ആര്യ ചക്രവര്‍ത്തി സാമ്രാജ്യം.
ശ്രീ ലങ്കയിലെ പുരാതന ജാഫ്നാ
സാമ്രാജ്യത്തിലെ രാജാക്കന്മാരാണ് ആര്യ ചക്രവര്‍ത്തിമാര്‍ എന്നറിയപ്പെട്ടത്.. എ.ഡി. 1277 നും, 1283 നും മദ്ധ്യേയുള്ള ശ്രീലങ്കയിലെ രേഖകളില്‍ ‘ആര്യ ചക്രവര്‍ത്തി’ എന്ന ഒരു പാണ്ഡ്യ സാമ്രാജ്യത്തിലെ
സൈന്യാധിപനെ പരാമര്‍ശിക്കുന്നു. അദ്ദേഹം ശ്രീലങ്കയുടെ
പടിഞ്ഞാറന്‍ തീരം ആക്രമിച്ചു സിംഹളന്മാരുടെ
തലസ്ഥാന നഗരമായിരുന്ന യുപ്പാഹുവായില്‍ നിന്നും ശ്രീ ബുദ്ധന്റെ തിരുശേഷിപ്പായ ‘ദന്തം’ എടുത്തുകൊണ്ടുപോയതായി അതില്‍ പറയുന്നു. സിംഹള ചരിത്രത്തിന്റെ പ്രാഥമിക ഉറവിടമായ ‘കുലവംശ’ യില്‍,
മാരവര്‍മ്മന്‍ കുലശേഖര രാജാവിന്റെ സൈനിക
മേധാവിയോ, മന്ത്രിയോ ആയ “അരിയ ചക്രവര്‍ത്തി’ എ.ഡി 1277 നും, 1283
നും മദ്ധ്യേ സിന്‍ഹള തലസ്ഥാന നഗരിയായ യുപാഹുവ അതിക്രമിച്ച് ബുദ്ധന്റെ
തിരുശേഷിപ്പായ ദന്തം കടത്തിക്കൊണ്ടുപോയതായി പരാമര്‍ശിക്കുന്നു.
എ.ഡി. 1272 നും
1305 നും ഇടയില്‍, പാണ്ഡ്യ സാമ്രാജ്യകാലഘട്ടത്തില്‍, ഇതേ കുടുംബ പേരിലുള്ള ,
രാജപ്രമുഖന്മാരുടെയും,സൈന്യാധിപന്മാരുടെയും പേരുവിവരങ്ങള്‍ ദക്ഷിണേന്ത്യയിലെ തമിഴ്നാട്ടിലും ധാരാളമായി കാണപ്പെടുന്നു.
ശ്രീലങ്കയിലെ ആനുകാലിക സാഹിത്യങ്ങളിലെ വിവരങ്ങള്‍ അനുസരിച്ച് ഈ കുടുംബം,
ഇന്ത്യയിലെ ഇന്നത്തെ രാമനാഥപുരം ജില്ലയിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ
‘രാമേശ്വരം ക്ഷേത്ര’ത്തിലെ തമിഴ് ബ്രാഹ്മണ കുടുംബങ്ങളുടെ പിന്‍ഗാമികളാണെന്നു
വ്യക്തമാകുന്നു. അവര്‍ 13 -)0 നൂറ്റാണ്ടു മുതല്‍
17-)൦ നൂറ്റാണ്ട് വരെ സങ്കിള്ളി രണ്ടാമന്റെ കാലഘട്ടം വരെ ജാഫ്നാ സാമ്രാജ്യം
ഭരിച്ചു.ശേഷം ജാഫ്ന പോര്‍ട്ടുഗീസുകാരുടെ
അധീനതയിലായി.
13 -)0 നൂറ്റാണ്ടുമുതലുള്ള
തമിഴ്നാട്ടിലെ ശിലാലിഖിതങ്ങളില്‍ ഇവര്‍ ‘അരിയചക്രവര്‍ത്തിമാര്‍’ എന്ന് പരാമര്‍ശിക്കപ്പെടുന്നു.
