Friday 18 August 2017

sree krishna devaraya


                            ശ്രീ കൃഷ്ണ ദേവരായ (1509-1529)


ഭാരത ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ മഹാരാജാക്കന്മാരില്‍ ഒരാളായിരുന്നു വിജയ നഗര സാമ്രാജ്യത്തിലെ ശ്രീ കൃഷ്ണ ദേവ രായര്‍. അശോക, വിക്രമാദിത്യ, ശിവജി തുടങ്ങിയവരായിരുന്നു മറ്റു പ്രശസ്ത മഹാരാജാക്കന്മാര്‍). തികഞ്ഞ പോരാളിയും, നിപുണനുമായ ഭരണകര്‍ത്താവും, കലകളുടെ സംരക്ഷകനുമായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും, അഭിവൃദ്ധിയുടെയും  കാലഘട്ടം എന്നാണ് അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്നത്. കീഴടക്കിയ ശത്രുവിനെ ബഹുമാനത്തോടുകൂടി മാത്രമേ അദ്ദേഹം പരിഗണിക്കുമായിരുന്നുള്ളൂ. 1520  മാര്‍ച്ച്‌ 19-)0 തീയതി ഇസ്മായില്‍ ആദില്‍ ഷായെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ യുദ്ധവിജയം. ഇത് ദക്ഷിണേന്ത്യയിലെ മുസ്ലീം അധിനിവേശത്തിനു അന്ത്യം കുറിക്കുകയും, രായര്‍ ദക്ഷിണേന്ത്യയൊട്ടാകെ സമുന്നതനായ ഭരണാധികാരിയായി അറിയപ്പെടുകയും ചെയ്തു.
കൃഷ്ണദേവ രായരും, മുന്ഗാമികളും കുറുബ ബണ്ടു വിഭാഗത്തില്‍ ഉള്‍പ്പെട്ടതാനെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാപ്പു വിഭാഗവുമായി ബന്ധപ്പെട്ട ബണ്ടുകള്‍ ഇന്നും കര്‍ണ്ണാടകയിലെ മുടിരാജ് വിഭാഗത്തിന്റെ ഭാഗമാണ്. ഇന്നത്തെ തുളുവ കുടുംബങ്ങളുടെ ഗോത്രമായ ശാലിന്ന്യ ഗോത്രമാണ് ശ്രീകൃഷ്ണ ദേവരായരുടെ ഗോത്രം.

പദ്മ ശാലി = മുദലിയാര്‍ (തമിഴ്നാട്)
മുദലിയാരും, മുടിരാജും ഒരേ ജാതി വിഭാഗമാണ്‌.
തുളു ഭാഷയില്‍ ശാലിയെ അഥവാ താലിയേ എന്നാല്‍ ചിലന്തി എന്നാണര്‍ത്ഥം. ഇത് വലനെയ്ത്തിനെ (നെയ്ത്തുകാരെ) സൂചിപ്പിക്കുന്ന പദമാണ്.ശാലി എന്ന തെലുങ്ക്‌ ഭാഷയ്ക്കും ചിലന്തി എന്നാണ് അര്‍ത്ഥം.തമിഴില്‍ ശാലിക്കന്‍, ശാലിയന്‍.
വടിയാരി, ബടിയാരി, എന്നത് കേരളത്തിലെ കാസര്‍ഗോഡ്‌ മലയാളി ഗോത്രമാണ്. അതിനു സമാനമായ തുളു ഭാഷ ശാലിയന്‍ അഥവാ ശാലിന്യ എന്നും കന്നഡ ഭാഷയില്‍, ശാലിഗാ അഥവാ ശാലിയാ എന്നുമാണ്. മലയാളത്തില്‍, ചാലിയന്‍ എന്നും, തെലുങ്കില്‍, സാലോടു, സാലോലു എന്നുമാണ്പറയുക.
സാലുവ സാമ്രാജ്യത്തിലെ തുളുവവിഭാഗത്തില്‍പ്പെട്ട  ജനറല്‍ ആയിരുന്ന നരസ നായകയുടെ പുത്രനായിരുന്നു ശ്രീ കൃഷ്ണ ദേവരായ. മുദലിയാര്‍മാരും ബണ്ടുകളും തുളുവ വെള്ളാളന്മാര്‍ ആണ്.തെലുങ്ക്‌ മുടിരാജ ബണ്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്. മുടിരാജ വിഭാഗത്തിന്റെ മുദലിയാര്‍ ശാഖയിലെ ശാലിന്യ ഗോത്രാജനാണ് ശ്രീ കൃഷ്ണ ദേവരായര്‍.
മുടിരാജ് =കോലി
പദ്മശാലി=മുദലിയാര്‍=കോറി.
കോലികള്‍=കോറികള്‍.
കോലികള്‍ കൈവര്‍ത്തരാണ്. കോറികളും, കോലികളും ഒന്നുതന്നെയാണ്‌. കോറികള്‍ പില്‍ക്കാലത്ത്‌ വല്നെയ്ത്തില്‍ നിന്നും തുണി നെയ്ത്തിലേക്കു തിരിയുകയും, ഹിന്ദുവിലെ മറ്റൊരു ജാതി വിഭാഗമായി മാറുകയും ചെയ്തു. ഇവര്‍ ഇന്നും പൂണൂല്‍ ധരിച്ചുവരുന്നു.
ആര്യന്മാരും പിന്‍ഗാമികളും, ഒരു പഠനം.ശിവ് വര്‍മ്മന്‍ പല്ലവരയര്‍ 

