Thursday, 28 June 2018

Arayan/Ariyan/Ariyar/Araiyar/Araiyan

Araya, 'Ariyan,Arayan, Arayar are the words used to denote the Aryan race in pali language. Sree Buddha was referred as ''Ariyan' in the ancient Tamil literature. Later the Buddhist shakya gotra was known as Arayar/ arayas , Mutharayar  pallavarayar , Arayar, muniyarayar are some of the title names in South India and these people are believed to be the  descendants of koli-shakya of suryavamshi Kshatriyas.

Friday, 18 August 2017

sree krishna devaraya


                            ശ്രീ കൃഷ്ണ ദേവരായ (1509-1529)


ഭാരത ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ മഹാരാജാക്കന്മാരില്‍ ഒരാളായിരുന്നു വിജയ നഗര സാമ്രാജ്യത്തിലെ ശ്രീ കൃഷ്ണ ദേവ രായര്‍. അശോക, വിക്രമാദിത്യ, ശിവജി തുടങ്ങിയവരായിരുന്നു മറ്റു പ്രശസ്ത മഹാരാജാക്കന്മാര്‍). തികഞ്ഞ പോരാളിയും, നിപുണനുമായ ഭരണകര്‍ത്താവും, കലകളുടെ സംരക്ഷകനുമായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും, അഭിവൃദ്ധിയുടെയും  കാലഘട്ടം എന്നാണ് അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്നത്. കീഴടക്കിയ ശത്രുവിനെ ബഹുമാനത്തോടുകൂടി മാത്രമേ അദ്ദേഹം പരിഗണിക്കുമായിരുന്നുള്ളൂ. 1520  മാര്‍ച്ച്‌ 19-)0 തീയതി ഇസ്മായില്‍ ആദില്‍ ഷായെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ യുദ്ധവിജയം. ഇത് ദക്ഷിണേന്ത്യയിലെ മുസ്ലീം അധിനിവേശത്തിനു അന്ത്യം കുറിക്കുകയും, രായര്‍ ദക്ഷിണേന്ത്യയൊട്ടാകെ സമുന്നതനായ ഭരണാധികാരിയായി അറിയപ്പെടുകയും ചെയ്തു.
കൃഷ്ണദേവ രായരും, മുന്ഗാമികളും കുറുബ ബണ്ടു വിഭാഗത്തില്‍ ഉള്‍പ്പെട്ടതാനെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാപ്പു വിഭാഗവുമായി ബന്ധപ്പെട്ട ബണ്ടുകള്‍ ഇന്നും കര്‍ണ്ണാടകയിലെ മുടിരാജ് വിഭാഗത്തിന്റെ ഭാഗമാണ്. ഇന്നത്തെ തുളുവ കുടുംബങ്ങളുടെ ഗോത്രമായ ശാലിന്ന്യ ഗോത്രമാണ് ശ്രീകൃഷ്ണ ദേവരായരുടെ ഗോത്രം.