അതുകൊണ്ടുതന്നെ “സെവ്വിരുക്കൈ” എന്ന് വിളിച്ച ഇന്നത്തെ രാമനാഥപുരം ജില്ലയിലെ തീരപ്രദേശത്തു നിന്നും
കുടിയേറിയ, ഉത്തരേന്ത്യയില്‍ നിന്നും
ജൈന-ബുദ്ധ മതപ്രചരണാര്‍ത്ഥം തമിഴ്നാട്ടിലെത്തി, അവിടുങ്ങളിലെ ബ്രാഹ്മണ ജനതയുമായി
വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ട ഗംഗാ (കലച്ചുരി/കളഭ്ര രാജാക്കന്മാരാണ്
ശ്രീലങ്കയില്‍ ആര്യ ചക്രവര്‍ത്തി സാമ്രാജ്യത്തിനു അടിത്തറ പാകിയത് എന്ന് വ്യക്തമാണ്.
അവര്‍ ആ രാജ്യം ഭരിക്കുകയും സൈന്യത്തിന്റെ ആധിപത്യം വഹിക്കുകയും ചെയ്തു. അവരെല്ലാം
തന്നെ പാണ്ഡ്യ രാജാവായ മാരവര്‍മ്മന്‍ കുലശേഖരന്റെ കാലത്ത് പ്രാമാണ്യമുണ്ടായിരുന്ന
ഇന്നത്തെ രാമനാഥപുരം ജില്ലയിലെ ഒരേ തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗങ്ങളാണെന്ന്
വിശ്വസിക്കപ്പെടുന്നു.
മാരവര്‍മ്മ ന്‍ കുലശേഖര
പാണ്ഡ്യ ന്‍.1
എ.ഡി.1268-1308
കാലഘട്ടത്തില്‍ ദക്ഷിണേന്ത്യ ഭരിച്ച മഹാ രാജാവായിരുന്നു മാരവര്‍മ്മന്‍ കുലശേഖര പാണ്ഡ്യന്‍.
അദ്ദേഹത്തിന്റെ മരണം “പാണ്ഡ്യന്‍ ആഭ്യന്തര യുദ്ധ” (1308-1323)ത്തിലേക്ക് നയിച്ചു.
അദ്ദേഹത്തിന്റെ പിതാവ് ജാതവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍ 1 ന്റെ മരണ ശേഷം എ.ഡി. 1268 ലാണ് അദ്ദേഹം സിംഹാസനം
ഏറ്റെടുക്കുന്നത്.
13-)0 നൂറ്റാണ്ടിന്റെ
മദ്ധ്യത്തില്‍ ഈ പരമ്പരയിലെ ധാരാളം രാജകുമാരന്മാര്‍ പാണ്ഡ്യ സാമ്രാജ്യം ഭരിച്ചു. പല രാജകുടുംബങ്ങളിലെയും പ്രമുഖരായ
രാജകുമാരന്മാര്‍ അധികാരം പരസ്പരം പങ്കു വയ്ക്കുന്ന പതിവ് പാണ്ഡ്യ സാമ്രാജ്യത്തില്‍
നിലനിന്നിരുന്നു. കുലശേഖര പാണ്ഡ്യന്‍ ഒന്നാമനോടൊപ്പം ഭരണം പങ്കിട്ട പാണ്ഡ്യ രാജ
കുടുംബത്തിലെ മറ്റു കുമാരന്മാര്‍ ,ജാതവര്‍മ്മന്‍ വീരപാണ്ഡ്യന്‍ (1253-1275 CE),
അദ്ദേഹത്തിന്റെ സഹോദരന്‍ മാരവര്‍മ്മന്‍ വിക്രമന്‍ 111 (1283 CE), ജാതവര്‍മ്മന്‍
സുന്ദര പാണ്ഡ്യന്‍ 11(1277 CE) എന്നിവരായിരുന്നു.
‘രണ്ടാം പാണ്ഡ്യ സാമ്രാജ്യം’ അതിന്റെ
ഉച്ചസ്ഥായിയില്‍ എത്തുമ്പോഴും കുലശേഖര പാണ്ഡ്യന്‍ അതിന്റെ സാരഥിയായിരുന്നു. എ.ഡി
1279 ല്‍ അദ്ദേഹം രാമനാഥന്റെ കീഴിലുള്ള ഹൊയ്സാല യുമായും , രാജേന്ദ്ര ചോളന്‍
മൂന്നാമന്റെ കീഴിലുള്ള ചോള സാമ്രാജ്യവുമായുംയുദ്ധം ചെയ്തു അവരെ പരാജയപ്പെടുത്തി. രാമനാഥന്റെ പരാജയം,
ഹോയ്സാലയുടെ നിയന്ത്രണത്തില്‍ നിന്നും തമിഴ്നാടിനെ മോചിപ്പിച്ചു. കേരളത്തിലെ തിരുവിതാം
കൂറിനെ ആക്രമിച്ച കുലശേഖര പാണ്ഡ്യ ന്‍, കൊല്ലം പിടിച്ചെടുത്തു.
