെ കണ്ണകി, മധുരാ നഗരം അഗ്നിക്കിരയാക്കി , വൈഗാ നദിയുടെ തീരത്തുകൂടി ചേര രാജ്യത്തെ “ചെന്കിന്റൂര്‍” എന്ന മലമുകളില്‍ വന്നു, ഒറ്റക്കാലില്‍ തപസ്സുചെയ്തു നിന്നു.
എ.ഡി. 205 ല്‍ കോലി-ശാക്യരുടെ പിന്‍ഗാമിയായ ചെങ്കുട്ടുവ രാജാവ് കണ്ണകിയുടെ സ്മാരകമായി ചെങ്ങന്നൂരില്‍ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കണ്ണകി ആദി പരാശക്തിയുടെ അംശാവതാരം എന്ന് വിശ്വസിക്കപ്പെടുന്നു. പാര്‍വ്വതിക്ക് ശേഷമുള്ള അവതാരം ആയതിനാല്‍ പാര്‍വ്വതിയുടെ അവതാരം എന്നും പറയപ്പെടുന്നു. അതിനാലാണ്, ആ ക്ഷേത്രത്തില്‍ ശ്രീ പരമേശ്വരനെയും പ്രതിഷ്ടിച്ചിരിക്കുന്നത്‌.
അരയര്‍, സൂര്യവംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പതു ഗോത്രങ്ങളില്‍ രണ്ട് ഗോത്രങ്ങളായ കോലി-ശാക്യരുടെ പിന്‍ തലമുറയാണ്. പുരാണങ്ങളില്‍ ഹയഹയന്മാര്‍ എന്ന് വിവക്ഷിക്കപ്പെട്ട ചന്ദ്രവംശികളും, സൂര്യവംശികളും ബ്രാഹ്മണ മേധാവിത്വത്തെ ചെറുക്കാന്‍ ജൈന മതം സ്ഥാപിച്ചു. ഉത്തരേന്ത്യയിലെ "കലച്ചൂരി"കള്‍ അവരുടെ പിന്മുറയാണ്. ജൈന ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലേക്ക് വന്ന കലച്ചൂരികള്‍ ആന്ധ്രാ പ്രദേശില്‍ "മുദ്ധിരാജ" എന്നും തമിഴ്നാട്ടില്‍ "മുത്തുരാജ" എന്നും അറിയപ്പെട്ടു. മുത്തുരാജ സമുദായത്തിലെ ഉപജാതിയാണ് അരയര്‍.  "അരയര്‍ വൈഷ്ണവ മുത്തുരാജാക്കന്മാര്‍" എന്നാണ്  പുരാതന തമിഴ് കൃതിയായ "പതിറ്റ്പത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. "ഹിമാലയത്തിനു വടക്കുള്ള ഋഷിമാരുടെ രാജാക്കന്മാര്‍" എന്നും പരാമര്‍ശമുണ്ട്.  തമിഴ് കൃതികളില്‍ "ബുദ്ധനെ "അരയര്‍" എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.കോലി ഗോത്രത്തിലെ “മഹാ മായ”, (ശ്രീ ബുദ്ധന്റെ മാതാവ്) കോലി-ശാക്യരുടെ പിന്‍ഗാമികളായ പര്‍വ്വത രാജകുലത്തിലെ പര്‍വ്വത രാജന്റെ മകള്‍ ശ്രീ പാര്‍വ്വതി,  ചോള ദേശത്തെ മാനായിക്കന്‍ എന്ന അരയ പ്രമാണിയുടെ മകള്‍ കണ്ണകി, പാണ്ഡ്യ ദേശത്തെ കോലി-ശാക്യ തലമുറയില്‍പ്പെട്ട ത്രയംബകന്‍ അടി അരയന്റെ മകള്‍ “തിരൈശാര്‍ മടന്ത” കോലി -ശാക്യ ഗോത്രത്തിലെ ഇപ്പോഴത്തെ  തലമുറയിലെ ശ്രീ മാതാ അമൃതാനന്ദ മയീ ദേവി” എന്നീ മഹദ് ജനനങ്ങള്‍ ആദി പരാശക്തിയുടെ അംശാവതാരങ്ങള്‍ ആണെന്ന് അരയര്‍ വിശ്വസിക്കുന്നു. അക്കാലത്ത് ഏറ്റവും പ്രശസ്തയായ ശക്തി സ്വരൂപം കണ്ണകി ആയിരുന്നു.