Sunday 24 July 2016

ARAYA VILAMBARAM

          

                   

അരയ വിളംബരം.


ശബരിമല ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി കേരളത്തിലെ ക്രിസ്തീയ സഭകള്‍ നടത്തിവരുന്ന കയ്യേറ്റ ശ്രമങ്ങള്‍ ,മതേതരത്വത്തിന്റെ പേരില്‍ ഇവിടുത്തെ ഹിന്ദുക്കള്‍ നിശബ്ദരായിരിക്കുന്നു എന്നതുകൊണ്ട്‌ ഏറിവരുന്നതായി ഈ അടുത്തകാലത്തായി  ബോധ്യമായിരിക്കുന്നു.
നിങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ ശബരിമല അയ്യപ്പന്റെ സതീര്‍ത്ഥ്യന്‍ “വെളുത്തച്ഛന്‍” എന്ന് വിളിക്കപ്പെടുന്ന വ്യക്തി, വിദേശിയല്ല., ഹിന്ദുവുമല്ല.  അയ്യപ്പനെ ദത്തെടുത്തു വളര്‍ത്തിയ പന്തള രാജാവ്  രാജശേഖര പാണ്ഡ്യനും ഹിന്ദുവായിരുന്നില്ല.
പുരാതന സൂര്യവംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പത് ഗോത്രങ്ങളില്‍, കോലി-ശാക്യ എന്നീ രണ്ട് ഗോത്രങ്ങളുടെ പിന്‍ഗാമികള്‍, ഉത്തരേന്ത്യയില്‍ “കാലച്ചൂരികള്‍” എന്നും, ദക്ഷിണേന്ത്യയില്‍ “കളഭ്രര്‍” എന്നുമാണ് അറിയപ്പെട്ടത്.   ജൈന-ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലെത്തി അവരുടെ മതത്തിലധിഷ്ടിതമായ  മഹാ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. ഈ രാജാക്കന്മാരെ ആര്യന്മാര്‍ എന്ന അര്‍ത്ഥത്തില്‍ തമിഴ് ഭാഷയില്‍ ‘അരിയന്‍’ അഥവാ ‘അരിയര്‍’  എന്നാണ് വിളിക്കപ്പെട്ടത്‌. ഈ കോലി ശാക്യ ക്ഷത്രിയന്മാരില്‍ ഒരു പ്രസിദ്ധനായ രാജാവായിരുന്നു, സിന്ഗൈ അരിയ ന്‍ സേകര സെസേകരന്റെ പുത്രനായ ‘മാഘ’ (കലിംഗ മാഘ).അദ്ദേഹം, രാമേശ്വരത്തെ ബ്രാഹ്മണ കുടുംബവുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നു രാസനായഗം തന്റെ പഠനത്തില്‍ പറയുന്നു.
ശ്രീ ലങ്കയിലെ ഏറ്റവും പുരാതന സാമ്രാജ്യമായ ‘പൊലന്നറുവൈ’ യിലെ അരിയ ചക്രവര്‍ത്തി സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ഈ രാമേശ്വരത്തെ മാഘയുടെ പിന്മുറക്കാരാണ്. അതായത് ആര്യ ചക്രവര്‍ത്തിമാരുടെ മുന്‍ഗാമികളാണ് അരിയര്‍ എന്ന് വിളിക്കപ്പെട്ട ജൈന-ബുദ്ധ മതാനുയായികള്‍.
കേരളത്തില്‍ ഭരണം നടത്താന്‍ ബ്രാഹ്മണര്‍ കൊണ്ടുവന്ന ‘പെരുമാക്കന്മാര്‍’ ജൈന- ബുദ്ധ മതാനുയായികള്‍ ആയ ഈ ക്ഷത്രിയ രാജാക്കന്മാരാണ്‌. പെരുമാള്‍/ ശാസ്താവ് എന്ന പദങ്ങള്‍ ബുദ്ധന്റെ പര്യായങ്ങള്‍ ആണ്. ശ്രീ ബുദ്ധനെ സംഘകാല കൃതികളില്‍  (മണിമേഖലൈ-10-6) ‘അരിയന്‍’ എന്നാണ് അഭി സംബോധന ചെയ്തിരിക്കുന്നത്.
