ചെമ്പില്‍ അനന്ത പദ്മനാഭന്‍ വലിയ അരയന്‍ കങ്കു മാരന്‍ എന്ന ചെമ്പില്‍ അരയന്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അവിട്ടം തിരുനാള്‍ ബാലരാമ വര്‍മ്മയുടെ നാവികസേനാ പടത്തലവനും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്ത തിരുവിതാംകൂറിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാ നായകനും ആയിരുന്നു.
തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, മലബാറിലെയും നാവിക സേനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം അരയര്‍ക്കായിരുന്നു. തിരുവിതാംകൂറിലെയും, കൊച്ചിയിലെയും അരയര്‍ വേലുത്തമ്പി ദളവയുടേയും, ചെമ്പില്‍ അരയന്റെയും നേതൃത്വത്തില്‍ 1808 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ചു. ഇതായിരുന്നു, കേരളത്തിലെ ബ്രിട്ടീഷ് മേല്ക്കൊയ്മെക്കിതിരെ നടന്ന ആദ്യത്തെ സമരം. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാല രാമ വര്‍മ്മ രാജാവും, ബ്രിട്ടീഷ് റസിഡന്റ് ആയ മെക്കാളെയും തമ്മില്‍ കപ്പം നല്‍കുന്നത് സംബന്ധിച്ച് കരാറുണ്ടായിരുന്നു. തിരുവിതാംകൂറിലെ കാര്യങ്ങള്‍ നടത്തിയിരുന്ന വേലുത്തമ്പി ദളവയെ മെക്കാളെക്ക് ഇഷ്ട്ടമായില്ല. തുടര്‍ന്ന് മെക്കാളെ കപ്പം കുത്തനെ ഉയര്‍ത്തി. ജനങ്ങള്‍ ഇതിന്റെ ദുരിതം അനുഭവിച്ചത് ദളവയെ വിഷമിപ്പിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാന്‍ ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചു. വേലുത്തമ്പി ദളവയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അരയന്‍ തീരുമാനിച്ചു. 1808 ഡിസംബര്‍ 29 ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തില്‍ സൈന്യം , അന്നത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അന്നത്തെ റസിഡന്റ് കോളിന്‍ മെക്കാളെയുടെ വസതിയായിരുന്ന കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. മെക്കാളെ തല നാരിഴക്കാണ് രക്ഷപ്പെട്ടത്. ഒടുവില്‍, അരയന്‍ പിടിക്കപ്പെട്ടു. പക്ഷെ, അരയന്റെ അസാമാന്യ ധീരതയെയും, ദേശ സ്നേഹത്തെയും അഭിനന്ദിക്കാന്‍ മെക്കാളെ മറന്നില്ല. അരയനെ പിഴയടപ്പിച്ചു തൂക്കുമരത്തില്‍ നിന്നും മെക്കാളെ ഒഴിവാക്കിയെങ്കിലും, ബ്രിട്ടീഷ് സേനയുടെ ക്രൂരമായ മര്‍ദ്ധനത്തെ തുടര്‍ന്ന് അന്നുതന്നെ ആ ധീര യോദ്ധാവ് നാട് നീങ്ങി കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് “ചെമ്പില്‍” ആണ് അരയന്റെ ജന്മ ദേശം.
No comments:
Post a Comment