Sunday 24 July 2016

ARAYA VILAMBARAM

          

                   

അരയ വിളംബരം.


ശബരിമല ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി കേരളത്തിലെ ക്രിസ്തീയ സഭകള്‍ നടത്തിവരുന്ന കയ്യേറ്റ ശ്രമങ്ങള്‍ ,മതേതരത്വത്തിന്റെ പേരില്‍ ഇവിടുത്തെ ഹിന്ദുക്കള്‍ നിശബ്ദരായിരിക്കുന്നു എന്നതുകൊണ്ട്‌ ഏറിവരുന്നതായി ഈ അടുത്തകാലത്തായി  ബോധ്യമായിരിക്കുന്നു.
നിങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ ശബരിമല അയ്യപ്പന്റെ സതീര്‍ത്ഥ്യന്‍ “വെളുത്തച്ഛന്‍” എന്ന് വിളിക്കപ്പെടുന്ന വ്യക്തി, വിദേശിയല്ല., ഹിന്ദുവുമല്ല.  അയ്യപ്പനെ ദത്തെടുത്തു വളര്‍ത്തിയ പന്തള രാജാവ്  രാജശേഖര പാണ്ഡ്യനും ഹിന്ദുവായിരുന്നില്ല.
പുരാതന സൂര്യവംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പത് ഗോത്രങ്ങളില്‍, കോലി-ശാക്യ എന്നീ രണ്ട് ഗോത്രങ്ങളുടെ പിന്‍ഗാമികള്‍, ഉത്തരേന്ത്യയില്‍ “കാലച്ചൂരികള്‍” എന്നും, ദക്ഷിണേന്ത്യയില്‍ “കളഭ്രര്‍” എന്നുമാണ് അറിയപ്പെട്ടത്.   ജൈന-ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലെത്തി അവരുടെ മതത്തിലധിഷ്ടിതമായ  മഹാ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. ഈ രാജാക്കന്മാരെ ആര്യന്മാര്‍ എന്ന അര്‍ത്ഥത്തില്‍ തമിഴ് ഭാഷയില്‍ ‘അരിയന്‍’ അഥവാ ‘അരിയര്‍’  എന്നാണ് വിളിക്കപ്പെട്ടത്‌. ഈ കോലി ശാക്യ ക്ഷത്രിയന്മാരില്‍ ഒരു പ്രസിദ്ധനായ രാജാവായിരുന്നു, സിന്ഗൈ അരിയ ന്‍ സേകര സെസേകരന്റെ പുത്രനായ ‘മാഘ’ (കലിംഗ മാഘ).അദ്ദേഹം, രാമേശ്വരത്തെ ബ്രാഹ്മണ കുടുംബവുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നു രാസനായഗം തന്റെ പഠനത്തില്‍ പറയുന്നു.
ശ്രീ ലങ്കയിലെ ഏറ്റവും പുരാതന സാമ്രാജ്യമായ ‘പൊലന്നറുവൈ’ യിലെ അരിയ ചക്രവര്‍ത്തി സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ഈ രാമേശ്വരത്തെ മാഘയുടെ പിന്മുറക്കാരാണ്. അതായത് ആര്യ ചക്രവര്‍ത്തിമാരുടെ മുന്‍ഗാമികളാണ് അരിയര്‍ എന്ന് വിളിക്കപ്പെട്ട ജൈന-ബുദ്ധ മതാനുയായികള്‍.
കേരളത്തില്‍ ഭരണം നടത്താന്‍ ബ്രാഹ്മണര്‍ കൊണ്ടുവന്ന ‘പെരുമാക്കന്മാര്‍’ ജൈന- ബുദ്ധ മതാനുയായികള്‍ ആയ ഈ ക്ഷത്രിയ രാജാക്കന്മാരാണ്‌. പെരുമാള്‍/ ശാസ്താവ് എന്ന പദങ്ങള്‍ ബുദ്ധന്റെ പര്യായങ്ങള്‍ ആണ്. ശ്രീ ബുദ്ധനെ സംഘകാല കൃതികളില്‍  (മണിമേഖലൈ-10-6) ‘അരിയന്‍’ എന്നാണ് അഭി സംബോധന ചെയ്തിരിക്കുന്നത്.
പില്‍ക്കാലത്ത്, ശാക്യ ക്ഷത്രിയന്മാര്‍ അരിയന്‍, അരിയര്‍ എന്ന് വിളിക്കപ്പെട്ടു. അങ്ങനെയാണ് ബുദ്ധന്‍   “ബുദ്ധരയര്‍ / ബുദ്ധരായർ” എന്ന്  സംബോധന ചെയ്യപ്പെട്ടത്. പിന്നെയും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ബുദ്ധ മതത്തിന്റെ പ്രസക്തി നഷടപ്പെടുകയും, ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് ബുദ്ധമതസ്തരായ ശാക്യര്‍ വിശ്വസിക്കുകയും അവര്‍ ക്രമേണ ഹിന്ദു മതത്തിലെ വൈഷ്ണവ വിഭാഗമായി തീരുകയും ചെയ്തു.