പില്‍ക്കാലത്ത്, ശാക്യ ക്ഷത്രിയന്മാര്‍ അരിയന്‍, അരിയര്‍ എന്ന് വിളിക്കപ്പെട്ടു. അങ്ങനെയാണ് ബുദ്ധന്‍   “ബുദ്ധരയര്‍ / ബുദ്ധരായർ” എന്ന്  സംബോധന ചെയ്യപ്പെട്ടത്. പിന്നെയും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ബുദ്ധ മതത്തിന്റെ പ്രസക്തി നഷടപ്പെടുകയും, ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് ബുദ്ധമതസ്തരായ ശാക്യര്‍ വിശ്വസിക്കുകയും അവര്‍ ക്രമേണ ഹിന്ദു മതത്തിലെ വൈഷ്ണവ വിഭാഗമായി തീരുകയും ചെയ്തു.
വിഷ്ണുവിന്റെ നൂറ്റിയെട്ട് ദിവ്യദേശം ക്ഷേത്രങ്ങളില്‍ ആദ്യത്തെ ക്ഷേത്രമായ ‘ശ്രീരംഗം’ ക്ഷേത്രത്തിലും, ശ്രീ വില്ലിപുത്തൂര്‍, ആഴ്വാര്‍ തിരുനഗരി, മേല്ക്കോട്ടു തിരുനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ ഈ ശാക്യ ഗോത്രജര്‍ ഇന്നും മുടങ്ങാതെ നടത്തിവരുന്ന ഒരു ചടങ്ങ് അറിയപ്പെടുന്നത് “അരയര്‍ സേവൈ’ എന്നാണ്.  തമിഴ് വേദം എന്നറിയപ്പെടുന്ന “നാലായിരം ദിവ്യ പ്രബന്ധം’ സംഗീതവും,താളവും സമന്വയിപ്പിച്ച് ‘അരയര്‍ സേവൈ’ നടപ്പിലാക്കിയത് പ്രശസ്ത വൈഷ്ണവ സന്യാസിയായ നാദമുനികള്‍’ ആണ്. അദ്ദേഹം ഈ ആരാധനാ സമ്പ്രദായം തന്റെ രണ്ട് മരുമക്കളായ മണവാളപ്പെരുമാള്‍ അരയര്‍, നാദവിനോദ അരയര്‍ എന്നിവര്‍ക്ക് പഠിപ്പിച്ചു നല്‍കി. അവരുടെ രണ്ട് പരമ്പരകളായ “തെങ്കലൈ’ വടക്കലൈ’ വൈഷ്ണവ വിഭാഗങ്ങളാണ് ഇന്നും ഈ ചടങ്ങ് നടത്തിവരുന്നത്.
ബുദ്ധ മതാനുയായികള്‍ ആണ് പന്തളം, തിരുവിതാംകൂര്‍ തുടങ്ങിയ രാജ കുടുംബങ്ങള്‍. തിരുവിതാംകൂര്‍ രാജാക്കന്മാര്‍, ‘കുലശേഖരപ്പെരുമാള്‍’ എന്ന് വിളിക്കപെടുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമല്ലേ.
 ശബരിമല അയ്യപ്പന്‍റെ സതീര്‍ത്ഥ്യന്‍ വെളുത്തപ്പന്‍  (വെളുത്തച്ചന്‍) ബുദ്ധ മതാനുയായി ആണ്.  അവര്‍ അന്നും ഇന്നും  വിളിക്കപ്പെടുന്നത്  അരയര്‍ /അരയന്‍ എന്നാണ്. അയ്യപ്പനും സൂര്യവംശി ക്ഷത്രിയനായ മുന്‍കാല ജൈന-ബുദ്ധ മതാനുയായി ആണ് എന്ന്  കേരളത്തിലെ ക്രിസ്തീയ സഭാ നേതൃത്വത്തെ  ബോദ്ധ്യപ്പെടുത്താനും, ആലങ്ങാട്ടെ വാമൊഴി കഥകളില്‍ പറയുന്ന അരയനായ  വെളുത്തച്ഛനെ   മതം മാറ്റരുത് എന്ന് പറയാനുമാണ് ഇത്രയും പറഞ്ഞത്. ബുദ്ധ മതത്തില്‍ നിന്നും അദ്ദേഹവും അയ്യപ്പനും ഹിന്ദുമതം (വീണ്ടും)സ്വീകരിച്ചുവെന്ന്   നിങ്ങള്‍ ക്രിസ്ത്യാനികള്‍  അറിയുക. ശബരിമല തീവച്ചു നശിപ്പിച്ചതും, നിലമേല്‍ കുരിശുനാട്ടി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചതും ഹിന്ദുക്കള്‍ ക്ഷമിച്ചു എന്ന് ആശ്വസിക്കുക. പക്ഷെ, വെളുത്തച് ഛനെ സംബന്ധിച്ച് ദയവായി കുപ്രചരണം നടത്തരുത്. 

എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍. 
പ്രസിഡൻറ്
അരയ സമാജം

Saturday 16 July 2016

Shabarimala Ayyappan is a Buddha?



ശബരിമല ശാസ്താവ് 
  ദക്ഷിണേന്ത്യയിലെ പ്രശസ്ത ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ശബരിമല അയ്യപ്പ ക്ഷേത്രം ശ്രീ ബുദ്ധനാണെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു.' ശാസ്താവ്',, 'പെരുമാള്‍' തുടങ്ങിയ പദങ്ങള്‍ ശ്രീ ബുദ്ധനെ സൂചിപ്പിക്കുന്നവയാണ്.
ഹിന്ദു മതവും ,ബുദ്ധമതവും പരസ്പര പൂരകങ്ങളാണ്‌. ഹിന്ദു മതാചാരങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവ  എല്ലാം തന്നെ ബുദ്ധമതത്തിന്റെ ശേഷിപ്പുകളാണ്. തല മുണ്ഡനം ചെയ്യുക എന്ന ആചാരവും, നിര്‍വ്വാണം, മോക്ഷം, കര്‍മ്മം തുടങ്ങിയ ദര്‍ശനങ്ങളും ബുദ്ധമതാനുയായികളുടെതാണ്.
“ഏകം ഏവ അദ്വൈതീയം” എന്നത്, ബുദ്ധമതസ്തരുടെ തത്വ ശാസ്ത്രമാണ്.
ബി.സി മൂന്നാം നൂറ്റാണ്ടില്‍ കേരളം ബുദ്ധ മതത്തിലധിഷ്ടിതമായിരുന്നു, ബ്രാഹ്മണ വൈഷ്ണവരുടെ സമ്മര്‍ദ്ധ തന്ത്രങ്ങളുടെ ഫലമായി ബുദ്ധ മതം ക്രമേണ, ബുദ്ധ മതാചാരങ്ങളും, കീഴ്വഴക്കങ്ങളും ഉള്‍പ്പെടെ ഹിന്ദു മതത്തില്‍ ലയിച്ചു ചേര്‍ന്നു. ശബരിമല ബുദ്ധ മത കേന്ദ്രമായിരുന്നു എന്ന് ബുദ്ധമതാനുയായികള്‍ അവകാശപ്പെടുന്നത് ഹിന്ദുക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല. ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന പുരാണ കഥകള്‍ ബ്രാഹ്മണ വൈഷ്ണവരുടെ സൃഷ്ടിയായിരുന്നു.  സാത്തനാര്‍, അയ്യനാര്‍, ധര്‍മ്മരാജാ, ബോധിരാജാ തുടങ്ങിയവ ബുദ്ധ മതാനുയായികളുടെ ആരാധനാ ബിംബങ്ങളായിരുന്നു.
പതിനെട്ടാം പടി എന്ന സങ്കല്പം ബുദ്ധന്റെ നാലു വിശുദ്ധമായ സത്യങ്ങള്‍, എട്ടു ഗുണങ്ങള്‍(അഷ്ട മാര്‍ഗ്ഗങ്ങള്‍) ബുദ്ധ, ധര്‍മ്മ, സംഘ (ത്രിരത്നങ്ങള്‍), കരുണ,മാനവ സേവ,  മൈത്രി (ചിത്ത ഭാവനകള്‍)  എന്നിവയെ പ്രതിനിധീകരിക്കുന്നു.
ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ‘ചാക്യാര്‍ കൂത്ത്‌’, ബുദ്ധ സന്യാസിമാരുടെ മതപരമായ ആഖ്യായികയുടെ ഹിന്ദു രൂപമാണ്.
ശബരിമല ക്ഷേത്ര നട മത-ജാതി-വര്‍ണ്ണ- ഭേദമില്ലാതെ ഏവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു. ചാതുര്‍വര്‍ണ്യം ഏറ്റവും കഠിനമായി പരിപാലിച്ചിരുന്ന കേരളത്തിലാണ് ചരിത്രാതീത കാലം മുതല്‍ക്കേ ഇങ്ങനെയൊരു ക്ഷേത്രം പരിപാലിച്ചു വരുന്നത് എന്ന് ആലോചിക്കുമ്പോള്‍ ബുദ്ധതത്വത്തിലധിഷ്ടിതമായതാണ് ഈ ആരാധനാലയം എന്ന് എന്ന് വ്യക്തമാകും.
   

അയ്യപ്പന്‍റെ വലതു കയ്യില്‍ ഒരു വജ്രദണ്ഡ ഉണ്ട്. ഇത് ബോധി സത്വയുടെ സവിശേഷമായ വജ്ര ദണ്ഡ ആണെന്ന് പറയപ്പെടുന്നു.
മകര സംക്രാന്തി ദിവസം ആചരിച്ചു വരുന്ന “മകര ജ്യോതി”, (പൊടല/പൊടലക) ബുദ്ധ സന്യാസി ദലൈലാമയുടെ ലാസ്സയിലെ മലമുകളിലെ കൊട്ടാരത്തെ (പൊടലക-തിളങ്ങുന്ന പര്‍വ്വതം)സൂചിപ്പിക്കുന്നു.
‘മതേതരത്വം’ എന്നത് പന്തളം രാജകുടുംബത്തിന്റെ പാരമ്പര്യ തത്വങ്ങളില്‍ ഒന്നാണ്. അവര്‍ മറ്റു മതങ്ങള്‍ക്ക് പള്ളികള്‍ പണിയാന്‍ സ്ഥലവും ധനവും നല്‍കിയിരുന്നു.  എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ബുദ്ധ പാരമ്പര്യമുള്ള (കോലി/ശാക്യ ഗോത്രം) മഹാ   രാജാവായിരുന്നു പന്തള രാജാവായ രാജശേഖര പാണ്ഡ്യന്‍ എന്ന് നിസ്സംശയം പറയാം. ;രാജ ശേഖര', ''കുല ശേഖര' എന്നീ പേരുകള്‍ ബുദ്ധമത രാജാക്കന്മാരെ പ്രതിനിധാനം ചെയ്യുന്നവയാണ്. തിരുവിതാം കൂര്‍ രാജാക്കന്മാര്‍ കുലശേഖര പെരുമാള്‍ എന്ന് വിളിക്കപ്പെടുന്നു. പെരുമാള്‍ എന്നത് ബുദ്ധന്റെ പര്യായമാണ്. ഈ രാജകുലങ്ങളില്‍  പിതൃതുല്യരെ   സംബോധന ചെയ്തിരുന്നത് അപ്പന്‍ (അപ്ഫന്‍), എന്നും ഗുരുതുല്യരെ "അയ്യാ" എന്ന പേരിലുമാണ്. ബുദ്ധമതാനുയായികള്‍ ആണ് ഈ പദങ്ങള്‍  കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇന്നും അരയവംശത്തില്‍  അപ്പന്‍ എന്ന പ്രയോഗം നിലവിലുണ്ട്.