പദ്മ ശാലി = മുദലിയാര്‍ (തമിഴ്നാട്)
മുദലിയാരും, മുടിരാജും ഒരേ ജാതി വിഭാഗമാണ്‌.
തുളു ഭാഷയില്‍ ശാലിയെ അഥവാ താലിയേ എന്നാല്‍ ചിലന്തി എന്നാണര്‍ത്ഥം. ഇത് വലനെയ്ത്തിനെ (നെയ്ത്തുകാരെ) സൂചിപ്പിക്കുന്ന പദമാണ്.ശാലി എന്ന തെലുങ്ക്‌ ഭാഷയ്ക്കും ചിലന്തി എന്നാണ് അര്‍ത്ഥം.തമിഴില്‍ ശാലിക്കന്‍, ശാലിയന്‍.
വടിയാരി, ബടിയാരി, എന്നത് കേരളത്തിലെ കാസര്‍ഗോഡ്‌ മലയാളി ഗോത്രമാണ്. അതിനു സമാനമായ തുളു ഭാഷ ശാലിയന്‍ അഥവാ ശാലിന്യ എന്നും കന്നഡ ഭാഷയില്‍, ശാലിഗാ അഥവാ ശാലിയാ എന്നുമാണ്. മലയാളത്തില്‍, ചാലിയന്‍ എന്നും, തെലുങ്കില്‍, സാലോടു, സാലോലു എന്നുമാണ്പറയുക.
സാലുവ സാമ്രാജ്യത്തിലെ തുളുവവിഭാഗത്തില്‍പ്പെട്ട  ജനറല്‍ ആയിരുന്ന നരസ നായകയുടെ പുത്രനായിരുന്നു ശ്രീ കൃഷ്ണ ദേവരായ. മുദലിയാര്‍മാരും ബണ്ടുകളും തുളുവ വെള്ളാളന്മാര്‍ ആണ്.തെലുങ്ക്‌ മുടിരാജ ബണ്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്. മുടിരാജ വിഭാഗത്തിന്റെ മുദലിയാര്‍ ശാഖയിലെ ശാലിന്യ ഗോത്രാജനാണ് ശ്രീ കൃഷ്ണ ദേവരായര്‍.
മുടിരാജ് =കോലി
പദ്മശാലി=മുദലിയാര്‍=കോറി.
കോലികള്‍=കോറികള്‍.
കോലികള്‍ കൈവര്‍ത്തരാണ്. കോറികളും, കോലികളും ഒന്നുതന്നെയാണ്‌. കോറികള്‍ പില്‍ക്കാലത്ത്‌ വല്നെയ്ത്തില്‍ നിന്നും തുണി നെയ്ത്തിലേക്കു തിരിയുകയും, ഹിന്ദുവിലെ മറ്റൊരു ജാതി വിഭാഗമായി മാറുകയും ചെയ്തു. ഇവര്‍ ഇന്നും പൂണൂല്‍ ധരിച്ചുവരുന്നു.
ആര്യന്മാരും പിന്‍ഗാമികളും, ഒരു പഠനം.ശിവ് വര്‍മ്മന്‍ പല്ലവരയര്‍ 

perimbidu mutharayar


“പെരിമ്പിടുഗ് മുത്തരയര്‍  



തഞ്ചാവൂര്‍ ഭരിച്ചിരുന്ന മുത്തുരാജ/മുത്തരയര്‍/മുടിരാജ സമുദായത്തിലെ മഹാനായ രാജാവായിരുന്നു പെരിമ്പിടുഗ് മുത്തരയര്‍ ഒന്നാമന്‍ അഥവാ കുവാവന്‍ മാരന്‍,. അദ്ദേഹത്തിന്റെ തലപ്പെരുകളില്‍ ഒന്ന്, “തഞ്ചാവൂര്‍ പ്രഭു” എന്നായിരുന്നു. പെരിമ്പിടുഗ് മുത്തരയര്‍, നന്ദിവര്‍മ്മന്‍ പല്ലവ മല്ലയുടെ കിരീട ധാരണത്തിനു പങ്കെടുത്തതായി പരാമര്‍ശമുണ്ട്. ചോള സാമ്രാജ്യത്തെ തൂത്തെറിഞ്ഞുകൊണ്ടാണ് അദ്ദേഹം തഞ്ചാവൂര്‍ രാജാവാകുന്നത്.എട്ടാം നൂറ്റാണ്ടുമുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ മുത്തരയര്‍ തഞ്ചാവൂര്‍ ഭരിച്ചു. പല്ലവന്മാരോടൊപ്പം ചേര്‍ന്നു മുത്തരയന്മാര്‍ പാണ്ഡ്യന്മാരുമായും, അവരുടെ സഹായികളുമായും യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു.


