Saturday, 15 February 2014

The Aryans and matsya- Hayagriva incarnations



മത്സ്യ- ഹയഗ്രീവ അവതാരങ്ങളും ആര്യന്മാരും.





ഭഗവാന്‍ മഹാവിഷ്ണു, വേദങ്ങള്‍ ബ്രഹ്മാവിന് ഉപദേശിച്ചു നല്‍കി. അസുരന്മാരായ മധു-കൈടഭന്മാര്‍ അവ മോഷ്ട്ടിച്ചു കൊണ്ടുപോയി. അവരെ കണ്ടെത്താന് ബ്രഹ്മാവിനായില്ല. അദ്ദേഹം വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചു.

വിഷ്ണു മത്സ്യാവതാരം പൂണ്ടു ആ രണ്ട് അസുരന്മാരെയും വധിച്ചു ഹയഗ്രീവ അവതാറാം പൂണ്ടു  ബ്രഹ്മാവിന് മടക്കി നല്‍കി, അപ്രത്യക്ഷനായി.
‘ഹയ’ എന്ന സംസ്കൃത വാക്കിനു കുതിര എന്നും, ‘ഗ്രിവ’ എന്ന വാക്കിനു കഴുത്ത് എന്നുമാണ് അര്‍ഥം. മനുഷ്യന്റെ ഉടലും, കുതിരയുടെ കഴുത്തുമുള്ള “ഹയഗ്രീവന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍ രണ്ടാമത്തേതും, ബ്രാഹ്മണ മേധാവികള്‍ കണക്കില്‍പ്പെടുത്താതതുമായ ഒന്നാണ്.
ഈ രണ്ട് അവതാരങ്ങളെയും ആരാധിച്ച “ഹയഹയന്മാര്‍” ആണ് ലോകത്തിലെ ആദ്യത്തെ ‘ആര്യന്മാര്‍’ എന്ന ആര്യന്‍ ക്ഷത്രിയന്മാര്‍!. കുതിര അവരുടെ ഉറ്റ വാഹനം ആയിരുന്നു. ചന്ദ്ര വംശികള്‍ ആയ ഇവര്‍ സൂര്യ വംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പതു ഗോത്രങ്ങളിലെ  ‘കോലി(കോലിയ), ‘ശാക്യ’ എന്നീ രണ്ട് ഗോത്രങ്ങളുമായി ഉറ്റ ബന്ധുത്വം പുലര്‍ത്തിയിരുന്നു. കോലികള്‍ ഹയ്ഹയന്മാരെപ്പോലെ മത്സ്യ-ഹയഗ്രീവ അവതാരങ്ങളെ ആരാധിച്ചിരുന്നു. കോലികള്‍ക്കും, ശാക്യര്‍ക്കും തുല്യമായ ഗോത്രങ്ങള്‍ അവിടെ വേറെ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ ഗോത്രങ്ങള്‍ തമ്മിലുള്ള വിവാഹ ബന്ധങ്ങള്‍ മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ജൈന മതത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ചന്ദ്രവംശികളും,സൂര്യ വംശികളുമായ ആര്യന്‍ ക്ഷത്രിയന്മാര്‍  ഒരേ ജനതയായി പരിഗണിക്കപ്പെടുകയും അവര്‍ പരസ്പരം വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
(കോലി കുലത്തിലെ സത്യവതിയുടെ മകനാണ് വേദ വ്യാസന്‍. മോഹന്‍-ജോ-ദാരോ ശിലാ ലിഖിതങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന പ്രസിദ്ധനായ ചക്രവര്‍ത്തി “മാന്ധാത” കോലി വംശജനാണ്. രാമായണത്തിന്റെ കര്‍ത്താവ്‌ വാല്മീകി, ശ്രീ രാമന്‍, ശ്രീ ബുദ്ധന്റെ മാതാവ് മഹാമായ, സുപ്പ ബുദ്ധ, ദേവ ദഹ സക്ക, ദേവ ദത്ത, അനന്ദ, പെരിമ്പിടുഗ്, ചോളന്മാര്‍, കൃഷ്ണ ദേവ രായ, സാലുവ നരസിംഹ രായ, മഹാ ഭാരതത്തിലെ കുനിന്ദ സാമ്രാജ്യം, ചന്ദ്ര ഗുപ്ത മൗര്യന്‍, കബീര്‍ദാസ്, മഹാഭാരതത്തിലെ കര്‍ണ്ണന്‍, സൗരാഷ്ട്രയിലെ ‘ഭക്തരാജ് ഭാതുര്‍ദാസ്’, ‘ഭക്തരാജ് വല്‍രാം’ തുടങ്ങിയവര്‍, ചരിത്രത്തില്‍ അറിയപ്പെടുന്ന കോലി രജപുത്രര്‍ (കോലി -രജ് പുത്)ആണ്. മഹാരാഷ്ട്രയിലെ ശിവജിയുടെ സര്‍വ്വ സൈന്യാധിപനും, മറ്റു സൈനിക മേധാവികളും കോലി  ഗോത്രജരായിരുന്നു. “എന്റെ സിംഹം” എന്ന് ശിവജിയാല്‍ പരാമര്‍ശിക്കപ്പെട്ട ശിവജിയുടെ ജനറല്‍ ആയിരുന്ന “തനാജി റാവു മലുസാരെ” കോലി ഗോത്രജനായിരുന്നു. “കോടന കോട്ട”യ്ക്കു വേണ്ടി യുദ്ധം ചെയ്തു വിജയിക്കുകയും, കൊല്ലപ്പെടുകയും ചെയ്ത തനാജിയുടെ ഓര്‍മ്മക്കായി ആ കോട്ടയ്ക്കു ശിവജി “സിംഹ്ഗദ്ദ്” (sinhghadhh) എന്ന് പുനര്‍നാമകരണം ചെയ്തു. 1857  ലെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ അനേകം കോലി പോരാളികളായ വനിതകള്‍ ത്ധാന്‍സി  റാണിയുടെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യ പങ്കു വഹിച്ചു.)