perimbidu mutharayar


പെരിമ്പിടുഗ് മുത്തരയര്‍  



തഞ്ചാവൂര്‍ ഭരിച്ചിരുന്ന മുത്തുരാജ/മുത്തരയര്‍/മുടിരാജ സമുദായത്തിലെ മഹാനായ രാജാവായിരുന്നു പെരിമ്പിടുഗ് മുത്തരയര്‍ ഒന്നാമന്‍ അഥവാ കുവാവന്‍ മാരന്‍,. അദ്ദേഹത്തിന്റെ തലപ്പെരുകളില്‍ ഒന്ന്, “തഞ്ചാവൂര്‍ പ്രഭുഎന്നായിരുന്നു. പെരിമ്പിടുഗ് മുത്തരയര്‍, നന്ദിവര്‍മ്മന്‍ പല്ലവ മല്ലയുടെ കിരീട ധാരണത്തിനു പങ്കെടുത്തതായി പരാമര്‍ശമുണ്ട്. ചോള സാമ്രാജ്യത്തെ തൂത്തെറിഞ്ഞുകൊണ്ടാണ് അദ്ദേഹം തഞ്ചാവൂര്‍ രാജാവാകുന്നത്.എട്ടാം നൂറ്റാണ്ടുമുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ മുത്തരയര്‍ തഞ്ചാവൂര്‍ ഭരിച്ചു. പല്ലവന്മാരോടൊപ്പം ചേര്‍ന്നു മുത്തരയന്മാര്‍ പാണ്ഡ്യന്മാരുമായും, അവരുടെ സഹായികളുമായും യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു.


വിജയാല ചോള (.ഡി. 846-880) തഞ്ചാവൂര്‍ പിടിച്ചെടുത്തത്, പെരിമ്പിടുഗ് മുത്തരയ രാജാവില്‍ നിന്നുമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.  മുത്തരയന്മാരും, ചോളന്മാരും തങ്ങളുടെ സാമ്രാജ്യങ്ങളെ ചൊല്ലി പരസ്പരം യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പല്ലവന്മാരുമായി ചേര്‍ന്നു അവര്‍ പാണ്ഡ്യന്മാരുമായും യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും, ദക്ഷിണേന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.പല്ലവന്മാരുടെ സില്‍ബന്ധികള്‍ ആകുന്നതിനു മുന്‍പ്, നൂറ്റാണ്ടുകളോളം ചോളന്മാരും, മുത്തുരാജാക്കന്മാരും  തങ്ങളുടെ ഇളം തലമുറയായ പല്ലവന്മാരുമായും യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതാണ് ചരിത്രം.

മുത്തരയ പ്രമാണിമാര്‍ ഹിന്ദു ശൈവ വിശ്വാസികളും ക്ഷേത്ര നിര്‍മ്മാണ കലയില്‍ അഗ്ര ഗണനീയരുമായിരുന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്തിനു 40 കി.മീ അകലെയുള്ള പുരാതന സുബ്രഹ്മണ്യ ക്ഷേത്രം, അവരുടെ ഹിന്ദു മത വിശ്വാസത്തിനും ആരാധനക്കും ഉത്തമ ദൃഷ്ടാന്തമായി വിരാജിക്കുന്നു.തമിഴ്നാട്ടിലെ മുത്തുരാജ സമുദായം, എല്ലാവര്‍ഷവും മേയ് ഇരുപത്തിമൂന്നിന് പെരിമ്പിടുഗ് മുത്തരയരുടെ ജന്മദിനം കൊണ്ടാടാന്‍ തമിഴ്നാട്ടിലെ തൃച്ചി(തൃശ്ശിനാപ്പള്ളി)യില്‍ ഒത്തുകൂടുന്നു.




Thiruvaramga perumal Arayar




തിരുവാറംഗപെരുമാള്‍ അരയര്‍.