വിജയാല ചോള (എ.ഡി. 846-880) തഞ്ചാവൂര്‍ പിടിച്ചെടുത്തത്, പെരിമ്പിടുഗ് മുത്തരയ രാജാവില്‍ നിന്നുമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.  മുത്തരയന്മാരും, ചോളന്മാരും തങ്ങളുടെ സാമ്രാജ്യങ്ങളെ ചൊല്ലി പരസ്പരം യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പല്ലവന്മാരുമായി ചേര്‍ന്നു അവര്‍ പാണ്ഡ്യന്മാരുമായും യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും, ദക്ഷിണേന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.പല്ലവന്മാരുടെ സില്‍ബന്ധികള്‍ ആകുന്നതിനു മുന്‍പ്, നൂറ്റാണ്ടുകളോളം ചോളന്മാരും, മുത്തുരാജാക്കന്മാരും  തങ്ങളുടെ ഇളം തലമുറയായ പല്ലവന്മാരുമായും യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതാണ് ചരിത്രം.

മുത്തരയ പ്രമാണിമാര്‍ ഹിന്ദു ശൈവ വിശ്വാസികളും ക്ഷേത്ര നിര്‍മ്മാണ കലയില്‍ അഗ്ര ഗണനീയരുമായിരുന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്തിനു 40 കി.മീ അകലെയുള്ള പുരാതന സുബ്രഹ്മണ്യ ക്ഷേത്രം, അവരുടെ ഹിന്ദു മത വിശ്വാസത്തിനും ആരാധനക്കും ഉത്തമ ദൃഷ്ടാന്തമായി വിരാജിക്കുന്നു.തമിഴ്നാട്ടിലെ മുത്തുരാജ സമുദായം, എല്ലാവര്‍ഷവും മേയ് ഇരുപത്തിമൂന്നിന് പെരിമ്പിടുഗ് മുത്തരയരുടെ ജന്മദിനം കൊണ്ടാടാന്‍ തമിഴ്നാട്ടിലെ തൃച്ചി(തൃശ്ശിനാപ്പള്ളി)യില്‍ ഒത്തുകൂടുന്നു.




Thiruvaramga perumal Arayar




തിരുവാറംഗപെരുമാള്‍ അരയര്‍.

തിരുവാറംഗ പെരുമാള്‍ അരയര്‍, നാദമുനികളുടെ ചെറുമകനായ ആളവന്താരുടെ(യമുനൈ തുറൈവ ര്‍) മകനും പ്രധാന ശിഷ്യനും ആയിരുന്നു. അരയര്‍, സംഗീതത്തിലും, നൃത്തത്തിലും, അഭിനയത്തിലും വിദഗ്ദനായിരുന്നു. അദ്ധ്യായന ഉത്സവത്തിനു നമ്പെരുമാളിന്റെ മുന്‍പില്‍തിരുവായ്മൊഴിയിലെ (10.2) കെടുമിടാര്‍ പതികം  അരയര്‍ സേവയില്‍  അവതരിച്ചു കൊണ്ടിരിക്കുമ്പോള്‍, സഭയിലെ മുഖ്യനായ ആളവന്താറിനെ നോക്കിക്കൊണ്ട്‌ “നാദമിനോ നാമര്ഗലുള്ളിര്‍ നാമുനക്ക് അറിയ ചൊന്നോം” എന്ന് പാടി. (ഓ, എന്റെ അരുമ ഭക്താ നീ തിരുവനന്തപുരത്തേക്ക് പോകുക.”)ആളവന്താര്‍ നമ്പെരുമാളില്‍ നിന്നും ആ നിര്‍ദ്ദേശം സ്വീകരിച്ചു, അനന്ത ശയന പെരുമാളിന്റെ മുന്‍പില്‍ അരയര്‍ സേവ അവതരിപ്പിക്കാന്‍ തിരുവനന്തപുരത്തേക്ക് യാത്രയായി എന്ന് പറയപ്പെടുന്നു. തിരുവനന്തപുരം, ശ്രീ പദ്മനാഭന്റെ മുന്നില്‍ (“അരയര്‍ സേവ” എന്ന ചടങ്ങ് അവതരിക്കപ്പെട്ടിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. എന്നാണ് ഇത് നിര്‍ത്തലാക്കിയത് എന്ന് വ്യക്തമല്ലെങ്കിലും ഈ ക്ഷേത്രത്തില്‍ അരയര്‍ വംശജര്‍ക്ക് ആറാട്ടിന് പങ്കെടുക്കാനുള്ള പാരമ്പര്യഅവകാശം ഇന്നും നിലനില്‍ക്കുന്നുണ്ട്. വിഷ്ണുവിന്റെ 108 ദിവ്യ ദേശം ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ ശ്രീ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രം എന്നുകൂടി നമ്മള്‍ ഓര്‍ക്കണം.)