സരസ്വതീ നദീ മുഖത്തെ പ്രമുഖര്‍ ഈ ആര്യന്‍ ക്ഷത്രിയന്മാരായിരുന്നു. (സിന്ധൂ നദീ  തട സംസ്കാരം ബി.സി. 3300- ബി.സി 1800 എന്ന് കണക്കാക്കുമ്പോള്‍, വേദ സംസ്കാര കാലഘട്ടം ബി.സി. 1800- ബി.സി. 10500 എന്ന് കണക്കാക്കുന്നു. ഇപ്പോള്‍ ഘാഗര്‍ എന്ന നദീ തട അവശിഷ്ടം,. ബി.സി 1900 ത്തില്‍ അറബി ക്കടലില്‍ ഒഴികിയെത്തിയ, ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന  സരസ്വതി നദിയുയുടെതാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തരാഞ്ചലില്‍ നിന്നും ഉത്ഭവിച്ചു ഹരിയാന, പഞ്ചാബ്‌, രാജസ്ഥാന്‍ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ഗുജറാത്തിലെത്തി അറബിക്കടലില്‍ പതിക്കുന്ന സരസ്വതീ നദിയുടെ പാത ഉപഗ്രഹത്തിന്റെ സഹായത്താല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്).  
വേദങ്ങള്‍ രചിച്ചത് ഈ ആര്യന്മാരാണ്‌. ക്ഷത്രിയന്മാരായ ഇവര്‍ അവ ആചരിക്കാനായി അവരുടെ തന്നെ മറ്റൊരു ജന വിഭാഗത്തിന് കൈമാറി. അങ്ങനെ വേദങ്ങള്‍ ‘‘ആര്യന്‍ ബ്രാഹ്മണര്‍’ എന്ന വിഭാഗത്തിന് സ്വന്തമായി. വേദങ്ങള്‍ കയ്യടക്കിയ ഈ ബ്രാഹ്മണര്‍ പില്‍ക്കാലത്ത്‌  അവരുടെ മേധാവിത്വം സ്ഥാപിച്ചു. ഇതായിരുന്നു, ആര്യന്‍ ബ്രാഹ്മണനായ പരശുരാമന്റെയും, ആര്യന്‍ ക്ഷത്രിയനായ സഹസ്രാര്‍ജ്ജുനന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ആര്യ ക്ഷത്രിയ (പഞ്ച ഗൗഡ ദേശം)-ദ്രാവിഡ ബ്രാഹ്മണ(പഞ്ച ദ്രാവിഡ ദേശം) യുദ്ധങ്ങളുടെയും ആര്യ-ദ്രാവിഡ വിഭജനത്തിന്റെയും  അടിസ്ഥാന കാരണം. കാമധേനു എന്ന പശുവിനെ കാര്‍ത്യവീരാര്‍ജ്ജുനന്‍ കടത്തിക്കൊണ്ടു പോയത് ആര്യ ക്ഷത്രിയ-ആര്യ ബ്രാഹ്മണ വേര്‍തിരിവിനും, പില്‍ക്കാലത്തുണ്ടായ ഘോര യുദ്ധങ്ങള്‍ക്കും ആക്കം കൂട്ടിയെന്നു മാത്രം.
ബ്രാഹ്മണ മേധാവിത്വത്തെ  ചെറുക്കാന്‍ ഹയ്ഹയന്മാരായ ‘ആര്യന്‍ ക്ഷത്രിയന്മാര്‍ സ്ഥാപിച്ച മതമാണ്‌ ജൈന മതം. ജൈന മതപ്രകാരം കോപം,ആര്‍ത്തി, ആസക്തി,അഹങ്കാരം എന്നീ നാല് ആന്തരിക ശത്രുക്കളെ പരാജയപ്പെടുത്തി, ആത്മജ്ഞാനം നേടുന്ന യോഗികളെ ബഹുമാനപുരസ്സരം അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പദമാണ് ‘അരിഹന്ത്’(പാലി) എന്നത്.  ഇത് സംസ്കൃത ഭാഷയില്‍ ‘ആര്യ ര്‍’, ‘ആര്യ ന്‍’  എന്നും,  തമിഴ് ഭാഷയില്‍ ‘അരിയ ന്‍ എന്നുമാണ് പറയുക. (ശ്രേഷ്ഠന്‍, കുലീനന്‍ (ഉന്നതകുലജാതന്‍.) എന്നീ  അര്‍ത്ഥങ്ങളാണ് പൊതുവേ ഈ പദങ്ങള്‍ക്കു കല്പിക്കപ്പെടുന്നത്.)
ആര്യന്മാര്‍ അവരുടെ ഭൂമിയെ “ആര്യ വര്‍ത്ത” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആര്യന്‍ എന്ന ഇംഗ്ലീഷ് പദം വേദ ഭാഷയായ സംസ്കൃതത്തിലെ ആര്യയില്‍ നിന്നും ഉരുത്തിരിഞ്ഞ പദമാണ്. ശ്രേഷ്ഠന്‍, എന്ന അര്‍ത്ഥമാണ് ഇതിനുള്ളത്. വര്‍ഗത്തെയോ, ജാതിയേയോ പ്രതിനിധാനം ചെയ്യാന്‍ ഈ പദം  ഉപയോഗിച്ചിരുന്നില്ല. ഇത് പരക്കെ ഉപയോഗിച്ചിരുന്നത്, ജൈന-ബുദ്ധമതാനുയായികളും, ഹിന്ദു മതാനുയായികളും, സൌരാഷ്ട്രരും ആയിരുന്നു. 
ആര്യന്മാര്‍ പാരമ്പര്യമായി, ഇന്ദ്രനെയും, വരുണനെയും, അഗ്നിയേയും മിത്രനെയും ആരാധിച്ചിരുന്നു. അത്തരം  ചടങ്ങുകളില്‍ അവര്‍, അറിയപ്പെടാത്ത ഒരുതരം സസ്യത്തില്‍ നിന്നും വാറ്റിയെടുക്കുന്ന മദ്യം(സോമ രസം) ഉപയോഗിച്ചിരുന്നു.
