Saturday, 4 January 2014

Adi parashakthi amshavathara kshethram.

ആദി പരാശക്തി അംശാവതാര ക്ഷേത്രം.



'കുലം പവിത്രം ജനനീ കൃതാര്‍ത്ഥ
വസുന്ധരാ പുണ്യവതീ ച തേന "
"ആകാശത്തിന്റെ ദിവ്യ മണ്ഡലത്തില്‍ നിന്നും ഒരു മഹദ് ജനനമുണ്ടാകുമ്പോള്‍ അതിനു സുകൃതം നിറഞ്ഞ ഒരു കുലം കരുതിയിട്ടുണ്ടാകും."
ആദി പരാശക്തി കാലാകാലങ്ങളില്‍ അവതരിക്കുന്ന മഹത്തായ വംശ പാരമ്പര്യമുള്ള ഒരു സമുദായമാണ് അരയ വംശം. 
പുരാതന സൂര്യ വംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പത് ഗോത്രങ്ങളിലെ  "കോലി ", "ശാക്യ"എന്നീ രണ്ടു ഗോത്രങ്ങളിലെ പിന്‍ഗാമികളാണ് "അരയര്‍". കോലികള്‍ക്കും, ശാക്യര്‍ക്കും തുല്യമായ ഗോത്രങ്ങള്‍ അവിടെ വേറെ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ രാജകുടുംബങ്ങള്‍ പരസ്പരം മാത്രമേ (മാതൃ-പിതൃ വഴിയുള്ള ) വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുള്ളൂ. അവരുടെ രാജ രക്തത്തിലും, വംശ പാരമ്പര്യത്തിലും ഇരു ഗോത്രങ്ങളും വളരെ അഭിമാനിച്ചിരുന്നു. പുരാതന ഭാരതത്തിലെ മുന്നണി പോരാളികളാണ് കോലികള്‍ എന്ന കോലി  രജപുത്രര്‍.(കോലി  രജ് പുത് ). 

ഭഗവാന്‍ വേദ വ്യാസന്റെ മാതാവ് സത്യവതി കോലി  രാജകുമാരിയാണ്‌. ശാക്യ ഗോത്രത്തിലെ സുദ്ധോദന രാജാവിന്റെയും ,കോലി  ഗോത്രത്തിലെ മഹാ മായ രാജകുമാരിയുടെയും മകനാണ് സിദ്ധാര്‍ഥന്‍ എന്ന ഗൗതമ ബുദ്ധന്‍. ബുദ്ധനെ പുരാതന തമിഴ് കൃതികളില്‍ അരിയന്‍/അരയന്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. അരിയര്‍ അഥവാ അരയര്‍ തമിഴ് മുത്തുരാജ സമുദായത്തിലെ ഉപജാതിയാണ്. "വൈഷ്ണവ മുത്തുരാജാക്കന്മാര്‍" എന്നാണ് ചരിത്രകാരന്മാര്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്.
ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പോരാടാന്‍ സുര്യവംശികളും, ചന്ദ്ര വംശികളുമായ ആര്യന്‍ ക്ഷത്രിയന്മാര്‍ സ്ഥാപിച്ച മതമാണ്‌ ജൈന മതം. ജൈന മത പ്രകാരം, കോപം, ആര്‍ത്തി, ആസക്തി, അഹങ്കാരം എന്നീ നാല് ആന്തരിക ശത്രുക്കളെ ആത്മ സാധനയാല്‍ പരാജയപ്പെടുത്തുന്നവര്‍ "ജൈനര്‍" എന്നും അവയെ നശിപ്പിക്കുന്നവര്‍, "അരിഹന്ത്" എന്നുമാണ് അറിയപ്പെടുന്നത്. ഇപ്രകാരം അരിഹന്ത് ആയി മാറുന്ന യോഗികളെ "തീര്‍ഥങ്കരര്‍" എന്ന് വിളിക്കുന്നു. അരിഹന്ത് (പാലി ഭാഷ), ആര്യര്‍/ആര്യന്‍ (സംസ്കൃതം) അരയര്‍ /അരയന്‍ (തമിഴ്). എന്നിവ സമാന അര്‍ത്ഥമുള്ള പദങ്ങളാണ്. ശ്രേഷ്ഠന്‍ എന്നാണ്‌ പൊതുവായി അര്‍ഥം കല്‍പ്പിക്കപ്പെടുന്നത്.
ബുദ്ധന്റെ ജനന ശേഷം ജൈനര്‍  ബുദ്ധ മതവും സ്വീകരിച്ചു.(ശാക്യ ഗോത്രത്തില്‍ നിന്നും രൂപം കൊണ്ട "മൗര്യ സാമ്രാജ്യത്തിലെ പ്രശസ്തനും ചന്ദ്ര ഗുപ്ത മൗര്യന്റെ ചെറുമകനും ആയ  അശോക ചക്രവര്‍ത്തി ആദ്യം ജൈന മതാനുയായിയും പിന്നീട് ബുദ്ധമതാനുയായിയും ആയി തീര്‍ന്നു).
ബുദ്ധ മത ഗ്രന്ഥങ്ങളായ "മഹാ വസ്തു" (Late 2 nd century BCE), "മഹാ വംശ", "സുമംഗല വിലാസിനി", (5 th century CE) ശാക്യ ഗോത്രത്തെ കുറിച്ചും പ്രത്യേകിച്ച്, ബുദ്ധന്റെ ജനനത്തെ കുറിച്ചും പ്രതിപാദിക്കുന്നു.
"ആദിച്ച ബന്ധൂസ്" എന്ന ഭാഗത്ത്‌ ഇക്ഷാകു മഹാ രാജാവിനെ കുറിച്ചും പരാമര്‍ശമുണ്ട്.

ശ്രീ ബുദ്ധന്റെ മാതാവ്-മഹാമായ.  

"ശാക്യ ഗോത്രത്തിലെ സ്വഭാവ മഹിമയില്‍ പേരുകേട്ട "സുദ്ധോദന രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ ശാക്യര്‍ ജീവിച്ചിരുന്നു. സുദ്ധോദന രാജാവിന് അതിസുന്ദരിയും ആദി ദേവതയുടെ അംശാവതാരം എന്നും വിശേഷിപ്പിക്കപ്പെട്ട മഹാ മായ എന്ന ഭാര്യയുണ്ടായിരുന്നു"(Buddhacarita of Aswagosha 1 1 -2).
കോലി -ശാക്യ ഗോത്രത്തില്‍, ചരിത്രത്തില്‍ രേഖപ്പെടുത്തിയ  ആദ്യത്തെ അംശാവതാരമാണ് "മഹാ മായ".

പര്‍വ്വത രാജ കുലത്തിലെ "പാര്‍വ്വതി".


മീനവര്‍ എന്ന കോലികള്‍ സൂര്യ വംശത്തിലെ ഭരത ചക്രവര്‍ത്തിയുടെ പിന്മുറ എന്ന് വിശ്വസിക്കപ്പെടുന്ന ഭരതര്‍,( പരവര്‍  പരതര്‍, പരതവര്‍ )എന്ന കുലവുമായി ബന്ധമുണ്ടായിരുന്നു. ഈ പരതവന്മാരാണ് പില്‍ക്കാലത്ത്‌ പാണ്ഡ്യ രാജാക്കന്മാരായി തീര്‍ന്നത്. ഇതാണ് പര്‍വ്വത രാജകുലം എന്നും അറിയപ്പെട്ടത്.പര്‍വ്വത രാജന്റെ മകളായ ശ്രീ പാര്‍വ്വതി ആദി ദേവതയുടെ അംശാവതാരമായി ഇന്നും ലോക ഹിന്ദുക്കള്‍ ആരാധിച്ചു വരുന്നു. "മൂവേന്തന്മാര്‍ " എന്നറിയപ്പെട്ട ചേര-ചോള-പാണ്ഡ്യ സാമ്രാജ്യങ്ങളിലെ "കലച്ചൂരി /കളഭ്ര രാജാക്കന്മാരായ മുത്തുരാജ/മുത്തരയ രാജാക്കന്മാര്‍ പരതവരെ തങ്ങളുടെ വര്‍ഗങ്ങളില്‍ ഒന്നായി പരിഗണിച്ചിരുന്നു.

അരയര്‍ കുലത്തിലെ "കണ്ണകി".



കോലി -ശാക്യ ഗോത്രങ്ങളിലെ പിന്മുറയായ ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ മാനായിക്കന്‍ എന്ന അരയ കുല പ്രമാണിയുടെ മകളും, ചിലപ്പതികാരത്തിലെ നായികയുമായ കണ്ണകി ആദി പരാശക്തിയുടെ അംശാവതാരമായി ഹിന്ദുക്കള്‍ ആരാധിച്ചു വരുന്നു. കോലി -ശാക്യ പിന്മുറയിലെ ജൈന-ബുദ്ധ മത രാജാവായ "വേല്‍കുഴു കുട്ടുവന്‍" എന്ന ചെങ്കുട്ടുവ രാജാവ്,  കണ്ണകിയുടെ സ്മരണക്കായി പണികഴിപ്പിച്ച (എ.ഡി 205) ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ 1808  വര്‍ഷമായി "തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും, പരിശം വയ്പ്പും" ആണ്ടു തോറും ഇന്നും മുടങ്ങാതെ നടത്തി വരുന്ന സമുദായമാണ് അരയവംശം.

