Friday 18 August 2017

sree krishna devaraya


                            ശ്രീ കൃഷ്ണ ദേവരായ (1509-1529)


ഭാരത ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ മഹാരാജാക്കന്മാരില്‍ ഒരാളായിരുന്നു വിജയ നഗര സാമ്രാജ്യത്തിലെ ശ്രീ കൃഷ്ണ ദേവ രായര്‍. അശോക, വിക്രമാദിത്യ, ശിവജി തുടങ്ങിയവരായിരുന്നു മറ്റു പ്രശസ്ത മഹാരാജാക്കന്മാര്‍). തികഞ്ഞ പോരാളിയും, നിപുണനുമായ ഭരണകര്‍ത്താവും, കലകളുടെ സംരക്ഷകനുമായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും, അഭിവൃദ്ധിയുടെയും  കാലഘട്ടം എന്നാണ് അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്നത്. കീഴടക്കിയ ശത്രുവിനെ ബഹുമാനത്തോടുകൂടി മാത്രമേ അദ്ദേഹം പരിഗണിക്കുമായിരുന്നുള്ളൂ. 1520  മാര്‍ച്ച്‌ 19-)0 തീയതി ഇസ്മായില്‍ ആദില്‍ ഷായെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ യുദ്ധവിജയം. ഇത് ദക്ഷിണേന്ത്യയിലെ മുസ്ലീം അധിനിവേശത്തിനു അന്ത്യം കുറിക്കുകയും, രായര്‍ ദക്ഷിണേന്ത്യയൊട്ടാകെ സമുന്നതനായ ഭരണാധികാരിയായി അറിയപ്പെടുകയും ചെയ്തു.
കൃഷ്ണദേവ രായരും, മുന്ഗാമികളും കുറുബ ബണ്ടു വിഭാഗത്തില്‍ ഉള്‍പ്പെട്ടതാനെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാപ്പു വിഭാഗവുമായി ബന്ധപ്പെട്ട ബണ്ടുകള്‍ ഇന്നും കര്‍ണ്ണാടകയിലെ മുടിരാജ് വിഭാഗത്തിന്റെ ഭാഗമാണ്. ഇന്നത്തെ തുളുവ കുടുംബങ്ങളുടെ ഗോത്രമായ ശാലിന്ന്യ ഗോത്രമാണ് ശ്രീകൃഷ്ണ ദേവരായരുടെ ഗോത്രം.

പദ്മ ശാലി = മുദലിയാര്‍ (തമിഴ്നാട്)
മുദലിയാരും, മുടിരാജും ഒരേ ജാതി വിഭാഗമാണ്‌.
തുളു ഭാഷയില്‍ ശാലിയെ അഥവാ താലിയേ എന്നാല്‍ ചിലന്തി എന്നാണര്‍ത്ഥം. ഇത് വലനെയ്ത്തിനെ (നെയ്ത്തുകാരെ) സൂചിപ്പിക്കുന്ന പദമാണ്.ശാലി എന്ന തെലുങ്ക്‌ ഭാഷയ്ക്കും ചിലന്തി എന്നാണ് അര്‍ത്ഥം.തമിഴില്‍ ശാലിക്കന്‍, ശാലിയന്‍.
വടിയാരി, ബടിയാരി, എന്നത് കേരളത്തിലെ കാസര്‍ഗോഡ്‌ മലയാളി ഗോത്രമാണ്. അതിനു സമാനമായ തുളു ഭാഷ ശാലിയന്‍ അഥവാ ശാലിന്യ എന്നും കന്നഡ ഭാഷയില്‍, ശാലിഗാ അഥവാ ശാലിയാ എന്നുമാണ്. മലയാളത്തില്‍, ചാലിയന്‍ എന്നും, തെലുങ്കില്‍, സാലോടു, സാലോലു എന്നുമാണ്പറയുക.
സാലുവ സാമ്രാജ്യത്തിലെ തുളുവവിഭാഗത്തില്‍പ്പെട്ട  ജനറല്‍ ആയിരുന്ന നരസ നായകയുടെ പുത്രനായിരുന്നു ശ്രീ കൃഷ്ണ ദേവരായ. മുദലിയാര്‍മാരും ബണ്ടുകളും തുളുവ വെള്ളാളന്മാര്‍ ആണ്.തെലുങ്ക്‌ മുടിരാജ ബണ്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്. മുടിരാജ വിഭാഗത്തിന്റെ മുദലിയാര്‍ ശാഖയിലെ ശാലിന്യ ഗോത്രാജനാണ് ശ്രീ കൃഷ്ണ ദേവരായര്‍.
മുടിരാജ് =കോലി
പദ്മശാലി=മുദലിയാര്‍=കോറി.
കോലികള്‍=കോറികള്‍.
കോലികള്‍ കൈവര്‍ത്തരാണ്. കോറികളും, കോലികളും ഒന്നുതന്നെയാണ്‌. കോറികള്‍ പില്‍ക്കാലത്ത്‌ വല്നെയ്ത്തില്‍ നിന്നും തുണി നെയ്ത്തിലേക്കു തിരിയുകയും, ഹിന്ദുവിലെ മറ്റൊരു ജാതി വിഭാഗമായി മാറുകയും ചെയ്തു. ഇവര്‍ ഇന്നും പൂണൂല്‍ ധരിച്ചുവരുന്നു.
ആര്യന്മാരും പിന്‍ഗാമികളും, ഒരു പഠനം.ശിവ് വര്‍മ്മന്‍ പല്ലവരയര്‍ 

2 comments: