Tuesday 12 July 2016

History of shakyar

 ശാക്യര്‍


ശാക്യ സാമ്രാജ്യം
പദോല്‍പ്പത്തി
ശാക്യ എന്ന സംസ്കൃത പദത്തിന് കഴിവുള്ള/യോഗ്യരായ എന്നാണര്‍ത്ഥം.
 മതം
ഹിന്ദു മതം, ബുദ്ധമതം.
ജാതി
ക്ഷത്രിയ
 വംശം ഉപജാതി
സൂര്യ വംശം
 ഗോത്രം
ശാക്യ/ഗൗതമ

വംശ പാരമ്പര്യം
സൂര്യന്‍
അപര നാമം
മൗര്യര്‍
ശാക്യ രാജാവിന് മുന്‍പുള്ള പ്രശസ്തര്‍
രാമാ രഘു, ഭഗീരഥന്‍, ഹരിശ്ചന്ദ്രന്‍
ശാക്യ രാജാവിന് ശേഷമുള്ള പിന്‍ഗാമികള്‍.
ഗൗതമ ബുദ്ധ (സിദ്ധാര്‍ത്ഥ രാജകുമാരന്‍),ബുദ്ധ മത സ്ഥാപകന്‍.
ചന്ദ്ര ഗുപ്തമൗര്യന്‍(മൗര്യ സാമ്രാജ്യ സ്ഥാപകന്‍)
അഭിരാജ ശാക്യ, തഗൌന്ഗ്/ബര്‍മ്മ (ഇപ്പോഴത്തെ മ്യാന്മര്‍) സാമ്രാജ്യ സ്ഥാപകന്‍  
പാണ്ടുകാഭ്യ രാജാവ് (അനുരാധപുര സാമ്രാജ്യ സ്ഥാപകന്‍) (ഇപ്പോഴത്തെ ശ്രീ ലങ്ക)
ശാക്യ സാമ്രാജ്യങ്ങള്‍


ശാക്യ റിപ്പബ്ലിക്
വടക്കേ ഇന്ത്യയുടെയും നേപ്പാളിന്റെയും ഭാഗങ്ങള്‍. കപിലവസ്തു ആയിരുന്നു ആസ്ഥാനം.
മൗര്യ സാമ്രാജ്യം
ഇന്ത്യ,പാകിസ്ഥാന്‍,അഫ്ഘാനിസ്ഥാന്‍,നേപ്പാള്‍,ഭൂട്ടാന്‍,ബംഗ്ലാദേശ്,ചൈനയുടെ ചില തെക്കന്‍ പ്രദേശങ്ങള്‍
അനുരാധ പുര സാമ്രാജ്യം (സിന്‍ഹള സാമ്രാജ്യം
ശ്രീലങ്ക
തക്വാന്ഗ് സാമ്രാജ്യം, ബര്‍മ്മ
ബര്‍മ്മ. ഇപ്പോഴത്തെ മ്യാന്മര്‍
ശാക്യര്‍:-  പുരാതന കാലഘട്ടത്തില്‍ ദക്ഷിണ ഏഷ്യ ഭരിച്ച സൂര്യവംശി ക്ഷത്രിയ സാമ്രാജ്യങ്ങളിലെ  ഗോത്രങ്ങളില്‍ ഒരു ഗോത്രമാണ് ശാക്യ.
ശാക്യ വര്‍ഗം മൗര്യര്‍ എന്നും അറിയപ്പെടുന്നു. ശാക്യ സാമ്രാജ്യം ശ്രീലങ്കയില്‍ സിന്‍ഹള സാമ്രാജ്യം(അരിയ ചക്രവര്‍ത്തി സാമ്രാജ്യം) എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യ, (ഉത്തര്‍ പ്രദേശ്‌,ബീഹാര്‍,മദ്ധ്യപ്രദേശ്‌,രാജസ്ഥാന്‍, തമിഴ്നാട്(അരയര്‍/അരിയര്‍), നേപ്പാള്‍,ടിബറ്റ്‌, ശ്രീലങ്ക, മ്യാന്മര്‍(ബര്‍മ്മ), എന്നിവിടങ്ങളിലും, പുരാതന കാലം മുതല്‍ ചൈന,ജപ്പാന്‍എന്നീ രാജ്യങ്ങളില്‍ ചെറിയ തോതിലും  ശാക്യര്‍ കാണപ്പെടുന്നു. ശാക്യര്‍ അവരുടെ സാമ്രാജ്യം  ദക്ഷിണ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍, വിവിധ പേരുകളില്‍ വിവിധ കാലഘട്ടങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഉദാഹരണത്തിന്,
1. ശാക്യ റിപ്പബ്ലിക് (ഏകദേശം ബി.സി.1500-500) വടക്കേ ഇന്ത്യയും, നേപ്പാളും ഭരിച്ചു. പ്രശസ്തരായ രാജാക്കന്മാര്‍ സുദ്ധോദനന്‍, സിദ്ധാര്‍ത്ഥ (ബുദ്ധമത സ്ഥാപകന്‍), രാഹുലന്‍.
2. മൗര്യ സാമ്രാജ്യം (ബി.സി 322-185) ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, നേപ്പാള്‍,ഭൂട്ടാന്‍, ബംഗ്ലാദേശ്, പിന്നെ, ചൈനയുടെ തെക്കന്‍ ഭാഗങ്ങളും ഭരിച്ചു. ചന്ദ്ര ഗുപ്ത മൗര്യ, അശോകന്‍ എന്നിവര്‍ പ്രശസ്തരായ ഭരണാധികാരികള്‍ ആയിരുന്നു. 
3. ബര്‍മ്മയിലെ  രാജവാഴ്ച (ഏകദേശം ബി.സി 800) അഭിരാജ/അഭിയാസ ശാക്യ ഭരിച്ചു.
4.സിന്‍ഹള സാമ്രാജ്യം (ബി.സി 437-1017) ശ്രീലങ്ക ഭരിച്ചു (അനുരാധപുരം സാമ്രാജ്യം)
ആനുകാലിക സാഹചര്യം
നേപ്പാളിലും,ശ്രീലങ്കയിലും,മ്യാന്‍മാറിലും ശാക്യര്‍ ഒരു പ്രബല സമുദായമാണ്. നേപ്പാളില്‍ ശാക്യര്‍ കൂടുതലും ബുദ്ധമതാനുയായികള്‍ ആണ്.
ഹിന്ദുവിലെ ക്ഷത്രിയ വംശമാണെങ്കിലും, ബ്രാഹ്മണരിലെ പൂജാരിവര്‍ഗ്ഗത്തെപ്പോലെ ജീവിക്കുന്നതിനാല്‍  തമിഴ്നാട്ടിലെ അരയര്‍ എന്ന ജാതി വിഭാഗം ബ്രാഹ്മണരിലെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കപ്പെടുന്നതുപോലെ ബുദ്ധമതത്തില്‍ അവര്‍ബ്രാഹ്മണതുല്യരായി പരിഗണിക്കപ്പെടുന്നു.