കണ്ണകി ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ മാനായിക്കന്റെ മകളായി ജനിച്ചു. അതി സുന്ദരിയും, സ്വഭാവ വൈഷിഷ്ട്യത്തിനും ഉടമയായിരുന്നു കണ്ണകി. കണ്ണകിയെ ധനികനായ മാ ചാത്തുവാന്റെ മകന്‍ കോവലന്‍ വിവാഹം കഴിച്ചു. കോവലന് മാധവിയുമായുണ്ടായ ബന്ധം മൂലം  തന്റെ സമ്പത്ത് മുഴുവന്‍ നശിക്കുന്നതിനു കാരണമായി. ഒടുവില്‍, തന്റെ തെറ്റ് മനസിലാക്കിയ കോവലന്‍ കണ്ണകിയോടു മാപ്പ് അപേക്ഷിച്ചു. നഷ്ടപ്പെട്ട സമ്പത്ത് മുഴുവന്‍ കച്ചവടത്തിലൂടെ നേടിയെടുക്കണമെന്നു കോവലന്‍ തീരുമാനിച്ചു. അതിനായി കണ്ണകി തന്റെ കാല്‍ച്ചിലമ്പുകളില്‍ ഒന്ന് കോവിലന് നല്‍കി. നഷ്ട്ടപ്പെട്ട തന്റെ സ്വത്തുക്കള്‍ കച്ചവടത്തിലൂടെ വീണ്ടെടുത്തു ഒരു പുതു ജീവിതം തുടങ്ങാന്‍ കോവലന്‍  കണ്ണകിയോടൊപ്പം മധുരയിലേക്ക് യാത്രയായി.
പക്ഷെ, പുതിയ ഒരു ജീവിതത്തിനു പകരം അവിടെ, കോവലനെ കാത്തിരുന്നത് മരണമായിരുന്നു. പാണ്ഡ്യ രാജധാനിയിലെ റാണിയുടെ ആഭരണങ്ങള്‍ പണിയുന്ന തട്ടാന്‍, റാണി (പാണ്ടിപ്പെരും ദേവി)യുടെ നഷ്ട്ടപ്പെട്ട കാല്‍ച്ചിലമ്പ് വില്‍ക്കുവാനായി ഒരുവന്‍ തെരുവില്‍ എത്തിയെന്ന് രാജാവിനെ അറിയിക്കുന്നു.  രാജാവ് കോവാലനെ കൊട്ടാരത്തില്‍ ഹാജരാക്കാന്‍ ആജ്ഞാപിക്കുകയും, തുടര്‍ന്ന് ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന്,കണ്ണകിയുടെയും, കോവലന്റെയും ബന്ധുക്കളും, നാട്ടുകാരും മധുരയില്‍ വന്നു കലാപം അഴിച്ചു വിട്ടു. തുടര്‍ന്ന്, അതിലൊരു വിഭാഗം ചെങ്ങന്നൂരില്‍ എത്തിച്ചേരുകയും, അവിടെ ചെങ്കുട്ടുവ രാജാവിന്റെ അനുവാദത്തോട് കൂടി സ്ഥിര വാസമാക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ അക്കാലത്തു കടല്‍ തീരമായിരുന്നുവെന്നു ചിലപ്പതികാരത്തില്‍ നിന്നും മനസിലാക്കാം. ചെങ്കുട്ടുവന്റെ രാജധാനി കടല്‍ക്കരയില്‍ സ്ഥിതി ചെയ്യുന്നതായിട്ടാണ് ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കുന്നത്. മാത്രമല്ല, ചെന്കുട്ടുവനെ “പതിറ്റുപത്തില്‍ “”പനിതുരൈ പരതവാ “ എന്ന് അതിന്റെ കര്‍ത്താവായ പരണര്‍ അഭിസംബോധന ചെയ്തിരിക്കുന്നു. (പരണരല്ല കപിലനാണ് പതിറ്റുപത്തിന്റെ കര്‍ത്താവ്‌ എന്നും ഒരു വാദമുണ്ട്)പില്‍ക്കാലത്ത് പടിഞ്ഞാറന്‍ മേഖലയില്‍ പുതിയ കര സംജാതമായപ്പോള്‍, അരയ ജനത തീരത്തേക്ക് നീങ്ങുകയും, അങ്ങനെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ “ആലപ്പാട്” എന്ന തീര പ്രദേശത്ത് എത്തിപ്പെടുകയും ചെയ്തു. എങ്കിലും ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ “തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും, പരിശം വയ്പ്പും, ഇന്നും മുടങ്ങാതെ നടത്തി വരുന്നത് ഈ “ആലപ്പാട്ടരയന്മാരാണ്.
ലോക ഹിന്ദുക്കള്‍ക്കിടയിലെ ഏറ്റവും പുരാതനവും, സാക്ഷാല്‍ ശ്രീ പാര്‍വ്വതീ പരമേശ്വരന്മാരോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ചടങ്ങാണ് പരിശം വയ്പ്പ്. ‘പരിശം’ എന്ന തമിഴ് വാക്കിനു “സ്ത്രീ ധനം” എന്നാണ് അര്‍ഥം. പാര്‍വ്വതീ ദേവിയുടെ(കണ്ണകി) വിവാഹ കാലത്ത് പിതാവ് മരുമകനായ ശ്രീ പരമേശ്വരന്  സ്ത്രീ ധനം നല്‍കുന്ന ചടങ്ങാണ് “പരിശം വയ്പ്പ്” എന്നറിയപ്പെടുന്നത്. അരയ കുലത്തിന്റെ ഒരു ആചാരമാണിത്. അരയ സമുദായത്തെ സംബന്ധിച്ചു പരിശം വയ്പ്പ് കേവലം ഒരു ദൈവീക ചടങ്ങുമാത്രമല്ല, അരയരുടെ മകളായ പാര്‍വ്വതീ ദേവിയുടെ വിവാഹം എന്ന മഹത്തായ ഒരു കര്‍മ്മം കൂടിയാണ്. അരയര്‍ പാര്‍വ്വതിയുടെ പിതൃ സ്ഥാനീയരാണെന്നതു ഈ ചടങ്ങിലൂടെ ഊട്ടിയുറപ്പിക്കുന്നു.എല്ലാ വര്‍ഷവും, ആലപ്പാട്ടെ അരയ കരയോഗങ്ങളുടെ പ്രതിനിധികള്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ എത്തി  കൊടിയേറ്റം നടത്തുകയും, ശിവരാത്രിനാളില്‍ ആലപ്പാട്ടെ അഞ്ചു കരയോഗങ്ങളുടെ നേതൃത്വത്തില്‍ അരയ ജനത വാഹനങ്ങളില്‍ ഘോഷയാത്രയായി ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുകയും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.  അരയര്‍ക്ക് ശ്രീ കോവിലില്‍ പ്രത്യേക ദര്‍ശനമുണ്ട്. ആ സമയത്തു മറ്റുള്ളവര്‍ക്ക് അവിടേക്ക് പ്രവേശനമില്ല. രാത്രി രണ്ടു മണിക്കാണ് “പരിശം വയ്പ്പ്” നടത്തപ്പെടുന്നത്. കിഴക്കേ ഗോപുരനടയില്‍ ശിവനും, പാര്‍വ്വതിയും രണ്ടു ആനകളുടെ പുറത്തിരുന്നു തെക്ക് ദിക്കില്‍ ഇരിക്കുന്ന അരയരുടെ പ്രതിനിധിക്ക് (കരയോഗം പ്രസിഡന്റ്/ സെക്രട്ടറി) ദര്‍ശനം നല്‍കും. തുടര്‍ന്ന് വെള്ളിക്കുടത്തില്‍ ഏവരും നാണയങ്ങള്‍ പൊലിയായി അര്‍പ്പിക്കുന്നു. ശിവരാത്രി കഴിഞ്ഞു നേരം പുലരുമ്പോള്‍ എല്ലാവരും മടക്ക യാത്രയാകുന്നു. ഈ ചടങ്ങ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ രേഖകളില്‍ ഓരോ വര്‍ഷവും രേഖപ്പെടുത്തി വരുന്നു.കേരളത്തിലെ അരയര്‍ക്ക് പാരമ്പര്യമായി മറ്റു ഉപജാതികള്‍ ഇല്ല. മുദ്ധിരാജ/മുത്തുരാജ സമുദായവുമായി ബന്ധപ്പെട്ട കോലി-ശാക്യ ഗോത്രജരുടെ പാരമ്പര്യം, അരയര്‍ അഥവാ അരയന്‍ സമുദായത്തിനു മാത്രം അവകാശപ്പെട്ടതാണ്. 





എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍. "ആര്യന്മാരും പിൻഗാമികളും - ഒരവലോകനം.


Saturday, 4 January 2014

Adi parashakthi amshavathara kshethram.

ആദി പരാശക്തി അംശാവതാര ക്ഷേത്രം.



'കുലം പവിത്രം ജനനീ കൃതാര്‍ത്ഥ
വസുന്ധരാ പുണ്യവതീ ച തേന "
"ആകാശത്തിന്റെ ദിവ്യ മണ്ഡലത്തില്‍ നിന്നും ഒരു മഹദ് ജനനമുണ്ടാകുമ്പോള്‍ അതിനു സുകൃതം നിറഞ്ഞ ഒരു കുലം കരുതിയിട്ടുണ്ടാകും."
ആദി പരാശക്തി കാലാകാലങ്ങളില്‍ അവതരിക്കുന്ന മഹത്തായ വംശ പാരമ്പര്യമുള്ള ഒരു സമുദായമാണ് അരയ വംശം. 
പുരാതന സൂര്യ വംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പത് ഗോത്രങ്ങളിലെ  "കോലി ", "ശാക്യ"എന്നീ രണ്ടു ഗോത്രങ്ങളിലെ പിന്‍ഗാമികളാണ് "അരയര്‍". കോലികള്‍ക്കും, ശാക്യര്‍ക്കും തുല്യമായ ഗോത്രങ്ങള്‍ അവിടെ വേറെ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ രാജകുടുംബങ്ങള്‍ പരസ്പരം മാത്രമേ (മാതൃ-പിതൃ വഴിയുള്ള ) വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുള്ളൂ. അവരുടെ രാജ രക്തത്തിലും, വംശ പാരമ്പര്യത്തിലും ഇരു ഗോത്രങ്ങളും വളരെ അഭിമാനിച്ചിരുന്നു. പുരാതന ഭാരതത്തിലെ മുന്നണി പോരാളികളാണ് കോലികള്‍ എന്ന കോലി  രജപുത്രര്‍.(കോലി  രജ് പുത് ). 

ഭഗവാന്‍ വേദ വ്യാസന്റെ മാതാവ് സത്യവതി കോലി  രാജകുമാരിയാണ്‌. ശാക്യ ഗോത്രത്തിലെ സുദ്ധോദന രാജാവിന്റെയും ,കോലി  ഗോത്രത്തിലെ മഹാ മായ രാജകുമാരിയുടെയും മകനാണ് സിദ്ധാര്‍ഥന്‍ എന്ന ഗൗതമ ബുദ്ധന്‍. ബുദ്ധനെ പുരാതന തമിഴ് കൃതികളില്‍ അരിയന്‍/അരയന്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. അരിയര്‍ അഥവാ അരയര്‍ തമിഴ് മുത്തുരാജ സമുദായത്തിലെ ഉപജാതിയാണ്. "വൈഷ്ണവ മുത്തുരാജാക്കന്മാര്‍" എന്നാണ് ചരിത്രകാരന്മാര്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്.
ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പോരാടാന്‍ സുര്യവംശികളും, ചന്ദ്ര വംശികളുമായ ആര്യന്‍ ക്ഷത്രിയന്മാര്‍ സ്ഥാപിച്ച മതമാണ്‌ ജൈന മതം. ജൈന മത പ്രകാരം, കോപം, ആര്‍ത്തി, ആസക്തി, അഹങ്കാരം എന്നീ നാല് ആന്തരിക ശത്രുക്കളെ ആത്മ സാധനയാല്‍ പരാജയപ്പെടുത്തുന്നവര്‍ "ജൈനര്‍" എന്നും അവയെ നശിപ്പിക്കുന്നവര്‍, "അരിഹന്ത്" എന്നുമാണ് അറിയപ്പെടുന്നത്. ഇപ്രകാരം അരിഹന്ത് ആയി മാറുന്ന യോഗികളെ "തീര്‍ഥങ്കരര്‍" എന്ന് വിളിക്കുന്നു. അരിഹന്ത് (പാലി ഭാഷ), ആര്യര്‍/ആര്യന്‍ (സംസ്കൃതം) അരയര്‍ /അരയന്‍ (തമിഴ്). എന്നിവ സമാന അര്‍ത്ഥമുള്ള പദങ്ങളാണ്. ശ്രേഷ്ഠന്‍ എന്നാണ്‌ പൊതുവായി അര്‍ഥം കല്‍പ്പിക്കപ്പെടുന്നത്.
ബുദ്ധന്റെ ജനന ശേഷം ജൈനര്‍  ബുദ്ധ മതവും സ്വീകരിച്ചു.(ശാക്യ ഗോത്രത്തില്‍ നിന്നും രൂപം കൊണ്ട "മൗര്യ സാമ്രാജ്യത്തിലെ പ്രശസ്തനും ചന്ദ്ര ഗുപ്ത മൗര്യന്റെ ചെറുമകനും ആയ  അശോക ചക്രവര്‍ത്തി ആദ്യം ജൈന മതാനുയായിയും പിന്നീട് ബുദ്ധമതാനുയായിയും ആയി തീര്‍ന്നു).
ബുദ്ധ മത ഗ്രന്ഥങ്ങളായ "മഹാ വസ്തു" (Late 2 nd century BCE), "മഹാ വംശ", "സുമംഗല വിലാസിനി", (5 th century CE) ശാക്യ ഗോത്രത്തെ കുറിച്ചും പ്രത്യേകിച്ച്, ബുദ്ധന്റെ ജനനത്തെ കുറിച്ചും പ്രതിപാദിക്കുന്നു.
"ആദിച്ച ബന്ധൂസ്" എന്ന ഭാഗത്ത്‌ ഇക്ഷാകു മഹാ രാജാവിനെ കുറിച്ചും പരാമര്‍ശമുണ്ട്.