വൈദീക ജനത  മാംസ്യവും ,  ഭക്ഷിച്ചിരുന്നു എന്ന് സ്വാമി പ്രകാശാനന്ദ സരസ്വതി “ദി ട്രൂ ഹിസ്റ്ററി ആന്‍ഡ്‌ ദി റിലീജിയന്‍ ഓഫ് ഇന്ത്യ “ എന്ന ഗ്രന്ഥത്തില്‍ പരാമാര്‍ശിക്കുന്നു. സമുദ്രോപജീവികളായ ആര്യന്മാര്‍ മത്സ്യം കഴിച്ചിരിക്കാനാണ് ഏറെ സാധ്യത. ഉപജീവനത്തിനായി മത്സ്യം പിടിക്കുന്നതിന്റെ പാപം ഇലാതാകാന്‍ ഏകാദശി വൃതം നടപ്പിലാക്കിയത് മാന്ധാതാ മഹാരാജന്‍ ആയിരുന്നു. ഇന്നും വൈഷ്ണവ മുത്തുരാജാക്കന്മാരായ അരയര്‍ ഈ വൃതം തൊഴില്‍ മുടക്കി അനുഷ്ട്ടിച്ചു വരുന്നു.
ബി.സി.പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ ആര്യന്മാര്‍ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും, കുടിയേറിയതായി കരുതുന്നു. ഋഗ്വേദത്തില്‍ സാമ്രാജ്യങ്ങളുടെ ഭരണത്തെ  ചൊല്ലി യുദ്ധങ്ങള്‍ നടന്നതായി പരാമര്‍ശങ്ങളുണ്ട്. പുരാവസ്തുരേഖകള്‍ ബി.സി രണ്ടായിരത്തിന്റെ അന്ത്യ പാദത്തില്‍ സിന്ധൂ നദിയുടെ തീരത്തുനിന്നും അവിടുത്തെ ജനങ്ങള്‍ മറ്റു മേഖലകളിലേക്ക് കുടിയേറിയതായി പറയുന്നു.   
ആല്‍മരം പവിത്രമായി കരുതിയിരുന്ന ഒരു ജനതയായിരുന്നു അവര്‍. ബുദ്ധമതത്തില്‍ അരയാല്‍ ബോധി വൃക്ഷം ആയി ആരാധിക്കപ്പെട്ടിരുന്നു. 
അരയാല്‍ എന്ന പദം രൂപം കൊണ്ടത്‌, എങ്ങനെയെന്നു നോക്കാം. അരയാലിന്റെ വേര് ഭാഗത്ത് ബ്രഹ്മാവും, മദ്ധ്യ ഭാഗത്ത്‌ വിഷ്ണുവും, ശിഖരത്തില്‍ ശിവനും കുടിയിരിക്കുന്നു എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അരയാലിന്റെ മദ്ധ്യ ഭാഗത്തിനാണ് വൈഷ്ണവര്‍  ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നത്. അതിനാലാണ് ആല്‍ത്തറ കെട്ടിപ്പൊക്കി അതിന്മേല്‍ ഋഷിമാര്‍ ഇരിക്കുന്നത്. ശ്രീ ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമായി വിശ്വസിക്കപ്പെടുന്നു. ബുദ്ധനെ ‘അരയര്‍’, ‘അരിയര്‍’ എന്നാണ് വിളിച്ചിരുന്നത്‌. “അരയരുടെ ആല “ എന്ന അര്‍ത്ഥത്തില്‍ ആല്‍ മരത്തിനെ ‘അരയാല്‍ വൃക്ഷം’ എന്ന് വിളിക്കപ്പെടുന്നു.
  ആരാധാനാ മൂര്‍ത്തികളുടെ രൂപങ്ങള്‍ സിന്ധൂ നദീ തട സംസ്കാര കാലഘട്ടത്തിലാണ് രൂപപ്പെടുന്നത്. സ്ത്രീകളുടെ ധാരാളം രൂപങ്ങളും, , സിംഹം, ആന, കാള, കാണ്ടാമൃഗം തുടങ്ങിയ മോഹന്‍-ജോ-ദാരോ യിലെയും ഹാരപ്പനിലെയും മതപരമായ അടയാളങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. സിന്ധൂ നദീ തടത്തിലെ ജനങ്ങള്‍ അമ്മ ദൈവത്തെയും, പശുപതിയെയും (ശിവന്‍)ആരാധിച്ചിരുന്നു. സിന്ധൂ നദീ തടത്തിലെ ഖനനങ്ങളും, പര്യവേക്ഷണങ്ങളും അവര്‍ വളരെ ഉയര്‍ന്ന ഒരു നഗര ജീവിതം നയിച്ചവരും അനുബന്ധ സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങളില്‍ വസിച്ചിരുന്നവരും ആയിരുന്നെന്നു തെളിയിക്കുന്നു.
ഉത്തരേന്ത്യയില്‍ ഹയ്ഹയന്മാരുടെ പിന്‍ഗാമികള്‍ “കലച്ചൂരി രാജാക്കന്മാര്‍” എന്നാണ് അറിയപ്പെട്ടത്. അവര്‍ ജൈന മതാനുയായികളും, അതിന്റെ പ്രചാരകന്മാരുമായിരുന്നു. ജൈന-ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയ കലച്ചൂരികളെ “കളഭ്രര്‍” എന്നാണ് അറിയപ്പെട്ടത്. അവര്‍ ആന്ധ്രാപ്രദേശില്‍ “മുദ്ധിരാജ” എന്നും, തമിഴ്നാട്ടില്‍ “മുത്തുരാജ/ മുത്തരയര്‍” എന്നും അറിയപ്പെട്ടു. ഇവര്‍ ഉത്തരേന്ത്യയില്‍ നിന്നും കുടിയേറിയ  കോലികള്‍  ആണെന്ന് ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. ഇന്ന്  ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മാത്രമേ ഇവര്‍ ക്ഷത്രിയരായി പരിഗണിക്കപ്പെടുന്നുള്ളൂ. ജൈന-ബുദ്ധമതത്തിലധിഷ്ടിതമായ ചോള ,പാണ്ഡ്യ, ചേര, വിജയ നഗര സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചത് ഈ രാജാക്കന്മാരാണ്‌.