എ.ഡി എട്ടാം നൂറ്റാണ്ടോടുകൂടി ബുദ്ധമതം വേരറ്റുപോയതിനു ശേഷം മാത്രമാണ് ഇന്ത്യയില്‍ അയ്യപ്പനെ ആരാധിക്കാന്‍ തുടങ്ങിയത്. പുരാണ ഹിന്ദു ദൈവങ്ങളായ ശിവന്റെയും,വിഷ്ണുവിന്റെയും പുത്രന്‍, ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബാബര്‍ എന്ന മുസ്ലീമിന്റെ സുഹൃത്താകുന്നത് എങ്ങനെയാണ്.?,ശിവന്റെയും, മോഹിനി രൂപം പൂണ്ട വിഷ്ണുവിന്റെയും(ഹരി ഹര) പുത്രനാണ് മണികണ്ഠന്‍ എന്ന കഥ ഹിന്ദു ബ്രാഹ്മണരുടെ സൃഷ്ടിയാണ്. ബുദ്ധമതത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ച പന്തളം രാജകുടുംബം ഈ കഥയെ തിരസ്കരിച്ചില്ല എന്നതാണ് സത്യം, യഥാര്‍ഥത്തില്‍, വെളുത്തപ്പന്‍ എന്നു വിളിക്കപ്പെട്ട ഒരു  ബുദ്ധ മതാനുയായിയുടെ കുടുംബത്തിലെ ആരുടെയോ ശിശുവായിരുന്നു മണികണ്ഠന്‍. കുട്ടികളില്ലാതിരുന്ന രാജ ശേഖരപാണ്ഡ്യന്‍ മണികണ്ഠനെ ദത്തെടുത്തു വളര്‍ത്തി. പില്‍ക്കാലത്ത് ഈ രാജാവിന് തന്റെ രാജ്ഞിയില്‍ ഒരു പുത്രന്‍ ജനിക്കുകയും, അനന്തരാവകാശിയെ ചൊല്ലി കുടുംബത്തില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇത് മനസ്സിലാക്കിയ മണികണ്ഠന്‍ സര്‍വ്വവും ഉപേക്ഷിച്ചു വനത്തിനുള്ളിലെ തന്റെ ആരാധനാ മൂര്‍ത്തിയായ ബുദ്ധ ഭഗവാന്റെ സന്നിധിയില്‍ അഭയം പ്രാപിച്ചിരിക്കാം.  ചരിത്രത്തിലെ ഈ വഴിത്തിരിവ് ഹിന്ദു ബ്രാഹ്മണര്‍ അവരുടെ ഹരിഹര പുത്രകഥയുടെതുടര്‍ച്ചയായി, ശബരിമല  മണികണ്ഠന്റെ സന്നിധാനമായി ചിത്രീകരിച്ചു. വെളുത്തരയന്‍ എന്ന ബുദ്ധമതസ്ഥന്‍  മണികണ്ഠന്റെ സുഹൃത്തായതു രക്ത ബന്ധത്തിന്റെ അടിസ്ഥാനത്തിലാവണം. പന്തളം രാജാവായരാജശേഖരപാണ്ഡ്യൻ,തമിഴ്നാട്ടിലെ "മാരവർ" എന്ന ജാതി വിഭാഗത്തിൽ ഉൾപ്പെടുന്നു. മാരവർ, കല്ലർ, അഗമു ട യാർ, വെള്ളാളർ എന്നീ ജാതികൾ ഇന്നും തമിഴ് മുത്തുരാജാ / മുത്തരയ ജാതിയുടെ ഉപജാതികളാണ്. (തമിഴ്നാട് സർക്കാരിന്റെ വെബ് സൈറ്റ് നോക്കുക) അയ്യപ്പൻ "വെള്ളാള കുലജാതൻ " എന്നും പറയപ്പെടുന്നത്, മുത്തുരാജാ /മുത്തരയ ജാതി  അടിസ്ഥാനമാക്കിയാണ്. ഈ ജാതി വിഭാഗങ്ങളെല്ലാം തന്നെ പഴയ ബുദ്ധ-ജൈന രാജാക്കന്മാരുടെ കള ഭ്ര കുലത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.