ശ്രീ ബുദ്ധന്റെ മാതാവ്-മഹാമായ.  

"ശാക്യ ഗോത്രത്തിലെ സ്വഭാവ മഹിമയില്‍ പേരുകേട്ട "സുദ്ധോദന രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ ശാക്യര്‍ ജീവിച്ചിരുന്നു. സുദ്ധോദന രാജാവിന് അതിസുന്ദരിയും ആദി ദേവതയുടെ അംശാവതാരം എന്നും വിശേഷിപ്പിക്കപ്പെട്ട മഹാ മായ എന്ന ഭാര്യയുണ്ടായിരുന്നു"(Buddhacarita of Aswagosha 1 1 -2).
കോലി -ശാക്യ ഗോത്രത്തില്‍, ചരിത്രത്തില്‍ രേഖപ്പെടുത്തിയ  ആദ്യത്തെ അംശാവതാരമാണ് "മഹാ മായ".

പര്‍വ്വത രാജ കുലത്തിലെ "പാര്‍വ്വതി".


മീനവര്‍ എന്ന കോലികള്‍ സൂര്യ വംശത്തിലെ ഭരത ചക്രവര്‍ത്തിയുടെ പിന്മുറ എന്ന് വിശ്വസിക്കപ്പെടുന്ന ഭരതര്‍,( പരവര്‍  പരതര്‍, പരതവര്‍ )എന്ന കുലവുമായി ബന്ധമുണ്ടായിരുന്നു. ഈ പരതവന്മാരാണ് പില്‍ക്കാലത്ത്‌ പാണ്ഡ്യ രാജാക്കന്മാരായി തീര്‍ന്നത്. ഇതാണ് പര്‍വ്വത രാജകുലം എന്നും അറിയപ്പെട്ടത്.പര്‍വ്വത രാജന്റെ മകളായ ശ്രീ പാര്‍വ്വതി ആദി ദേവതയുടെ അംശാവതാരമായി ഇന്നും ലോക ഹിന്ദുക്കള്‍ ആരാധിച്ചു വരുന്നു. "മൂവേന്തന്മാര്‍ " എന്നറിയപ്പെട്ട ചേര-ചോള-പാണ്ഡ്യ സാമ്രാജ്യങ്ങളിലെ "കലച്ചൂരി /കളഭ്ര രാജാക്കന്മാരായ മുത്തുരാജ/മുത്തരയ രാജാക്കന്മാര്‍ പരതവരെ തങ്ങളുടെ വര്‍ഗങ്ങളില്‍ ഒന്നായി പരിഗണിച്ചിരുന്നു.

അരയര്‍ കുലത്തിലെ "കണ്ണകി".



കോലി -ശാക്യ ഗോത്രങ്ങളിലെ പിന്മുറയായ ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ മാനായിക്കന്‍ എന്ന അരയ കുല പ്രമാണിയുടെ മകളും, ചിലപ്പതികാരത്തിലെ നായികയുമായ കണ്ണകി ആദി പരാശക്തിയുടെ അംശാവതാരമായി ഹിന്ദുക്കള്‍ ആരാധിച്ചു വരുന്നു. കോലി -ശാക്യ പിന്മുറയിലെ ജൈന-ബുദ്ധ മത രാജാവായ "വേല്‍കുഴു കുട്ടുവന്‍" എന്ന ചെങ്കുട്ടുവ രാജാവ്,  കണ്ണകിയുടെ സ്മരണക്കായി പണികഴിപ്പിച്ച (എ.ഡി 205) ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ 1808  വര്‍ഷമായി "തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും, പരിശം വയ്പ്പും" ആണ്ടു തോറും ഇന്നും മുടങ്ങാതെ നടത്തി വരുന്ന സമുദായമാണ് അരയവംശം.