ദക്ഷിണേന്ത്യയില്‍ ജാതികളെ വിഭജിച്ചിരിക്കുന്നത്, സാമ്പത്തിക അവസ്ഥയെ അടിസ്ഥാനമാക്കിയാണ്., വംശ പാരമ്പര്യം അടിസ്ഥാനമാക്കിയല്ല. അതുകൊണ്ടുതന്നെ ഒ.ബി.സി, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള  കോലികളുടെ സാമൂഹികാവസ്ഥ തുല്യമാണ്. ഈ ജാതി ലിസ്റ്റുകളി ലൊന്നും ഉള്‍പ്പെടാത്ത കോലി  വിഭാഗങ്ങളും ഉണ്ട്. ദക്ഷിണേന്ത്യയിലെ കോലിളുടെ പിന്‍ഗാമികള്‍  അറിയപ്പെടുന്നത്,മുടിരാജ, മുത്തുരാജ, മുത്തരയര്‍, അരയര്‍, നായക, നായിഡു, പിള്ളൈ, തുളുവ, പൂജാരി, ഗംഗാ പുത്രാ, വാല്‍മികിനായക, മുദ്ധിരാജ് ബണ്ട്സ്, കോളി, കോളിയന്‍ എന്നിങ്ങനെയാണ്. ഇവര്‍ രജ് പുത് ആയി പരിഗണിക്കപ്പെടുന്നെങ്കിലും, അവര്‍ മൊത്തത്തില്‍ ബ്രാഹമണ മേധാവിത്വത്തിനെതിരെ നിലകൊള്ളുന്നു. ദക്ഷിണേന്ത്യയില്‍ മുപ്പതു മുതല്‍ 40% വരെ ജനസംഖ്യ ഉണ്ടായിരുന്ന കോലി രജപുത്രന്മാരെ  ബ്രാഹ്മണര്‍ പരാജയപ്പെടുത്തി അവര്‍ നടപ്പിലാക്കിയ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയിലെ ശൂദ്രര്‍ ആയി പരിഗണിച്ചു. അതുകൊണ്ടാണ് ബ്രാഹ്മണര്‍  ഇന്നും, ക്ഷത്രിയരായ  സത്യവതിയെയും, വേദ വ്യാസനെയും, ‘മുക്കുവര്‍ എന്ന് വിശേഷിപ്പിക്കുന്നത്‌. എങ്കിലും, അവര്‍ ദക്ഷിണേന്ത്യയിലെ രജ പുത്രര്‍ ആയി ചരിത്ര കാരന്മാര്‍ പരിഗണിക്കുന്നു.
വംശപരമായി പുരാതന ഭാരതത്തിലെ  മുന്നണി പോരാളികളായ രജപുത്രര്‍ ആണ് കോലികള്‍  പക്ഷെ, ഇപ്പോള്‍ അവരുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം പല സംസ്ഥാനങ്ങളിലും പിന്നോക്ക സമുദായങ്ങളുടെ പരിഗണനയാണുള്ളത്. ഉത്തരാഖണ്ട് പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ അവര്‍ “കോലി രജ് പുത്എന്ന മുന്നോക്ക ജാതിയാണ്.
മധ്യപ്രദേശില്‍ അവര്‍ പട്ടിക ജാതിയുടെ കീഴില്‍ ആണ്. ഗുജറാത്തില്‍ അവര്‍ ഭരണ നൈപുണ്യമുള്ള വര്‍ഗമായതിനാലും  42 ശതമാനം  ജനസംഖ്യ ഉള്ളതിനാലും, ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഇവര്‍, “പല്ലവി ദര്‍ബാര്‍സ്,(താക്കൂര്‍/ കോലി പട്ടേല്‍)എന്ന് വിളിക്കപ്പെടുന്നു.
ഗോത്രത്തിലെ  ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷം ജൈന മതാനുയായികള്‍ ആയിരുന്ന കോലികളും, ശാക്യരും ബുദ്ധമതവും സ്വീകരിച്ചു.
ഗരുഡ പുരാണം അനുസരിച്ച് (1.86.10-11) രാമനും, കൃഷ്ണനും, ശേഷമുള്ള വിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമായാണ് ബുദ്ധനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിഷ്ണു പുരാണത്തിലും, ബ്രഹ്മ പുരാണത്തിലും, ശ്രീമദ് ഭാഗവതത്തിലും ശാക്യ വംശത്തെകുറിച്ച് പരാമര്‍ശമുണ്ട്. ശാക്യഎന്ന സംസ്കൃത പദത്തിന് ‘കഴിവുള്ള’, ‘യോഗ്യരായ’ എന്നാണു അര്‍ത്ഥം. ശാക്യര്‍, “ശാക്യ ഗണ രാജ്യംഎന്ന പേരില്‍ ഒരു സ്വതന്ത്ര രാജ്യം ഭരിച്ചിരുന്നു. പുരാതന ഭാരതത്തിലെ കപില വസ്തുആയിരുന്നു അതിന്റെ തലസ്ഥാനം.
ബുദ്ധ മത ഗ്രന്ഥങ്ങളായ മഹാ വസ്തു”, (Late 2 nd century BCE) "മഹാവംശ", “സുമംഗല വിലാസിനി” (5 th century CE) ശാക്യ ഗോത്രത്തെ കുറിച്ചും, പ്രത്യേകിച്ച്, ബുദ്ധന്റെ ജനനത്തെ സംബന്ധിച്ചും പറയുന്നുണ്ട്. ആദിച്ച ബന്ധുസ്  (Kinsman of the sun)/ (Adichcha=solar race)എന്ന ഭാഗത്ത്‌ ഐതിഹാസിക കഥാപാത്രമായ ഇക്ഷ്വാകു (പാലി: ഒക്കാക) വിനെക്കുറിച്ചും പരാമര്‍ശമുണ്ട്.