തികഞ്ഞ അഭ്യാസിയായ ഒതേനന്‍ എന്ന കൊള്ളക്കാരനെ നേരിടാന്‍ കളരിയിലെ എല്ലാ അടവുകളും അറിഞ്ഞിരിക്കണമെന്ന് നിശ്ചയിച്ചു  അയ്യപ്പന്‍ പതിനെട്ട് കളരികളില്‍ പഠന ത്തിനു പോകുകയും അതിലൊരു കളരിയായിരുന്ന  
 ചേര്‍ത്തലയിലെ ചീരപ്പന്‍ ചിറ (ഇന്നത്തെ മുഹമ്മ) കളരി സ്ഥാനത്തു വന്നു കളരി അഭ്യസിച്ചതായും, അയ്യപ്പനോടൊപ്പം  സതീര്‍ത്ഥ്യന്‍ “വെളുത്ത അരയര്‍”(വെളുത്തപ്പന്‍) (ശാക്യ) എന്ന ബുദ്ധമതാനുയായി കളരി അഭ്യസിക്കാന്‍ കൂടെ വന്നതായും പറയപ്പെടുന്നു. ആലങ്ങാട്ട് കളരി സംഘം സ്ഥാപിക്കാനും അവരെ തന്റെ പോരാളികള്‍ ആയി പ്രഖ്യാപിക്കാനും അയ്യപ്പന്‍ ആലുവാ മണപ്പുറത്തുവച്ച് കരക്കാരെ വിളിച്ചു യോഗം കൂടിയപ്പോള്‍  അയ്യപ്പനോടൊപ്പം ഈ വെളുത്തരയനും ഉണ്ടായിരുന്നതായി ആലങ്ങാട്ട് സംഘത്തിന്റെ വായ്മൊഴി കഥകളില്‍ ഉണ്ട് എന്ന് ശ്രീ . പദ്മപിള്ള, (പന്തളം) സാക്ഷ്യപ്പെടുത്തുന്നു. ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന്റെ ആചാരങ്ങളില്‍ ഇന്നും അരയര്‍ക്കു(മല അരയര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്) പ്രത്യേക സ്ഥാനമുണ്ട് എന്നതും വ്യക്തമാക്കുന്നത്,അയ്യപ്പന്‍ എന്ന ശാസ്താവ് ബുദ്ധനാണ് എന്നും പന്തളം രാജകുടുംബം കോലി/ശാക്യ ക്ഷത്രിയരുടെ പിന്‍ഗാമികള്‍ ആണെന്നുമാണ്.

Tuesday 12 July 2016

History of shakyar

 ശാക്യര്‍


ശാക്യ സാമ്രാജ്യം
പദോല്‍പ്പത്തി
ശാക്യ എന്ന സംസ്കൃത പദത്തിന് കഴിവുള്ള/യോഗ്യരായ എന്നാണര്‍ത്ഥം.
 മതം
ഹിന്ദു മതം, ബുദ്ധമതം.
ജാതി
ക്ഷത്രിയ
 വംശം ഉപജാതി
സൂര്യ വംശം
 ഗോത്രം
ശാക്യ/ഗൗതമ

വംശ പാരമ്പര്യം
സൂര്യന്‍
അപര നാമം
മൗര്യര്‍
ശാക്യ രാജാവിന് മുന്‍പുള്ള പ്രശസ്തര്‍
രാമാ രഘു, ഭഗീരഥന്‍, ഹരിശ്ചന്ദ്രന്‍
ശാക്യ രാജാവിന് ശേഷമുള്ള പിന്‍ഗാമികള്‍.
ഗൗതമ ബുദ്ധ (സിദ്ധാര്‍ത്ഥ രാജകുമാരന്‍),ബുദ്ധ മത സ്ഥാപകന്‍.
ചന്ദ്ര ഗുപ്തമൗര്യന്‍(മൗര്യ സാമ്രാജ്യ സ്ഥാപകന്‍)
അഭിരാജ ശാക്യ, തഗൌന്ഗ്/ബര്‍മ്മ (ഇപ്പോഴത്തെ മ്യാന്മര്‍) സാമ്രാജ്യ സ്ഥാപകന്‍  
പാണ്ടുകാഭ്യ രാജാവ് (അനുരാധപുര സാമ്രാജ്യ സ്ഥാപകന്‍) (ഇപ്പോഴത്തെ ശ്രീ ലങ്ക)
ശാക്യ സാമ്രാജ്യങ്ങള്‍