ആളവന്താറിന്റെ വാക്കുകളില്‍ നിന്നും അരയര്‍ക്കു പെരിയ പെരുമാളിനോട് അങ്ങേയറ്റം ഭക്തിയുണ്ടെന്ന് വ്യക്തമാണ്‌. ആളവന്താര്‍ അത് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ആളവന്താരുടെ കാലശേഷം,  രാമാനുജര്‍ സ്ഥിരമായി ശ്രീ രംഗത്ത് വസിക്കണമെന്നു ശ്രീ രംഗത്തെ വൈഷ്ണവര്‍  ആഗ്രഹിച്ചു.

രാമാനുജരെ ശ്രീ രംഗത്തേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് അരയര്‍ ആണ്. 

Lineage of Arayars


അരയര്‍ സഹസ്രാബ്ദങ്ങളിലൂടെ ...


                                               ബ്രഹ്മാവ്‌
                                                        ↙ ↘
                                  മരീചി                  ആത്രി
                             ↓                ↓             

                                കശ്യപന്‍.                  ചന്ദ്ര ന്‍
                                     ↓                   ↓            
വിവസ്വാന്‍ (സൂര്യ ദേവന്‍)              ബുധന്‍
                                     ↓                   ↓             
                               മനു                    പുരൂരവസ് (ചന്ദ്രവംശം)
            ഇക്ഷ്വാകു(സൂര്യവംശം)           ↓
                       ഹെയ്ഹെയന്മാര്‍ >അയു>      
                                                          നഹുഷ >
                                   ↓                         യയാതി.
                                                                          ↓
                      ↓                           കോലി-ശാക്യ       ↔ യദു.
                                                
                                                   
                                                    ജൈന മതം
                                              ↓
                                        ബുദ്ധമതം.
                                               ↓
                                           കലച്ചൂരി രാജാക്കന്മാര്‍
                                                             ↓
                                              കളഭ്രര്‍ (കാളീ അരശര്‍ ) 
                                                             ↓
                                                 ചോളന്മാര്‍.
                                                                        ↓
                                                    പല്ലവന്മാര്‍ 
                                                                        ↓   
                                                മുത്തുരാജാക്കന്മാര്‍
                                                             ↓
                                             അരിയ(ആര്യ) ചക്രവര്‍ത്തിമാര്‍.
                                              ↓
                                       ↙          ↘

                    മുത്തരയര്‍. (ശൈവര്‍)       (അരിയര്‍ )അരയര്‍ (വൈഷ്ണവര്‍)  

"ആര്യന്മാരും പിന്‍ഗാമികളും , ഒരു പഠനം "
by m.b. Shiv varman pallavarayar.                     

Sunday, 24 July 2016

ARAYA VILAMBARAM

          

                   

അരയ വിളംബരം.