ശാക്യഗോത്രത്തിലെ സ്വഭാവ മഹിമയില്‍ പേരുകേട്ട സുദ്ധോനനന്‍ എന്ന രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ ശാക്യര്‍ ജീവിച്ചിരുന്നു. സുദ്ധോദന രാജാവിന്  അതിസുന്ദരിയും, ദേവതയുടെ അംശാവതാരം എന്നും  വിശേഷിപ്പിക്കപ്പെട്ട മഹാമായ എന്ന ഭാര്യയുണ്ടായിരുന്നു. (Buddhacarita of Aswaghosa: 1 1-2)

ബുദ്ധ മത ഗ്രന്ഥമായ മഹാവംശയില്‍  (ll, 1-24)  ഇക്ഷ്വാകു വില്‍ നിന്നും ശാക്യ രൂപം കൊള്ളുന്നതും, “മഹാസമ്മതയില്‍ ശാക്യ ഗോത്രത്തിന്റെ മുന്‍ഗാമി ഇക്ഷ്വാകുവിനെ(പാലി: ഒക്കാക) കുറിച്ചും മാന്ധത’, ‘സാഗര തുടങ്ങിയ പ്രസിദ്ധമായ രാജാക്കന്മാരെ കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ, ഒക്കാകയുടെ മൂത്തമകനാണ് ഒക്കമുഖ, ഒക്കമുഖയുടെ മകനാണ്, ശിവിസംജയ. ശിഹസാര ചെറു മകനും. ശിഹസാര രാജാവിന്റെ 82000 മക്കളും ചെറുമക്കളുമാണ് ശാക്യ ര്‍  എന്ന് അറിയപ്പെട്ടത്. ശിഹസാരയുടെ ഇളയ പുത്രനാണ് ജയസേന. ജയസേനക്ക് സിഹഹനു എന്ന പുത്രനും, ദേവദാസഹക്കയെ വിവാഹം കഴിച്ച യശോധര (സിദ്ധാര്‍ത്ഥ രാജകുമാരന്റെ ഭാര്യയല്ല ) എന്നീ മകളുണ്ടായിരുന്നു. ഈ ദമ്പതികളുടെ മക്കളാണ് അഞ്ജനയും, കാഞ്ചനയും. ശിഹഹനു കാഞ്ചനയെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ച് പുത്രന്മാരും, രണ്ടു പുത്രിമാരുമുണ്ടായി. ഇവരില്‍ ഒരാളാണ് സുദ്ധോദനന്‍. സുദ്ധോദനനു രണ്ടു ഭാര്യമാരായിരുന്നു. അഞ്ജനയുടെ രണ്ടു മക്കളായ മഹാ മായയും, പ്രജാപതിയും. സുദ്ധോദനന്റെയും, മഹാ മായയുടെയും മകനാണ് സിദ്ധാര്‍ഥന്‍. അഞ്ജനയുടെ ചെറുമകളും, സുപ്പബുദ്ധന്റെ മകളുമായ  യശോധര (ഭക്ത കാഞ്ചന) യെ സിദ്ധാര്‍ഥന്‍ വിവാഹം കഴിച്ചു. അവരുടെ മകനാണ് രാഹുലന്‍.
ബുദ്ധ മത ഗ്രന്ഥമായ മഹാ സമ്മതയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇക്ഷ്വാകുവിന്റെ പിന്‍ഗാമികളില്‍  ഒരു രാജാവാണ് ഇക്ഷ്വാകു സാമ്രാജ്യം സ്ഥാപിച്ചത് എന്ന് പറയുന്നു. ജൈന സാഹിത്യത്തില്‍ പറയുന്ന ഇക്ഷ്വാകു സാമ്രാജ്യം 24 തീര്‍ത്ഥങ്കരര്‍ ഉള്ളതായി പരാമര്‍ശിക്കുന്നു.
പുരാതന സൂര്യ വംശികളും, ചന്ദ്രവംശികളും ആയ ആര്യന്‍ ക്ഷത്രിയന്മാരാണ് ജൈന മതത്തിന്റെ  സ്ഥാപകര്‍ എന്ന് ഇത് തെളിയിക്കുന്നു. ഹിന്ദു പുരാണപ്രകാരം ഇക്ഷ്വാകു സാമ്രാജ്യത്തിന്റെ കുലഗുരു വസിഷ്ഠ മഹര്‍ഷിയാണ്. ഇത് ക്ഷത്രിയ- ബ്രാഹ്മണ വേര്‍തിരിവിന്റെ അടിസ്ഥാനത്തിലായിരിക്കണം.

ഇന്ത്യയിലെയും, പാകിസ്ഥാനിലെയും സിന്ധു-സരസ്വതീ നദീതടത്തില്‍ അര യ്ന്‍ (Arain)എന്ന ഒരു വലിയ വിഭാഗം ജനത ഇന്നും ആര്യന്മാരുടെ പിന്‍ഗാമികള്‍  ആണ് എന്ന് പറയപ്പെടുന്നു. രജ് പുത് വിഭാഗവുമായി ബന്ധപ്പെട്ടവരാനെന്നും അവര്‍ അവകാശപ്പെടുന്നുമുണ്ട്. രജ് പുത് ,കോലികളുമായി ബന്ധപ്പെട്ടവരാണന്നു നമുക്കറിയാം. അതിനര്‍ത്ഥം തമിഴ്നാട്ടിലെയും, കേരളത്തിലെയും അരയന്മാരും, സിന്ധ പ്രവശ്യയിലെ അരൈന്മാരും ഒരേ ജനത തന്നെയാണ് എന്ന് ഇത് വ്യക്തമാക്കുന്നു. ഈ ജനതയുമായി സാമ്യമുള്ള വിഭാഗം ഉത്തരേന്ത്യയിലും, ദക്ഷിണേന്ത്യയുടെ തീരങ്ങളിലും  ഇറാനിലും കാണപ്പെടുന്നു. അരയ്ന്‍മാരുമായി ബന്ധപ്പെട്ട ജനങ്ങള്‍ ഉത്തര്‍പ്രദേശിലെ ബെറെയ് ലി , പിലിഭിത്, ഉദ്ധം സിംഗ് നഗര്‍, നൈനിറ്റാള്‍, രാംപുര്‍, ബിജിനോര്‍, സഹാരന്പുര്‍ എന്നീ ജില്ലകളില്‍ ധാരാളം ഉണ്ട്. അരൈന്മാര്‍ എന്ന് അറിയപ്പെടുന്ന ഈ ജനത വന്‍തോതില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. പാകിസ്ഥാന്‍ സൈനിക മേധാവിയും, പ്രസിഡന്റുമായിരുന്ന ജനറ ല്‍ സിയാവുള്‍ ഹക് അരയ്ന്‍ ആണ്.