ശാക്യ റിപ്പബ്ലിക്
വടക്കേ ഇന്ത്യയുടെയും നേപ്പാളിന്റെയും ഭാഗങ്ങള്‍. കപിലവസ്തു ആയിരുന്നു ആസ്ഥാനം.
മൗര്യ സാമ്രാജ്യം
ഇന്ത്യ,പാകിസ്ഥാന്‍,അഫ്ഘാനിസ്ഥാന്‍,നേപ്പാള്‍,ഭൂട്ടാന്‍,ബംഗ്ലാദേശ്,ചൈനയുടെ ചില തെക്കന്‍ പ്രദേശങ്ങള്‍
അനുരാധ പുര സാമ്രാജ്യം (സിന്‍ഹള സാമ്രാജ്യം
ശ്രീലങ്ക
തക്വാന്ഗ് സാമ്രാജ്യം, ബര്‍മ്മ
ബര്‍മ്മ. ഇപ്പോഴത്തെ മ്യാന്മര്‍
ശാക്യര്‍:-  പുരാതന കാലഘട്ടത്തില്‍ ദക്ഷിണ ഏഷ്യ ഭരിച്ച സൂര്യവംശി ക്ഷത്രിയ സാമ്രാജ്യങ്ങളിലെ  ഗോത്രങ്ങളില്‍ ഒരു ഗോത്രമാണ് ശാക്യ.
ശാക്യ വര്‍ഗം മൗര്യര്‍ എന്നും അറിയപ്പെടുന്നു. ശാക്യ സാമ്രാജ്യം ശ്രീലങ്കയില്‍ സിന്‍ഹള സാമ്രാജ്യം(അരിയ ചക്രവര്‍ത്തി സാമ്രാജ്യം) എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യ, (ഉത്തര്‍ പ്രദേശ്‌,ബീഹാര്‍,മദ്ധ്യപ്രദേശ്‌,രാജസ്ഥാന്‍, തമിഴ്നാട്(അരയര്‍/അരിയര്‍), നേപ്പാള്‍,ടിബറ്റ്‌, ശ്രീലങ്ക, മ്യാന്മര്‍(ബര്‍മ്മ), എന്നിവിടങ്ങളിലും, പുരാതന കാലം മുതല്‍ ചൈന,ജപ്പാന്‍എന്നീ രാജ്യങ്ങളില്‍ ചെറിയ തോതിലും  ശാക്യര്‍ കാണപ്പെടുന്നു. ശാക്യര്‍ അവരുടെ സാമ്രാജ്യം  ദക്ഷിണ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍, വിവിധ പേരുകളില്‍ വിവിധ കാലഘട്ടങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഉദാഹരണത്തിന്,
1. ശാക്യ റിപ്പബ്ലിക് (ഏകദേശം ബി.സി.1500-500) വടക്കേ ഇന്ത്യയും, നേപ്പാളും ഭരിച്ചു. പ്രശസ്തരായ രാജാക്കന്മാര്‍ സുദ്ധോദനന്‍, സിദ്ധാര്‍ത്ഥ (ബുദ്ധമത സ്ഥാപകന്‍), രാഹുലന്‍.
2. മൗര്യ സാമ്രാജ്യം (ബി.സി 322-185) ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, നേപ്പാള്‍,ഭൂട്ടാന്‍, ബംഗ്ലാദേശ്, പിന്നെ, ചൈനയുടെ തെക്കന്‍ ഭാഗങ്ങളും ഭരിച്ചു. ചന്ദ്ര ഗുപ്ത മൗര്യ, അശോകന്‍ എന്നിവര്‍ പ്രശസ്തരായ ഭരണാധികാരികള്‍ ആയിരുന്നു. 
3. ബര്‍മ്മയിലെ  രാജവാഴ്ച (ഏകദേശം ബി.സി 800) അഭിരാജ/അഭിയാസ ശാക്യ ഭരിച്ചു.
4.സിന്‍ഹള സാമ്രാജ്യം (ബി.സി 437-1017) ശ്രീലങ്ക ഭരിച്ചു (അനുരാധപുരം സാമ്രാജ്യം)
ആനുകാലിക സാഹചര്യം
നേപ്പാളിലും,ശ്രീലങ്കയിലും,മ്യാന്‍മാറിലും ശാക്യര്‍ ഒരു പ്രബല സമുദായമാണ്. നേപ്പാളില്‍ ശാക്യര്‍ കൂടുതലും ബുദ്ധമതാനുയായികള്‍ ആണ്.
ഹിന്ദുവിലെ ക്ഷത്രിയ വംശമാണെങ്കിലും, ബ്രാഹ്മണരിലെ പൂജാരിവര്‍ഗ്ഗത്തെപ്പോലെ ജീവിക്കുന്നതിനാല്‍  തമിഴ്നാട്ടിലെ അരയര്‍ എന്ന ജാതി വിഭാഗം ബ്രാഹ്മണരിലെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കപ്പെടുന്നതുപോലെ ബുദ്ധമതത്തില്‍ അവര്‍ബ്രാഹ്മണതുല്യരായി പരിഗണിക്കപ്പെടുന്നു.