ശബരിമല ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി കേരളത്തിലെ ക്രിസ്തീയ സഭകള്‍ നടത്തിവരുന്ന കയ്യേറ്റ ശ്രമങ്ങള്‍ ,മതേതരത്വത്തിന്റെ പേരില്‍ ഇവിടുത്തെ ഹിന്ദുക്കള്‍ നിശബ്ദരായിരിക്കുന്നു എന്നതുകൊണ്ട്‌ ഏറിവരുന്നതായി ഈ അടുത്തകാലത്തായി  ബോധ്യമായിരിക്കുന്നു.
നിങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ ശബരിമല അയ്യപ്പന്റെ സതീര്‍ത്ഥ്യന്‍ “വെളുത്തച്ഛന്‍” എന്ന് വിളിക്കപ്പെടുന്ന വ്യക്തി, വിദേശിയല്ല., ഹിന്ദുവുമല്ല.  അയ്യപ്പനെ ദത്തെടുത്തു വളര്‍ത്തിയ പന്തള രാജാവ്  രാജശേഖര പാണ്ഡ്യനും ഹിന്ദുവായിരുന്നില്ല.
പുരാതന സൂര്യവംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പത് ഗോത്രങ്ങളില്‍, കോലി-ശാക്യ എന്നീ രണ്ട് ഗോത്രങ്ങളുടെ പിന്‍ഗാമികള്‍, ഉത്തരേന്ത്യയില്‍ “കാലച്ചൂരികള്‍” എന്നും, ദക്ഷിണേന്ത്യയില്‍ “കളഭ്രര്‍” എന്നുമാണ് അറിയപ്പെട്ടത്.   ജൈന-ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലെത്തി അവരുടെ മതത്തിലധിഷ്ടിതമായ  മഹാ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. ഈ രാജാക്കന്മാരെ ആര്യന്മാര്‍ എന്ന അര്‍ത്ഥത്തില്‍ തമിഴ് ഭാഷയില്‍ ‘അരിയന്‍’ അഥവാ ‘അരിയര്‍’  എന്നാണ് വിളിക്കപ്പെട്ടത്‌. ഈ കോലി ശാക്യ ക്ഷത്രിയന്മാരില്‍ ഒരു പ്രസിദ്ധനായ രാജാവായിരുന്നു, സിന്ഗൈ അരിയ ന്‍ സേകര സെസേകരന്റെ പുത്രനായ ‘മാഘ’ (കലിംഗ മാഘ).അദ്ദേഹം, രാമേശ്വരത്തെ ബ്രാഹ്മണ കുടുംബവുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നു രാസനായഗം തന്റെ പഠനത്തില്‍ പറയുന്നു.
ശ്രീ ലങ്കയിലെ ഏറ്റവും പുരാതന സാമ്രാജ്യമായ ‘പൊലന്നറുവൈ’ യിലെ അരിയ ചക്രവര്‍ത്തി സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ഈ രാമേശ്വരത്തെ മാഘയുടെ പിന്മുറക്കാരാണ്. അതായത് ആര്യ ചക്രവര്‍ത്തിമാരുടെ മുന്‍ഗാമികളാണ് അരിയര്‍ എന്ന് വിളിക്കപ്പെട്ട ജൈന-ബുദ്ധ മതാനുയായികള്‍.
കേരളത്തില്‍ ഭരണം നടത്താന്‍ ബ്രാഹ്മണര്‍ കൊണ്ടുവന്ന ‘പെരുമാക്കന്മാര്‍’ ജൈന- ബുദ്ധ മതാനുയായികള്‍ ആയ ഈ ക്ഷത്രിയ രാജാക്കന്മാരാണ്‌. പെരുമാള്‍/ ശാസ്താവ് എന്ന പദങ്ങള്‍ ബുദ്ധന്റെ പര്യായങ്ങള്‍ ആണ്. ശ്രീ ബുദ്ധനെ സംഘകാല കൃതികളില്‍  (മണിമേഖലൈ-10-6) ‘അരിയന്‍’ എന്നാണ് അഭി സംബോധന ചെയ്തിരിക്കുന്നത്.