ദക്ഷിണേന്ത്യയിലെ ചോള-പാണ്ട്യ സാമ്രാജ്യങ്ങളിലെ രാജാക്കന്മാര്‍ മനു വിന്റെ വംശാവലിയുമായി ബന്ധപ്പെട്ടവരായിരുന്നു.
ദക്ഷിണേന്ത്യന്‍ രാജാവായ സത്യവൃതന്‍ ആര്യ ചക്രവര്‍ത്തി എന്നാണു അറിയപ്പെട്ടത്. ജാഫ്നാ സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ആര്യ ചക്രവര്‍ത്തിമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്, ശ്രീ ലങ്കയിലെ ഏറ്റവും പുരാതന സാമ്രാജ്യമായ  പൊലോന്നറുവ” ((World heritage site) ഭരിച്ച കലിംഗ മാഘ”(A.D.1215-1236) എന്ന സിനകൈ അരിയന്‍ സേകര സെസേകരന്‍”, ‘ആര്യ ചക്രവര്‍ത്തി സാമ്രാജ്യത്തിന്റെ ആദ്യത്തെ രാജാവാണ്. ജാഫ്നാ രാജ്യം  സ്ഥാപിച്ചതും അദ്ദേഹമാണ്. (ഇപ്പോഴത്തെ ഇന്ത്യയിലെ കലിംഗയിലെ രാജകുമാരനായിരുന്നു മാഘ.  അദ്ദേഹത്തിന്റെ കുടുംബത്തിനു  തമിഴ്നാട്ടിലെ രാമനാഥപുരവുമായി ബന്ധമുണ്ടായിരുന്നു. കലിംഗ മാഘന്റെ ബന്ധുക്കളാണ് പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രം നോക്കി നടത്തിയിരുന്നത്.)  ഉത്തരേന്ത്യ ഭരിച്ച ജയബാഹു മഹാ രാജാവ് മറ്റൊരു ആര്യ രാജാക്കന്മാരില്‍ ഒരാളാണ്. ഈ ഭരണാധികാരികള്‍ എല്ലാം തന്നെ കലിംഗയില്‍ നിന്നും രാമേശ്വരതേക്ക് വന്നു ആ പ്രദേശങ്ങളി ലെ ബ്രാഹ്മണരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ട ഗംഗാ സാമ്രാജ്യത്തിന്റെ ശാഖയില്‍ പെട്ടതാണ്. ഇവരാണ് ‘ആര്യര്‍, ‘ആര്യന്‍ ‘അരയര്‍,’അരയന്‍ , ‘അരിയര്‍’, ‘അരിയന്‍’ എന്ന് അറിയപ്പെട്ടത്.

സ്വസ്തിക, ലോകത്താകമാനം കാണപ്പെടുന്ന ഒരു പുരാതന ചിഹ്നമാണ്. സാധാരണയായി, ഭാരതത്തില്‍. സ്വസ്തിക എന്ന പദം, സ്വസ്തി (സ്വ= നല്ലത് , അസ്തി= ആകുന്നു) ( ഭാഗ്യം, മംഗളം ഭവിക്കുക ) എന്ന സംസ്കൃത പദത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്.
സ്വസ്തിക(സംസ്കൃതം; സ്വാസ്തിക= മംഗളം ഭവിക്കട്ടെ)  എന്നത്, വലതുവശത്തേക്ക് വളഞ്ഞ, തുല്യ അളവിലുള്ള നാല് കൈകളും, ഓരോ കയ്യുടെയും ഇടയില്‍ കുത്തുകള്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു ചിഹ്നമാണ്.
വലതു ഭാഗത്തേക്ക്‌ വളഞ്ഞ സ്വസ്തിക സൂര്യന്റെയോ, സുര്യ ദേവന്റെയോ 108 പ്രതീകങ്ങളില്‍ ഒന്നിനെയാണ് പ്രതിനിധീകരിക്കുന്നത്. സൂര്യന്‍ ഒരു ദിവസം അതിന്റെ പ്രദക്ഷിണത്തില്‍, ഉത്തരാര്‍ദ്ധ ഗോളത്തില്‍  നിന്നു, തെക്കോട്ടും, പിന്നെ പടിഞ്ഞാറോട്ടും അതിന്റെ കൈ കറങ്ങി വരാന്‍ എടുക്കുന്നതിനെയാണ് ഈ ചിഹ്നം പ്രതിനിധീകരിക്കുന്നത്. ഒന്ന് ബ്രഹ്മത്തെയും, പൂജ്യം മായയേയും, എട്ട് പ്രകൃതിയേയും പ്രതിനിധാനം ചെയ്യുന്നു.
