Friday 18 August 2017

Thiruvaramga perumal Arayar




തിരുവാറംഗപെരുമാള്‍ അരയര്‍.

തിരുവാറംഗ പെരുമാള്‍ അരയര്‍, നാദമുനികളുടെ ചെറുമകനായ ആളവന്താരുടെ(യമുനൈ തുറൈവ ര്‍) മകനും പ്രധാന ശിഷ്യനും ആയിരുന്നു. അരയര്‍, സംഗീതത്തിലും, നൃത്തത്തിലും, അഭിനയത്തിലും വിദഗ്ദനായിരുന്നു. അദ്ധ്യായന ഉത്സവത്തിനു നമ്പെരുമാളിന്റെ മുന്‍പില്‍തിരുവായ്മൊഴിയിലെ (10.2) കെടുമിടാര്‍ പതികം  അരയര്‍ സേവയില്‍  അവതരിച്ചു കൊണ്ടിരിക്കുമ്പോള്‍, സഭയിലെ മുഖ്യനായ ആളവന്താറിനെ നോക്കിക്കൊണ്ട്‌ നാദമിനോ നാമര്ഗലുള്ളിര്‍ നാമുനക്ക് അറിയ ചൊന്നോംഎന്ന് പാടി. (, എന്റെ അരുമ ഭക്താ നീ തിരുവനന്തപുരത്തേക്ക് പോകുക.”)ആളവന്താര്‍ നമ്പെരുമാളില്‍ നിന്നും ആ നിര്‍ദ്ദേശം സ്വീകരിച്ചു, അനന്ത ശയന പെരുമാളിന്റെ മുന്‍പില്‍ അരയര്‍ സേവ അവതരിപ്പിക്കാന്‍ തിരുവനന്തപുരത്തേക്ക് യാത്രയായി എന്ന് പറയപ്പെടുന്നു. തിരുവനന്തപുരം, ശ്രീ പദ്മനാഭന്റെ മുന്നില്‍ (“അരയര്‍ സേവഎന്ന ചടങ്ങ് അവതരിക്കപ്പെട്ടിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. എന്നാണ് ഇത് നിര്‍ത്തലാക്കിയത് എന്ന് വ്യക്തമല്ലെങ്കിലും ഈ ക്ഷേത്രത്തില്‍ അരയര്‍ വംശജര്‍ക്ക് ആറാട്ടിന് പങ്കെടുക്കാനുള്ള പാരമ്പര്യഅവകാശം ഇന്നും നിലനില്‍ക്കുന്നുണ്ട്. വിഷ്ണുവിന്റെ 108 ദിവ്യ ദേശം ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ ശ്രീ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രം എന്നുകൂടി നമ്മള്‍ ഓര്‍ക്കണം.)

ആളവന്താറിന്റെ വാക്കുകളില്‍ നിന്നും അരയര്‍ക്കു പെരിയ പെരുമാളിനോട് അങ്ങേയറ്റം ഭക്തിയുണ്ടെന്ന് വ്യക്തമാണ്‌. ആളവന്താര്‍ അത് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ആളവന്താരുടെ കാലശേഷംരാമാനുജര്‍ സ്ഥിരമായി ശ്രീ രംഗത്ത് വസിക്കണമെന്നു ശ്രീ രംഗത്തെ വൈഷ്ണവര്‍  ആഗ്രഹിച്ചു.

രാമാനുജരെ ശ്രീ രംഗത്തേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് അരയര്‍ ആണ്

No comments:

Post a Comment