തിബറ്റില്‍ ശാക്യര്‍, ബുദ്ധമാതാനുയായികളായ ബ്രാഹ്മണര്‍ അഥവാ വൈദികര്‍ ആയി പരിഗണിക്കപ്പെടുന്നു.
മ്യാന്‍മറില്‍ശാക്യര്‍,ഇന്ത്യയിലെയും,നേപ്പാളിലെയും ഭരണാധികാരിയായിരുന് അഭിരാജ ശാക്യയുടെ പിന്‍ഗാമികളായി പരിഗണിക്കപ്പെടുന്നു.
അദ്ദേഹം, ശാക്യ സാമ്രാജ്യത്തിന്റെ വിസ്തൃതി കോസല വരെ വ്യാപിപ്പിച്ചതിനു ശേഷം  ബര്‍മ്മയിലേക്ക് കുടിയേറി തക്വാന സാമ്രാജ്യം സ്ഥാപിച്ചു.
ശ്രീലങ്കയില്‍, ശാക്യര്‍, അവിടുത്തെ ഭരണ വര്‍ഗ്ഗമായ സിന്‍ഹളര്‍  എന്നാണ്   അറിയപ്പെടുന്നത്. ബുദ്ധന്റെ മച്ചുനനായ പാണ്ടുശാക്യയുടെ  പിന്‍ഗാമിയായ പാണ്ടുകാഭ്യ ആണ് ‘അനുരാധപുരം സാമ്രാജ്യം’ സ്ഥാപിച്ചത്. 600 വര്‍ഷങ്ങള്‍ക്കു മേലെ ആ സാമ്രാജ്യം നിലനിന്നു. സിന്‍ഹള ഭാഷയാണ് ശ്രീലങ്കയിലെ ഔദ്യോഗിക ഭാഷ. രാഷ്ട്രീയ സ്വാധീനമുള്ള സിന്‍ഹളരാണ്  അവിടുത്തെ  ഭൂരിപക്ഷ ജനത.  
ഇന്ത്യയില്‍ ശാക്യ/മൗര്യ സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്ക് ശേഷം, പില്‍ക്കാല ഭരണാധികാരികളുടെ അസഹിഷ്ണുത മൂലം, ശാക്യ വര്‍ഗ്ഗം ഭൂരിഭാഗവും കൊലചെയ്യപ്പെട്ടു. ശാക്യ സാമ്രാജ്യത്തിന്റെയും, മൗര്യ സാമ്രാജ്യത്തിന്റെയും അവസാനത്തെ രാജാവായിരുന്നു, ബ്രുഹദ്രതന്‍. അദ്ദേഹത്തെ കോല ചെയ്തത് അദ്ദേഹത്തിന്റെ സൈന്യാധിപനായിരുന്ന പുഷ്യമിത്ര ഷുന്‍ഗ ആയിരുന്നു. ബ്രുഹദ്രതന്‍, ശാക്യരുടേയും, മൗര്യ രുടേയും തലവെട്ടി തനിക്കു  സമര്‍പ്പിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കിയിരുന്നു. അങ്ങനെ അനേകം ശാക്യ/മൗര്യ ക്ഷത്രിയര്‍ കൊല്ലപ്പെട്ടു. ഈ വേട്ടയാടലില്‍ നിന്നും ശാക്യര്‍ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും കുടിയേറി. നൂറ്റാണ്ടുകളോളം തുടര്‍ന്ന യുദ്ധങ്ങള്‍ ശാക്യരുടെ അംഗ സംഖ്യയെ ശോഷിപ്പിച്ചു.  ശാക്യര്‍ ഇന്ന് ചെറുതും വലുതുമായ ഭൂവുടമകളും, കൃഷി തുടങ്ങിയ തൊഴിലുകളിലും  ഏര്‍പ്പെട്ടു ജീവിക്കുന്നു. ഈ അടുത്ത കാലത്തായി ഇന്ത്യയിലെ ജനാധിപത്യ സര്‍ക്കാരുകള്‍ പിന്നോക്ക(ഒ.ബി.സി)വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ/തൊഴില്‍  സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഒ.ബി.സി വിഭാഗത്തില്‍ സംവരണം ലഭിക്കുന്ന ശാക്യര്‍ ശാക്യ, ജാട്ട്, യാദവ്, മോഡി എന്നി ജാതികളായി അറിയപ്പെടുന്നു.
കൂടാതെ, ഇന്ത്യയിലെ ശാക്യ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്ക് ശേഷം ഒരു ചെറിയ വിഭാഗം ശാക്യര്‍ വിയറ്റ്നാം, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി താമസിക്കുന്നു.