108 ദിവ്യ ദേശ ബുദ്ധമത വിഹാരങ്ങള്‍ ഈഅടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ബുദ്ധമതാനുയായികളും, ബുദ്ധന്‍, വിഷ്ണുവിന്റെ അവതാരമാണെന്ന് പിന്നീട് പ്രചരിച്ചപ്പോള്‍, ഹിന്ദുക്കളും സര്‍വ്വ സാധാരണയായി ഉപയോഗിച്ച ചിഹ്നമാണ് സ്വസ്തിക. (ആര്യന്മാര്‍ എന്ന വൈദീക ജന വിഭാഗം പില്‍ക്കാലത്ത്‌ ബുദ്ധ-ജൈന മതാനുയായികള്‍ ആയിതീര്‍ന്നു എന്ന് ഇത്ഒരിക്കല്‍കൂടി നമ്മെബോദ്ധ്യപ്പെടുത്തുന്നു.) തമിഴ് നാട്ടില്‍ ജൈന-ബുദ്ധ മതത്തിന് വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ജൈന-ബുദ്ധ മതത്തിലധിഷ്ട്ടിതമായ ധാരാളം മഹാ കാവ്യങ്ങള്‍ രചിക്കപ്പെടുകയും ചെയ്തു. ശ്രീ ബുദ്ധനെ "അരിയന്‍" (മണിമേഖല 25-6), 'അരിയര്‍', 'അരയര്‍' എന്നിങ്ങനെയാണ് പുരാതന തമിഴ് കൃതികളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
നൂറ്റിയെട്ട് ദിവ്യ ദേശങ്ങളിലെ ആദ്യത്തെ ക്ഷേത്രമാണ് ഭൂലോക വൈകുണ്ഡം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ശ്രീ രംഗം ക്ഷേത്രം. ആ ക്ഷേത്രത്തിലും, ശ്രീ വില്ലിപുതൂര്‍ ക്ഷേത്രത്തിലും, ആഴ്വാര്‍ തിരുനഗരി ക്ഷേത്രത്തിലും, കര്‍ണ്ണാടകയിലെ മേല്ക്കോട്ടു തിരുനാരായണ ക്ഷേത്രത്തിലും ഇന്നും “അരയര്‍ സേവ” എന്ന പുരാതന ചടങ്ങ് നടത്തിവരുന്നു. “അരയര്‍ സേവ” ബുദ്ധനെ ആരാധിക്കുന്ന ചടങ്ങാണ്. ‘തെങ്കലൈ’, ‘വടക്കലൈ’ എന്നീ രണ്ട് അരയ കുടുംബങ്ങളാണ് ഇത് പാരമ്പര്യമായി ഇന്നും നടത്തിവരുന്നത്. സംഘ കാലഘട്ടത്തില്‍ നാദമുനികള്‍ “നാലായിരം ദിവ്യ പ്രബന്ധം രചിച്ചു ചിട്ടപ്പെടുത്തിയതാണ് “അരയര്‍ സേവ”. അത് ആചരിക്കാന്‍ തന്റെ രണ്ട് മരുമക്കള്‍ക്ക് പഠിപ്പിച്ചു നല്‍കി. അവരുടെ സന്തതി പരമ്പരകളുടെ കുടുംബങ്ങളാണ് തെങ്കലൈ, വടക്കലൈ എന്നിവ. തമിഴ് വേദം എന്ന “നാലായിരം ദിവ്യ പ്രബന്ധം” രചിച്ചത്, വേദങ്ങള്‍ രചിച്ച ആര്യന്മാരുടെ പിന്‍ഗാമികള്‍ തന്നെയെന്നു ദക്ഷിണേന്ത്യയിലെ അയ്യങ്കാര്‍ തുടങ്ങിയ ബ്രാഹ്മണര്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. 
പില്‍ക്കാല കളഭ്രര്‍ ശൈവരും, വൈഷ്ണവരും ആയി മാറിയിട്ടുണ്ടാകണം. എഫ്. ഇ .ഹാര്‍ഡി, കളഭ്രരുടെ ഭരണ കാലഘട്ടത്തില്‍ വിഷ്ണു ക്ഷേത്രങ്ങളില്‍  ഉത്സവങ്ങള്‍ നടന്നതായി  കണ്ടെത്തിയിട്ടുണ്ട്. കളഭ്രര്‍ ഒരു പക്ഷെ ശൈവരും, ജൈനരും, ബുദ്ധരും ആയിരുന്നിരിക്കണം എന്ന് പണ്ഡിതയായ ആലീസ് ജസ്ടിന തിനകരന്‍ അഭിപ്രായപ്പെടുന്നു.
പാണ്ഡ്യന്മാരുമായി ബന്ധപ്പെട്ട" സെന്തലൈ സുന്ദരേശ്വരര്‍" കോവിലില്‍ രേഖപ്പെടുത്തിയിരിക്കുന്ന മുത്തരയ വംശാവലി ഇപ്രകാരമാണ്,
......പെരിമ്പിടുഗ് മുത്തരൈ
നായിന കുവാവന്‍ മാരനവന്‍,
മഗന്‍ ഇളങ്കോ അടി അരയനായിന
മാരന്‍ പരമേശ്വരനവന്‍ മഗന്‍ പെരിമ്പിടുഗ് മുത്ത
രയനായിന സുവരന്‍ മാരനവ ന്‍
എടുപ്പിത പിടരിക്കോയില്‍(കോവില്‍), അവ
നേരിന്ത ഊര്‍ക്കളും, അവ ന്‍ പേയര്‍ക്കളും
അവനി പടിനോര്‍ പേയകളുമീ
തൂണ്‍മേല്‍ എലുതിന ഇവൈ.