പാണ്ഡ്യ ദേശത്തെ "തിരൈശാര്‍ മടന്ത" 



കോലി -ശാക്യ ഗോത്രജരുടെ പിന്മുറയായ പാണ്ഡ്യ ദേശത്തെ ത്രയംബകന്‍ അടി അരയന്റെ മകളായ "തിരൈ ശാര്‍ മടന്ത " ആദി ദേവതയുടെ അംശാവതാരം എന്ന് വാഴ്ത്തപ്പെടുന്നു. പുരാതന തമിഴ് കൃതിയായ തിരുവിളയാടല്‍ പുരാണത്തില്‍ തിരൈശാര്‍ മടന്തയുടെ കഥ  വിവരിക്കുന്നു.

അരയര്‍ കുലത്തിലെ "അമ്മ"

കോലി -ശാക്യ ഗോത്രജരുടെ പിന്‍ തലമുറയില്‍ പ്പെട്ടതും, സംഘ കാല ഘട്ടത്തില്‍ അരിഹന്ത് , ആര്യര്‍ എന്ന പദത്തിന് സമാനമായി രൂപം കൊണ്ട അരയര്‍ എന്ന തമിഴ് പദം, സംഘ കാലത്തിനു ശേഷം ജാതിപ്പേരായി സ്വീകരിക്കുകയും , തമിഴ്നാട്ടില്‍ നിന്നും ആദ്യം ചെങ്ങന്നൂരിലും , പിന്നീട്  കരുനാഗപ്പള്ളിയുടെ തീര ദേശമായ ആലപ്പാടും കുടിയേറി  പാര്‍ക്കുകയും ചെയ്ത യ്ത അരയ വംശത്തിലെ   സുഗുണന്‍, ദമയന്തി ദമ്പതികളുടെ മകളായ സുധാമണി എന്ന ജഗദ്‌ ഗുരു ശ്രീ മാതാ അമൃതാനന്ദ മയീ ദേവി ,മഹാമായ, പാര്‍വ്വതി, കണ്ണകി, തിരൈശാര്‍ മടന്ത എന്നീ അംശാവതാരങ്ങള്‍ക്ക് ശേഷം അവതരിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ആദി പരാശക്തിയുടെ അംശാവതാരങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ ജന്മമരുളുന്ന കോലി  -ശാക്യ ഗോത്രജരുടെ പിന്‍ഗാമികളായ അരയ വംശജരുടെ പാരമ്പര്യം മുറുകെ പിടിക്കുന്ന "അരയ സമാജം സംസ്ഥാന സഭ" , "ആദി പരാശക്തി അം ശാവതാര ക്ഷേത്രം "എന്ന  മഹാ ക്ഷേത്ര സമുച്ചയത്തിനു കരുനാഗപ്പള്ളിയില്‍ നാന്ദി കുറിക്കുന്നു.
ആറു ശ്രീകോവിലുകളില്‍ ആദി പരാശക്തിയേയും അംശാവതാരങ്ങളെയും കുടിയിരുത്തുന്ന ലോകത്തിലെ ആദ്യത്തെ ക്ഷേത്ര സമുച്ചയമായിരിക്കും ഇത്. 
ഭഗവാന്‍ വേദ വ്യാസന്‍, ശ്രീ ബുദ്ധന്‍, ജൈന മതത്തിലെ 24  തീര്‍ത്ഥങ്കരര്‍, ജൈന -ബുദ്ധ മത രാജാക്കന്മാര്‍ ശാക്യ ഗോത്രത്തില്‍ നിന്നും രൂപം കൊണ്ട മൗര്യ സാമ്രാജ്യ ചക്രവര്‍ത്തിമാര്‍, ചേര-ചോള -പാണ്ഡ്യ രാജാക്കന്മാര്‍ തുടങ്ങിയ മഹാ രഥന്മാരുടെ ലഘു വിവരങ്ങള്‍ രേഖപ്പെടുത്തിയ ആര്‍ട്ട്‌ ഗാലറിയും ഇതിനോടനുബന്ധിച്ചു നിര്‍മ്മിക്കുന്നു.
എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍.
ജനറല്‍ സെക്രട്ടറി, 
അരയസമാജം.
അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും 
e-mail: arayasamajam@gmail.com.      facebook.com/araya.samajam.