തിരുവാറംഗ പെരുമാള്‍ അരയര്‍, നാദമുനികളുടെ ചെറുമകനായ ആളവന്താരുടെ(യമുനൈ തുറൈവ ര്‍) മകനും പ്രധാന ശിഷ്യനും ആയിരുന്നു. അരയര്‍, സംഗീതത്തിലും, നൃത്തത്തിലും, അഭിനയത്തിലും വിദഗ്ദനായിരുന്നു. അദ്ധ്യായന ഉത്സവത്തിനു നമ്പെരുമാളിന്റെ മുന്‍പില്‍തിരുവായ്മൊഴിയിലെ (10.2) കെടുമിടാര്‍ പതികം  അരയര്‍ സേവയില്‍  അവതരിച്ചു കൊണ്ടിരിക്കുമ്പോള്‍, സഭയിലെ മുഖ്യനായ ആളവന്താറിനെ നോക്കിക്കൊണ്ട്‌ നാദമിനോ നാമര്ഗലുള്ളിര്‍ നാമുനക്ക് അറിയ ചൊന്നോംഎന്ന് പാടി. (, എന്റെ അരുമ ഭക്താ നീ തിരുവനന്തപുരത്തേക്ക് പോകുക.”)ആളവന്താര്‍ നമ്പെരുമാളില്‍ നിന്നും ആ നിര്‍ദ്ദേശം സ്വീകരിച്ചു, അനന്ത ശയന പെരുമാളിന്റെ മുന്‍പില്‍ അരയര്‍ സേവ അവതരിപ്പിക്കാന്‍ തിരുവനന്തപുരത്തേക്ക് യാത്രയായി എന്ന് പറയപ്പെടുന്നു. തിരുവനന്തപുരം, ശ്രീ പദ്മനാഭന്റെ മുന്നില്‍ (“അരയര്‍ സേവഎന്ന ചടങ്ങ് അവതരിക്കപ്പെട്ടിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. എന്നാണ് ഇത് നിര്‍ത്തലാക്കിയത് എന്ന് വ്യക്തമല്ലെങ്കിലും ഈ ക്ഷേത്രത്തില്‍ അരയര്‍ വംശജര്‍ക്ക് ആറാട്ടിന് പങ്കെടുക്കാനുള്ള പാരമ്പര്യഅവകാശം ഇന്നും നിലനില്‍ക്കുന്നുണ്ട്. വിഷ്ണുവിന്റെ 108 ദിവ്യ ദേശം ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ ശ്രീ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രം എന്നുകൂടി നമ്മള്‍ ഓര്‍ക്കണം.)

ആളവന്താറിന്റെ വാക്കുകളില്‍ നിന്നും അരയര്‍ക്കു പെരിയ പെരുമാളിനോട് അങ്ങേയറ്റം ഭക്തിയുണ്ടെന്ന് വ്യക്തമാണ്‌. ആളവന്താര്‍ അത് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ആളവന്താരുടെ കാലശേഷംരാമാനുജര്‍ സ്ഥിരമായി ശ്രീ രംഗത്ത് വസിക്കണമെന്നു ശ്രീ രംഗത്തെ വൈഷ്ണവര്‍  ആഗ്രഹിച്ചു.

രാമാനുജരെ ശ്രീ രംഗത്തേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് അരയര്‍ ആണ്

Lineage of Arayars


അരയര്‍ സഹസ്രാബ്ദങ്ങളിലൂടെ ...


                                               ബ്രഹ്മാവ്‌
                                                        
                                  മരീചി                  ആത്രി
                                                          

                                കശ്യപന്‍.                  ചന്ദ്ര ന്‍
                                                                    
വിവസ്വാന്‍ (സൂര്യ ദേവന്‍)              ബുധന്‍
                                                                     
                               മനു                    പുരൂരവസ് (ചന്ദ്രവംശം)
            ഇക്ഷ്വാകു(സൂര്യവംശം)          
                       ഹെയ്ഹെയന്മാര്‍ >അയു>      
                                                          നഹുഷ >
                                                            യയാതി.
                                                                         
                                                 കോലി-ശാക്യ        യദു.
                                                
                                                   
                                                    ജൈന മതം
                                             
                                        ബുദ്ധമതം.
                                              
                                           കലച്ചൂരി രാജാക്കന്മാര്‍
                                                             
                                              കളഭ്രര്‍ (കാളീ അരശര്‍
                                                             
                                                 ചോളന്മാര്‍.
                                                                       
                                                    പല്ലവന്മാര്‍ 
                                                                           
                                                മുത്തുരാജാക്കന്മാര്‍
                                                             
                                             അരിയ(ആര്യ) ചക്രവര്‍ത്തിമാര്‍.
                                              
                                                

                    മുത്തരയര്‍. (ശൈവര്‍)       (അരിയര്‍ )അരയര്‍ (വൈഷ്ണവര്‍)  

"ആര്യന്മാരും പിന്‍ഗാമികളും , ഒരു പഠനം "
by m.b. Shiv varman pallavarayar.