പാണ്ഡ്യ ദേശത്തെ "തിരൈശാര്‍ മടന്ത" 



കോലി -ശാക്യ ഗോത്രജരുടെ പിന്മുറയായ പാണ്ഡ്യ ദേശത്തെ ത്രയംബകന്‍ അടി അരയന്റെ മകളായ "തിരൈ ശാര്‍ മടന്ത " ആദി ദേവതയുടെ അംശാവതാരം എന്ന് വാഴ്ത്തപ്പെടുന്നു. പുരാതന തമിഴ് കൃതിയായ തിരുവിളയാടല്‍ പുരാണത്തില്‍ തിരൈശാര്‍ മടന്തയുടെ കഥ  വിവരിക്കുന്നു.

അരയര്‍ കുലത്തിലെ "അമ്മ"

കോലി -ശാക്യ ഗോത്രജരുടെ പിന്‍ തലമുറയില്‍ പ്പെട്ടതും, സംഘ കാല ഘട്ടത്തില്‍ അരിഹന്ത് , ആര്യര്‍ എന്ന പദത്തിന് സമാനമായി രൂപം കൊണ്ട അരയര്‍ എന്ന തമിഴ് പദം, സംഘ കാലത്തിനു ശേഷം ജാതിപ്പേരായി സ്വീകരിക്കുകയും , തമിഴ്നാട്ടില്‍ നിന്നും ആദ്യം ചെങ്ങന്നൂരിലും , പിന്നീട്  കരുനാഗപ്പള്ളിയുടെ തീര ദേശമായ ആലപ്പാടും കുടിയേറി  പാര്‍ക്കുകയും ചെയ്ത യ്ത അരയ വംശത്തിലെ   സുഗുണന്‍, ദമയന്തി ദമ്പതികളുടെ മകളായ സുധാമണി എന്ന ജഗദ്‌ ഗുരു ശ്രീ മാതാ അമൃതാനന്ദ മയീ ദേവി ,മഹാമായ, പാര്‍വ്വതി, കണ്ണകി, തിരൈശാര്‍ മടന്ത എന്നീ അംശാവതാരങ്ങള്‍ക്ക് ശേഷം അവതരിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ആദി പരാശക്തിയുടെ അംശാവതാരങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ ജന്മമരുളുന്ന കോലി  -ശാക്യ ഗോത്രജരുടെ പിന്‍ഗാമികളായ അരയ വംശജരുടെ പാരമ്പര്യം മുറുകെ പിടിക്കുന്ന "അരയ സമാജം സംസ്ഥാന സഭ" , "ആദി പരാശക്തി അം ശാവതാര ക്ഷേത്രം "എന്ന  മഹാ ക്ഷേത്ര സമുച്ചയത്തിനു കരുനാഗപ്പള്ളിയില്‍ നാന്ദി കുറിക്കുന്നു.
ആറു ശ്രീകോവിലുകളില്‍ ആദി പരാശക്തിയേയും അംശാവതാരങ്ങളെയും കുടിയിരുത്തുന്ന ലോകത്തിലെ ആദ്യത്തെ ക്ഷേത്ര സമുച്ചയമായിരിക്കും ഇത്. 
ഭഗവാന്‍ വേദ വ്യാസന്‍, ശ്രീ ബുദ്ധന്‍, ജൈന മതത്തിലെ 24  തീര്‍ത്ഥങ്കരര്‍, ജൈന -ബുദ്ധ മത രാജാക്കന്മാര്‍ ശാക്യ ഗോത്രത്തില്‍ നിന്നും രൂപം കൊണ്ട മൗര്യ സാമ്രാജ്യ ചക്രവര്‍ത്തിമാര്‍, ചേര-ചോള -പാണ്ഡ്യ രാജാക്കന്മാര്‍ തുടങ്ങിയ മഹാ രഥന്മാരുടെ ലഘു വിവരങ്ങള്‍ രേഖപ്പെടുത്തിയ ആര്‍ട്ട്‌ ഗാലറിയും ഇതിനോടനുബന്ധിച്ചു നിര്‍മ്മിക്കുന്നു.
എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍.
ജനറല്‍ സെക്രട്ടറി, 
അരയസമാജം.
അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും 
e-mail: arayasamajam@gmail.com.      facebook.com/araya.samajam.

1 comment:

  1. ആവശൃമായ ഒരു മഹത് സംരംഭം തന്നെയാണ് ഈ ഒരു കർമം നിർവഹിച്ചു കഴിഞ്ഞാൽ നമ്മുടെ ജനനം തന്നെ സഫലം....

    ReplyDelete