Wednesday, 25 December 2013

Dr. Velukkutty Arayan



കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ കാല്‍പ്പാടുകള്‍ പതിപ്പിച്ച ബഹുമുഖ ബുദ്ധി ജീവിയായിരുന്നു ഡോക്ടര്‍:വി.വി.വേലുക്കുട്ടി അരയന്‍. സാമൂഹിക പരിഷ്കര്‍ത്താവ്‌, പണ്ഡിതന്‍, എഡിറ്റര്‍, സാഹിത്യകാരന്‍, ശാസ്ത്രഞ്ജന്‍, വൈദ്യ ശാസ്ത്രത്തിന്റെ സമസ്ത ശാഖകളിലും വ്യക്തി മുദ്രപതിപ്പിച്ച ഭിഷ്വഗരന്‍, അങ്ങനെ ഡോക്ടര്‍ അരയന്‍ കടന്നു ചെല്ലാത്ത മേഖലകള്‍ വിരളമാണ്. 1894 മാര്‍ച്ച് 11 കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാട് പഞ്ചായത്തില്‍ വിളാകത്ത് വേലായുധന്‍ വൈദ്യരുടെയും, വെളുത്ത കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം, ഡോക്ടര്‍ അരയന്‍,ആയൂര്‍വേദത്തില്‍ പഠനം തുടര്‍ന്നു. പതിനെട്ടു വയസ്സ് തികയുന്നതിനു മുന്‍പ് തന്നെ ആയൂര്‍വേദ ത്തിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും, അസാമാന്യ പ്രാവീണ്യം നേടി. ശേഷം, മദ്രാസ്സില്‍ നിന്നും  അലോപ്പതിയും പിന്നെ, സമുദ്ര ശാസ്ത്രവും, നിയമവും പഠിച്ചു.
അലോപ്പതിയില്‍ ബിരുദം നേടിയതിനു ശേഷം, കല്‍ക്കട്ടയിലെ ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്നും ഹോമിയോപ്പതിയില്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. കല്‍ക്കട്ടയില്‍ നിന്നും മടങ്ങി വന്ന ഡോക്ടര്‍ അരയന്‍ സ്വന്തം സമൂഹത്തെ മറന്നില്ല. സ്വദേശത്തു പ്രതിഫലം വാങ്ങാതെ രോഗികളെ ചികിത്സിച്ചു.
ആലപ്പാട് ദേശത്ത് ആദ്യമായി ഒരു വായന ശാല(വിജ്ഞാനസന്ദായിനി) ആരംഭിക്കുന്നത് ഡോക്ടര്‍ അരയനാണ്, അദ്ധേഹത്തിന്റെ പതിനാലാമത്തെ വയസ്സില്‍ !.
തന്റെ സമുദായത്തിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാകുന്നതിന് 1936  ല്‍ ഒരു സ്കൂള്‍ സ്ഥാപിച്ചു. അദ്ദേഹം ധാരാളം സാമൂഹ്യ പ്രസ്ഥാനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും സ്ഥാപിച്ചു. അരയ വംശ പരിപാലന യോഗം, സമസ്ത കേരളീയ അരയ മഹാജന കരയോഗം, അരയ സര്‍വ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂര്‍ മിനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍, പോര്‍ട്ട്‌ വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവ അതില്‍ ചിലതാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളിയും, വൈക്കം സത്യാഗ്രഹത്തിന്റെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളുമായിരുന്നു ഡോക്ടര്‍ അരയന്‍. 1917 –ല്‍ അദ്ദേഹം കേരളത്തിലെ അരയരുടെ ജിഹ്വയായി “ദി അരയന്‍ “എന്ന പേരിലും, ”അരയസ്ത്രീ ജന മാസിക “എന്ന പേരിലും പ്രസിദ്ധീകരണങ്ങള്‍  ആരംഭിച്ചു. സാഹിത്യത്തിന്റെ എല്ലാ ശാഖകളിലൂടെയും  അദ്ധേഹത്തിന്റെ കൃതികള്‍ പ്രശസ്തമായി.
കിരാതാര്‍ജ്ജുനീയം, ഓണം ഡേ, ദീനയായ ദമയന്തി, പദ്യ കുസുമാഞ്ജലി, ശ്രീ ചൈത്ര ബുദ്ധന്‍, സത്യ ഗീഥ, മാതംഗി, ചിരിക്കുന്ന കവിതകള്‍, ചിന്തിപ്പിക്കുന്ന കവിതകള്‍, കേരള ഗീതം, സൂക്ത മുത്തു മാല(സമ്പൂര്‍ണ്ണ കവിതകള്‍), ഭാഗ്യ പരീക്ഷകള്‍(നോവല്‍), തിരുവിതാംകൂര്‍ അരയമഹാജന യോഗം(satirical noval),  ഇരുട്ടടി, ആള്‍മാറാട്ടം, ബലേ ഭേഷ്, ലോകദാസന്‍(നാടകം), മത്സ്യവും,മതവും(തത്വചിന്തകള്‍), തുടങ്ങിയവ അവയില്‍ ചിലതാണ്. അരയര്‍ കുലത്തിന്റെ പാരമ്പര്യത്തില്‍ അങ്ങേയറ്റം അഭിമാനം കൊണ്ട മഹത് വ്യക്തിത്വത്തിന് ഉടമയായിരുന്നു, ഡോക്ടര്‍ അരയന്‍. 1969 മേയ് 31  നു ഡോക്ടര്‍ വി.വി.വേലുക്കുട്ടി അരയന്‍ നാടുനീങ്ങി.