തിബറ്റില്‍ ശാക്യര്‍, ബുദ്ധമാതാനുയായികളായ ബ്രാഹ്മണര്‍ അഥവാ വൈദികര്‍ ആയി പരിഗണിക്കപ്പെടുന്നു.
മ്യാന്‍മറില്‍ശാക്യര്‍,ഇന്ത്യയിലെയും,നേപ്പാളിലെയും ഭരണാധികാരിയായിരുന് അഭിരാജ ശാക്യയുടെ പിന്‍ഗാമികളായി പരിഗണിക്കപ്പെടുന്നു.
അദ്ദേഹം, ശാക്യ സാമ്രാജ്യത്തിന്റെ വിസ്തൃതി കോസല വരെ വ്യാപിപ്പിച്ചതിനു ശേഷം  ബര്‍മ്മയിലേക്ക് കുടിയേറി തക്വാന സാമ്രാജ്യം സ്ഥാപിച്ചു.
ശ്രീലങ്കയില്‍, ശാക്യര്‍, അവിടുത്തെ ഭരണ വര്‍ഗ്ഗമായ സിന്‍ഹളര്‍  എന്നാണ്   അറിയപ്പെടുന്നത്. ബുദ്ധന്റെ മച്ചുനനായ പാണ്ടുശാക്യയുടെ  പിന്‍ഗാമിയായ പാണ്ടുകാഭ്യ ആണ് ‘അനുരാധപുരം സാമ്രാജ്യം’ സ്ഥാപിച്ചത്. 600 വര്‍ഷങ്ങള്‍ക്കു മേലെ ആ സാമ്രാജ്യം നിലനിന്നു. സിന്‍ഹള ഭാഷയാണ് ശ്രീലങ്കയിലെ ഔദ്യോഗിക ഭാഷ. രാഷ്ട്രീയ സ്വാധീനമുള്ള സിന്‍ഹളരാണ്  അവിടുത്തെ  ഭൂരിപക്ഷ ജനത.  
ഇന്ത്യയില്‍ ശാക്യ/മൗര്യ സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്ക് ശേഷം, പില്‍ക്കാല ഭരണാധികാരികളുടെ അസഹിഷ്ണുത മൂലം, ശാക്യ വര്‍ഗ്ഗം ഭൂരിഭാഗവും കൊലചെയ്യപ്പെട്ടു. ശാക്യ സാമ്രാജ്യത്തിന്റെയും, മൗര്യ സാമ്രാജ്യത്തിന്റെയും അവസാനത്തെ രാജാവായിരുന്നു, ബ്രുഹദ്രതന്‍. അദ്ദേഹത്തെ കോല ചെയ്തത് അദ്ദേഹത്തിന്റെ സൈന്യാധിപനായിരുന്ന പുഷ്യമിത്ര ഷുന്‍ഗ ആയിരുന്നു. ബ്രുഹദ്രതന്‍, ശാക്യരുടേയും, മൗര്യ രുടേയും തലവെട്ടി തനിക്കു  സമര്‍പ്പിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കിയിരുന്നു. അങ്ങനെ അനേകം ശാക്യ/മൗര്യ ക്ഷത്രിയര്‍ കൊല്ലപ്പെട്ടു. ഈ വേട്ടയാടലില്‍ നിന്നും ശാക്യര്‍ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും കുടിയേറി. നൂറ്റാണ്ടുകളോളം തുടര്‍ന്ന യുദ്ധങ്ങള്‍ ശാക്യരുടെ അംഗ സംഖ്യയെ ശോഷിപ്പിച്ചു.  ശാക്യര്‍ ഇന്ന് ചെറുതും വലുതുമായ ഭൂവുടമകളും, കൃഷി തുടങ്ങിയ തൊഴിലുകളിലും  ഏര്‍പ്പെട്ടു ജീവിക്കുന്നു. ഈ അടുത്ത കാലത്തായി ഇന്ത്യയിലെ ജനാധിപത്യ സര്‍ക്കാരുകള്‍ പിന്നോക്ക(ഒ.ബി.സി)വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ/തൊഴില്‍  സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഒ.ബി.സി വിഭാഗത്തില്‍ സംവരണം ലഭിക്കുന്ന ശാക്യര്‍ ശാക്യ, ജാട്ട്, യാദവ്, മോഡി എന്നി ജാതികളായി അറിയപ്പെടുന്നു.
കൂടാതെ, ഇന്ത്യയിലെ ശാക്യ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്ക് ശേഷം ഒരു ചെറിയ വിഭാഗം ശാക്യര്‍ വിയറ്റ്നാം, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി താമസിക്കുന്നു.



No comments:

Post a Comment