Friday 22 January 2016


നാട്ടു ചികിത്സ.

അർബുദരോഗികൾക്ക് അനുഗ്രഹമായി ദൈവവൃക്ഷം
സി.പി. ശ്രീഹർഷൻ

തിരുവനന്തപുരം: കീമോതെറാപ്പിയുടെ രണ്ടാമത്തെ കോഴ്സും കഴിഞ്ഞിരിക്കുന്ന രോഗി. വലിയ പ്രതീക്ഷ വേണ്ടെന്ന ഡോക്ടറുടെ വാക്കുകൾ.
ബാംഗ്ലൂരിലെ ഡോ. ശ്യാംസുന്ദർ ജോഷി പറഞ്ഞു, ഒന്ന് കാത്തിരിക്കൂ... അദ്ദേഹം വീട്ടിൽ നട്ടുവളർത്തിയ ലക്ഷ്‌മിതരു  എന്ന ഔഷധസസ്യത്തിന്റെ ഇലകൾ കൊണ്ടൊരു പരീക്ഷണം. അതിപ്പോൾ രണ്ട് മാസം പിന്നിടുന്നു. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് സാധാരണ സംഭവിക്കാറുള്ള മുടികൊഴിച്ചിൽ പൂർണ്ണമായി നിലച്ചു. അർബുദകോശ വളർച്ച നിയന്ത്രണ വിധേയമായി...
ഒരു രോഗിയുടെ അനുഭവസാക്ഷ്യമാണിത്.
ആഫ്രിക്കൻ സസ്യമാണ് ലക്ഷ്‌മിതരു ദൈവവൃക്ഷമെന്നും സ്വർഗവൃക്ഷമെന്നും പരിസ്ഥിതിസ്നേഹികൾ വിളിക്കുന്നു. അത് ഇങ്ങ് കേരളത്തിലും അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നു. സൈമറൂബ ഗ്ളോക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധസസ്യം സൈമറൂബേസി സസ്യജനുസ്സിൽ പെടുന്നു. പ്രായപൂർത്തിയായ ചെടിയുടെ ഇലകൾ ഉണക്കിയശേഷം അവയിട്ട വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്ന അർബുദരോഗികൾക്ക് ആശാവഹമായ പുരോഗതിയുണ്ടാവുന്നതായി ഇത് പരീക്ഷിച്ചറിഞ്ഞ പരിസ്ഥിതിപ്രവർത്തകനും വനംവകുപ്പ് മുൻ ചീഫ് കൺസർവേറ്ററുമായ സി.കെ. കരുണാകരൻ പറയുന്നു. ബാംഗ്ലൂരിലെ ഡോ. ശ്യാംസുന്ദർ ജോഷിയിൽ നിന്ന് ഈ ചെടി ശേഖരിച്ച കരുണാകരൻ ഇത് ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നുണ്ട്. ഇരുന്നൂറോളം തൈകൾ അദ്ദേഹം വിതരണം ചെയ്തുകഴിഞ്ഞു.
രണ്ടര മുതൽ മൂന്ന് വർഷം വരെയാകുന്പോഴാണ് ലക്ഷ്‌മിദാരു പ്രായപൂർത്തിയാവുക. പത്ത് കിലോഗ്രാം ഭാരമുള്ളവർക്ക് ഇതിന്റെ 3 ഇലകൾ എന്ന ക്രമത്തിൽ വേണം ഉപയോഗിക്കാൻ. 50 കിലോഗ്രാം ഭാരമുള്ളയാളാണെങ്കിൽ 15 ഇലകൾ വേണ്ടിവരും. ഇലകൾ വെയിലില്ലാത്തിടത്ത് വച്ച് ഉണക്കിയെടുക്കണം. പിന്നീട് ചെറുതായി അരിഞ്ഞ് 200 മില്ലിലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കണം. തിളപ്പിച്ച് 160- 170 മില്ലി വരെയാക്കിയ ശേഷം എട്ടോ ഒന്പതോ മണിക്കൂർ കഴിഞ്ഞ് ചെറുതായി ചൂടാക്കി കുടിക്കണം. രാവിലെ വെറും വയറ്റിൽ വേണം കുടിക്കാൻ. വീണ്ടും 200 മില്ലിലിറ്റർ വെള്ളമൊഴിച്ച് തിളപ്പിച്ച് എട്ട് മണിക്കൂർ കഴിഞ്ഞ് ചൂടാക്കി കഴിക്കാം. ഒരിക്കൽകൂടി ആവർത്തിക്കാം. ശേഷം പുതിയ ഇലകളിട്ട് ആവർത്തിക്കാം. ദിവസം മൂന്ന് നേരം കഴിക്കണം.
കർണാടകത്തിൽ ഇത് ഉപയോഗിച്ച് ഒരു ഡസനോളം പേർ അർബുദത്തിൽ നിന്ന് മുക്തരായെന്നാണറിവ്. കേരളത്തിലും പലരും ഇത് ഉപയോഗിക്കുന്നുണ്ട്. സി.കെ. കരുണാകരന്റെ ഫോൺനന്പർ: 9495059274