Chempil Ananatha padmanabhan Valiya Arayan(Chempil Arayan)


ചെമ്പില്‍ അനന്ത പദ്മനാഭന്‍ വലിയ അരയന്‍ കങ്കു മാരന്‍ എന്ന ചെമ്പില്‍ അരയന്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അവിട്ടം തിരുനാള്‍ ബാലരാമ വര്‍മ്മയുടെ നാവികസേനാ പടത്തലവനും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്ത തിരുവിതാംകൂറിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാ നായകനും ആയിരുന്നു.
തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, മലബാറിലെയും  നാവിക സേനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം അരയര്‍ക്കായിരുന്നു. തിരുവിതാംകൂറിലെയും, കൊച്ചിയിലെയും അരയര്‍ വേലുത്തമ്പി ദളവയുടേയും, ചെമ്പില്‍ അരയന്റെയും നേതൃത്വത്തില്‍ 1808 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ചു. ഇതായിരുന്നു, കേരളത്തിലെ ബ്രിട്ടീഷ് മേല്ക്കൊയ്മെക്കിതിരെ നടന്ന ആദ്യത്തെ സമരം. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാല രാമ വര്‍മ്മ രാജാവും, ബ്രിട്ടീഷ് റസിഡന്റ് ആയ മെക്കാളെയും തമ്മില്‍ കപ്പം നല്‍കുന്നത് സംബന്ധിച്ച് കരാറുണ്ടായിരുന്നു. തിരുവിതാംകൂറിലെ കാര്യങ്ങള്‍ നടത്തിയിരുന്ന വേലുത്തമ്പി ദളവയെ മെക്കാളെക്ക് ഇഷ്ട്ടമായില്ല. തുടര്‍ന്ന് മെക്കാളെ കപ്പം കുത്തനെ ഉയര്‍ത്തി. ജനങ്ങള്‍ ഇതിന്റെ ദുരിതം അനുഭവിച്ചത് ദളവയെ വിഷമിപ്പിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാന്‍ ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചു. വേലുത്തമ്പി ദളവയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അരയന്‍ തീരുമാനിച്ചു. 1808  ഡിസംബര്‍ 29  ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തില്‍ സൈന്യം , അന്നത്തെ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ അന്നത്തെ റസിഡന്റ് കോളിന്‍ മെക്കാളെയുടെ വസതിയായിരുന്ന കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. മെക്കാളെ തല നാരിഴക്കാണ് രക്ഷപ്പെട്ടത്. ഒടുവില്‍, അരയന്‍ പിടിക്കപ്പെട്ടു. പക്ഷെ, അരയന്റെ അസാമാന്യ ധീരതയെയും, ദേശ സ്നേഹത്തെയും അഭിനന്ദിക്കാന്‍ മെക്കാളെ മറന്നില്ല. അരയനെ പിഴയടപ്പിച്ചു തൂക്കുമരത്തില്‍ നിന്നും  മെക്കാളെ ഒഴിവാക്കിയെങ്കിലും, ബ്രിട്ടീഷ് സേനയുടെ ക്രൂരമായ മര്‍ദ്ധനത്തെ തുടര്‍ന്ന് അന്നുതന്നെ ആ ധീര യോദ്ധാവ്  നാട് നീങ്ങി കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് “ചെമ്പില്‍” ആണ് അരയന്റെ ജന്മ ദേശം. 


Monday, 2 December 2013

The complete history of Arayar.


                                                                
                    

ആര്യന്മാരും പിൻഗാമികളും - ഒരവലോകനം.


By:എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍.
                                  
സംഘ കാലത്തിനു ശേഷം രൂപം കൊണ്ട 'അരയര്‍' എന്ന   പദം ജാതിപ്പേരായി സ്വീകരിച്ച ഒരു മഹാ വംശത്തിന്റെ ഇതുവരെ ആരും പറയാത്ത ചരിത്രം , ശിലാ ലിഖിതങ്ങളുടെയും , ചരിത്ര ഗ്രന്ഥങ്ങളുടെയും, ചരിത്ര സ്മാരകങ്ങളുടെയും, ആചാരങ്ങളുടെയും  വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഗ്രന്ഥം.പ്രകാശനം :ജഗദ് ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവി.
 പ്രസാധനം , കരുനാഗപ്പള്ളി, കൊല്ലം,