വിഷ്ണുവിന്റെ നൂറ്റിയെട്ട് ദിവ്യദേശം ക്ഷേത്രങ്ങളില്‍ ആദ്യത്തെ ക്ഷേത്രമായ ‘ശ്രീരംഗം’ ക്ഷേത്രത്തിലും, ശ്രീ വില്ലിപുത്തൂര്‍, ആഴ്വാര്‍ തിരുനഗരി, മേല്ക്കോട്ടു തിരുനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ ഈ ശാക്യ ഗോത്രജര്‍ ഇന്നും മുടങ്ങാതെ നടത്തിവരുന്ന ഒരു ചടങ്ങ് അറിയപ്പെടുന്നത് “അരയര്‍ സേവൈ’ എന്നാണ്.  തമിഴ് വേദം എന്നറിയപ്പെടുന്ന “നാലായിരം ദിവ്യ പ്രബന്ധം’ സംഗീതവും,താളവും സമന്വയിപ്പിച്ച് ‘അരയര്‍ സേവൈ’ നടപ്പിലാക്കിയത് പ്രശസ്ത വൈഷ്ണവ സന്യാസിയായ നാദമുനികള്‍’ ആണ്. അദ്ദേഹം ഈ ആരാധനാ സമ്പ്രദായം തന്റെ രണ്ട് മരുമക്കളായ മണവാളപ്പെരുമാള്‍ അരയര്‍, നാദവിനോദ അരയര്‍ എന്നിവര്‍ക്ക് പഠിപ്പിച്ചു നല്‍കി. അവരുടെ രണ്ട് പരമ്പരകളായ “തെങ്കലൈ’ വടക്കലൈ’ വൈഷ്ണവ വിഭാഗങ്ങളാണ് ഇന്നും ഈ ചടങ്ങ് നടത്തിവരുന്നത്.
ബുദ്ധ മതാനുയായികള്‍ ആണ് പന്തളം, തിരുവിതാംകൂര്‍ തുടങ്ങിയ രാജ കുടുംബങ്ങള്‍. തിരുവിതാംകൂര്‍ രാജാക്കന്മാര്‍, ‘കുലശേഖരപ്പെരുമാള്‍’ എന്ന് വിളിക്കപെടുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമല്ലേ.
 ശബരിമല അയ്യപ്പന്‍റെ സതീര്‍ത്ഥ്യന്‍ വെളുത്തപ്പന്‍  (വെളുത്തച്ചന്‍) ബുദ്ധ മതാനുയായി ആണ്.  അവര്‍ അന്നും ഇന്നും  വിളിക്കപ്പെടുന്നത്  അരയര്‍ /അരയന്‍ എന്നാണ്. അയ്യപ്പനും സൂര്യവംശി ക്ഷത്രിയനായ മുന്‍കാല ജൈന-ബുദ്ധ മതാനുയായി ആണ് എന്ന്  കേരളത്തിലെ ക്രിസ്തീയ സഭാ നേതൃത്വത്തെ  ബോദ്ധ്യപ്പെടുത്താനും, ആലങ്ങാട്ടെ വാമൊഴി കഥകളില്‍ പറയുന്ന അരയനായ  വെളുത്തച്ഛനെ   മതം മാറ്റരുത് എന്ന് പറയാനുമാണ് ഇത്രയും പറഞ്ഞത്. ബുദ്ധ മതത്തില്‍ നിന്നും അദ്ദേഹവും അയ്യപ്പനും ഹിന്ദുമതം (വീണ്ടും)സ്വീകരിച്ചുവെന്ന്   നിങ്ങള്‍ ക്രിസ്ത്യാനികള്‍  അറിയുക. ശബരിമല തീവച്ചു നശിപ്പിച്ചതും, നിലമേല്‍ കുരിശുനാട്ടി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചതും ഹിന്ദുക്കള്‍ ക്ഷമിച്ചു എന്ന് ആശ്വസിക്കുക. പക്ഷെ, വെളുത്തച് ഛനെ സംബന്ധിച്ച് ദയവായി കുപ്രചരണം നടത്തരുത്. 

എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍. 
പ്രസിഡൻറ്
അരയ സമാജം

1 comment:

  1. It definitely boost up the self esteem of the Araya community of Kerala who are treated as outcastes by those of chaaturvarnya. Shall be most appreciated if all these findings are supported bysome kind of documentary evidence so that any kind of future contradictary comments can be refuted. Great work and thanks for the same.

    ReplyDelete