പില്‍ക്കാലത്ത്, ശാക്യ ക്ഷത്രിയന്മാര്‍ അരിയന്‍, അരിയര്‍ എന്ന് വിളിക്കപ്പെട്ടു. അങ്ങനെയാണ് ബുദ്ധന്‍   “ബുദ്ധരയര്‍ / ബുദ്ധരായർ” എന്ന്  സംബോധന ചെയ്യപ്പെട്ടത്. പിന്നെയും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ബുദ്ധ മതത്തിന്റെ പ്രസക്തി നഷടപ്പെടുകയും, ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് ബുദ്ധമതസ്തരായ ശാക്യര്‍ വിശ്വസിക്കുകയും അവര്‍ ക്രമേണ ഹിന്ദു മതത്തിലെ വൈഷ്ണവ വിഭാഗമായി തീരുകയും ചെയ്തു.
വിഷ്ണുവിന്റെ നൂറ്റിയെട്ട് ദിവ്യദേശം ക്ഷേത്രങ്ങളില്‍ ആദ്യത്തെ ക്ഷേത്രമായ ‘ശ്രീരംഗം’ ക്ഷേത്രത്തിലും, ശ്രീ വില്ലിപുത്തൂര്‍, ആഴ്വാര്‍ തിരുനഗരി, മേല്ക്കോട്ടു തിരുനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ ഈ ശാക്യ ഗോത്രജര്‍ ഇന്നും മുടങ്ങാതെ നടത്തിവരുന്ന ഒരു ചടങ്ങ് അറിയപ്പെടുന്നത് “അരയര്‍ സേവൈ’ എന്നാണ്.  തമിഴ് വേദം എന്നറിയപ്പെടുന്ന “നാലായിരം ദിവ്യ പ്രബന്ധം’ സംഗീതവും,താളവും സമന്വയിപ്പിച്ച് ‘അരയര്‍ സേവൈ’ നടപ്പിലാക്കിയത് പ്രശസ്ത വൈഷ്ണവ സന്യാസിയായ നാദമുനികള്‍’ ആണ്. അദ്ദേഹം ഈ ആരാധനാ സമ്പ്രദായം തന്റെ രണ്ട് മരുമക്കളായ മണവാളപ്പെരുമാള്‍ അരയര്‍, നാദവിനോദ അരയര്‍ എന്നിവര്‍ക്ക് പഠിപ്പിച്ചു നല്‍കി. അവരുടെ രണ്ട് പരമ്പരകളായ “തെങ്കലൈ’ വടക്കലൈ’ വൈഷ്ണവ വിഭാഗങ്ങളാണ് ഇന്നും ഈ ചടങ്ങ് നടത്തിവരുന്നത്.
ബുദ്ധ മതാനുയായികള്‍ ആണ് പന്തളം, തിരുവിതാംകൂര്‍ തുടങ്ങിയ രാജ കുടുംബങ്ങള്‍. തിരുവിതാംകൂര്‍ രാജാക്കന്മാര്‍, ‘കുലശേഖരപ്പെരുമാള്‍’ എന്ന് വിളിക്കപെടുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമല്ലേ.
 ശബരിമല അയ്യപ്പന്‍റെ സതീര്‍ത്ഥ്യന്‍ വെളുത്തപ്പന്‍  (വെളുത്തച്ചന്‍) ബുദ്ധ മതാനുയായി ആണ്.  അവര്‍ അന്നും ഇന്നും  വിളിക്കപ്പെടുന്നത്  അരയര്‍ /അരയന്‍ എന്നാണ്. അയ്യപ്പനും സൂര്യവംശി ക്ഷത്രിയനായ മുന്‍കാല ജൈന-ബുദ്ധ മതാനുയായി ആണ് എന്ന്  കേരളത്തിലെ ക്രിസ്തീയ സഭാ നേതൃത്വത്തെ  ബോദ്ധ്യപ്പെടുത്താനും, ആലങ്ങാട്ടെ വാമൊഴി കഥകളില്‍ പറയുന്ന അരയനായ  വെളുത്തച്ഛനെ   മതം മാറ്റരുത് എന്ന് പറയാനുമാണ് ഇത്രയും പറഞ്ഞത്. ബുദ്ധ മതത്തില്‍ നിന്നും അദ്ദേഹവും അയ്യപ്പനും ഹിന്ദുമതം (വീണ്ടും)സ്വീകരിച്ചുവെന്ന്   നിങ്ങള്‍ ക്രിസ്ത്യാനികള്‍  അറിയുക. ശബരിമല തീവച്ചു നശിപ്പിച്ചതും, നിലമേല്‍ കുരിശുനാട്ടി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചതും ഹിന്ദുക്കള്‍ ക്ഷമിച്ചു എന്ന് ആശ്വസിക്കുക. പക്ഷെ, വെളുത്തച് ഛനെ സംബന്ധിച്ച് ദയവായി കുപ്രചരണം നടത്തരുത്. 

എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍. 
പ്രസിഡൻറ്
അരയ സമാജം