മുത്തരയ രാജാക്കന്മാരുടെ വംശാവലി  കൂടുതല്‍ വ്യക്തമായി ഇപ്രകാരമാണ്,
·         മുത്തരയന്‍ അഥവാ സുവരന്‍ മാരന്‍. (c. CE 655-c.680)
·         ഇളങ്കോ അടി അരയന്‍ അഥവാ മാരന്‍ പരമേശ്വരന്‍. (c A.D. 680-c.705)
·         പെരിമ്പിടുഗ് മുത്തരയന്‍ രണ്ടാമന്‍ അഥവാ  സുവരന്‍ മാരന്‍.(c. CE 705-c.745)
·         വിടല്‍ വിടുഗ് വിലുപ്പേരടി അരൈശന്‍ അഥവാ സാത്തന്‍ മാരന്‍. (c.A.C. 745-c.770)
·         മരപ്പിടുഗ് അഥവാ പേരടി അരയന്‍.(c. CE 770-791)
·         വിടല്‍ വിടുഗ് മുത്തരയന്‍ അഥവാ കുവാവന്‍ സാത്തന്‍. (c. CE 791-c.826)

·         സാത്തന്‍ പാഴിയിളി.(c. CE 826-c.851)
ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട കാഞ്ചീപുരത്തെ വൈകുണ്ഡപ്പെരുമാള്‍ ക്ഷേത്രത്തിലെ ലിഖിതങ്ങളില്‍ കളഭ്ര ഭരണം പരാമര്‍ശിക്കപ്പെടുന്നു. നന്ദി വര്‍മ്മന്‍ പല്ലവ മല്ലയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ജൈന ബുദ്ധ മതാനുയായികള്‍ ആയിരുന്ന കളഭ്രര്‍ വീണ്ടും ഹിന്ദുക്കളായി തീര്‍ന്നു എന്നതിന് ഇതിനേക്കാള്‍ മറ്റൊരു  തെളിവ് ആവശ്യമില്ലല്ലോ.. പല്ലവന്മാര്‍  ജൈന -ബുദ്ധ മതാനുയായികള്‍ ആയിരുന്ന കളഭ്ര രാജാക്കന്മാര്‍ ആയിരുന്നു, മുത്തരയ രാജാക്കന്മാര്‍ പല്ലവന്മാരുടെ പിന്‍ഗാമികള്‍ ആണ്. 108 ദിവ്യദേശം ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒരുക്ഷേത്രമാണിത്

സൂര്യ വംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഭരത ചക്രവര്‍ത്തിയുടെ പിന്മുറ “ഭരതര്‍”, ‘പരവര്‍,’പരതര്‍’, ‘പരതവര്‍’ പര്‍വ്വതര്‍ എന്നീ പേരുകളില്‍ ആണ് അറിയപ്പെട്ടത്. അവര്‍ കോലികളുടെ മറ്റൊരു ശാഖയാണ്‌. ഇതാണ് ‘പര്‍വ്വത രാജ കുലം’ എന്ന് അറിയപ്പെട്ടത്. പര്‍വ്വത രാജന്റെ മകള്‍ “പാര്‍വ്വതി” “ആദി ദേവതയുടെ അംശാവതാരം” എന്ന് വിശ്വസിക്കപ്പെടുകയും ലോക ഹിന്ദുക്കള്‍ ആരാധിക്കുകയും ചെയ്യുന്നു.
ജൈന-ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയ കോളി-ശാക്യ ഗോത്രജരായ കലച്ചൂരി/കളഭ്ര രാജാക്കന്മാര്‍ മുദ്ധിരാജ , മുത്തരയര്‍ എന്നീ പേരുകളില്‍ ആണ് അറിയപ്പെട്ടത്. ‘മുത്ത’ ഭരണ സമ്പ്രദായം ആര്യന്‍ മാരുടെ സൃഷ്ട്ടിയായിരുന്നു. അതിനാലാണ് അരയര്‍ എന്ന ആര്യര്‍ മുത്തരയര്‍, എന്ന് തമിഴ്നാട്ടില്‍ അറിയപ്പെടാന്‍ കാരണമായത്‌. ‘മുത്ത’ എന്നാല്‍ ഗ്രാമങ്ങളുടെ ഒരു കൂട്ടമാണ്.
ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ കോലി-ശാക്യ ഗോത്രത്തിലെ പിന്മുറയിലെ മാനായിക്കന്‍ എന്ന അരയരുടെ മകള്‍ ‘കണ്ണകി’ പാര്‍വ്വതിക്ക് ശേഷമുള്ള ആദി പരാശക്തിയുടെ അംശാവതാരമായി ഇന്നും വാഴ്ത്തപ്പെടുകയും ലോക ഹിന്ദുക്കളും, ബുദ്ധമതാനുയായികളും ആരാധിക്കുകയും ചെയ്യുന്നു.
പാണ്ഡ്യ ദേശത്തെ ത്രയംബകന്‍ അടി അരയന്‍ (ആദിച്ച മുത്തരയന്‍)എന്ന കോലി-ശാക്യ ഗോത്ര പ്രമുഖന്റെ മകള്‍ “തിരൈശാര്‍ മടന്ത” ആദി പരാശക്തിയുടെ അംശാവതാരമായി അറിയപ്പെടുന്നു. പുരാതന തമിഴ് കൃതിയായ“ തിരുവിളയാടല്‍ പുരാണത്തില്‍ ഈ കഥ വിവരിക്കുന്നു.
കോലി-ശാക്യ ഗോത്രത്തിലെ അരയര്‍ കുടുംബത്തില്‍ അവതരിച്ച ജഗദ്‌ ഗുരു ശ്രീ അമൃതാനന്ദ മയീ ദേവി ഈ കാലഘട്ടത്തിലെ ആദി പരാശക്തിയുടെ അംശാവതാരം എന്ന് വിശ്വസിക്കപ്പെടുന്നു.
കോലി-ശാക്യ ഗോത്രങ്ങള്‍ സാക്ഷാല്‍ ആദി പരാശക്തിയുടെ ഗോത്രമാണ്. യുഗാന്തരങ്ങളിലൂടെ അനേകം  അവതാരങ്ങള്‍ക്കു ജന്മമരുളിക്കൊണ്ടിരിക്കുന്ന മഹത്തായ സൂര്യവംശി ക്ഷത്രിയ ഗോത്രങ്ങളുടെയും, ചന്ദ്രവംശി (ഹെയ്ഹയന്മാര്‍) കളുടെയും പിന്‍തലമുറയാണ് ദക്ഷിണേന്ത്യയിലെ മുദ്ധിരാജ, മുത്തുരാജ, രായ, രായര്‍, രാച, മുത്തരയര്‍, അരയര്‍ എന്നീ ജാതിവിഭാഗങ്ങള്‍. 
എം.ബി. ശിവ് വര്‍മ്മന്‍ പല്ലവരയര്‍.


ആര്യന്മാര്‍ വൈഷ്ണവ മുത്തുരാജാക്കന്മാര്‍"എന്ന പുസ്തകത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍. 

No comments:

Post a Comment