കുലശേഖര
പാണ്ഡ്യന്‍, അദ്ദേഹത്തിന്റെ മന്ത്രി ‘കുലശേഖര സിങ്കൈ അരിയ ചക്രവര്‍ത്തി”യെ 1270 ല്‍ ശ്രീലങ്കയിലേക്ക് അയക്കുകയും,
പാണ്ഡ്യന്മാര്‍ക്ക് കപ്പം നല്‍കുന്ന ജാഫ്നാ സാമ്രാജ്യത്തിലെ ശിവ കന്മൈന്ദന്‍ എന്ന
രാജാവിനെ പരാജയപ്പെടുത്തുകയും ശുഭഗിരി (യുപ്പാഹുവ)യില്‍ നിന്നും ശ്രീ ബുദ്ധന്റെ തിരുശേഷിപ്പായ ദന്തം
പിടിച്ചെടുക്കുകയും ചെയ്തു. ശ്രീ ലങ്കന്‍ രാജാവായ ഭുവനൈക ബാഹു (1272-1285 CE)വിന്റെ
കാലഘത്തിലായിരുന്നു ഈ സംഭവം. ഭുവനൈക ബാഹുവിന്റെ പിന്ഗാമി പരാക്രമ ബാഹു മൂന്നാമന്‍
കുലശേഖര പാണ്ഡ്യന്റെ കൊട്ടാരത്തിലെത്തി ശ്രീ ബുദ്ധന്റെ തിരുശേഷിപ്പിനായി അനുനയ
സംഭാഷണം നടത്തുകയും ചെയ്തു. പിന്നീടുള്ള ഇരുപതു വര്‍ഷങ്ങള്‍ ശ്രീലങ്ക
പാണ്ഡ്യന്മാരുടെ മേല്ക്കോയ്മയിലായിരുന്നു.പില്‍ക്കാലത്ത് , പൊട്ടിപ്പുറപ്പെട്ട
‘പാണ്ഡ്യന്‍ ആഭ്യന്തര യുദ്ധ’ ത്തിനു ശേഷമാണ് ശ്രീ ലങ്ക സ്വാതന്ത്ര്യം നേടുന്നത്.
നാല് ദശാബ്ദങ്ങള്‍ നീണ്ട
കുലശേഖര പാണ്ഡ്യന്റെ ഭരണം, സമാധാനവും, അഭിവൃദ്ധിയും നിറഞ്ഞ സര്‍വ്വ സമ്മതമായ ഭൂമിയിലെ വാസ സ്ഥലം ആണെന്ന് അദ്ദേഹത്തിന്റെ രാജധാനി സന്ദര്‍ശിച്ച പേര്‍ഷ്യന്‍
ചരിത്രകാരന്‍ അബ്ദുള്ള വസ്സഫ് വിവരിക്കുന്നു. അറബ് മുസ്ലീം ആയ മുഹമ്മദ് ഉത്ത്
തിബി യുടെ മകന്‍ തക്കിയുദ്ധീന്‍ അബ്ദുര്‍ റഹ്മാന്‍ കുലശേഖര പാണ്ഡ്യന്റെ പ്രധാന
മന്ത്രിയും, ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെടുന്നു. സുന്ദര
പാണ്ഡ്യന്‍, കുലശേഖര പട്ടണത്തിലെയും, കായല്‍ പ്പട്ടണത്തിലെയും തീരദേശ നഗരങ്ങള്‍
തന്റെ പാണ്ടികശാലകളാക്കി.
നാലു ദശാബ്ദങ്ങള്‍ക്ക് മേല്‍ ഭരിച്ച,“കേല്സ് ദേവ ര്‍” എന്ന് വസ്സഫ് പരാമര്‍ശിക്കുന്ന,
കുലശേഖര പാണ്ഡ്യന്റെ കാലഘട്ടത്തില്‍ ഒരു വിദേശിയും അദ്ധേഹത്തിന്റെ സാമ്രാജ്യം
ആക്രമിച്ചിട്ടില്ല എന്നും, അദ്ദേഹത്തിന്റെ ‘മര്‍ദി നഗര’ (മധുരൈ)ത്തിലെ ഖജനാവില്‍
1200 കോടിയുടെ സ്വര്‍ണ്ണവും, അമൂല്യമായ മുത്തും, പവിഴവും, മരതകവും, വൈഡൂര്യവും
ഉണ്ടായിരുന്നതായും വ്യക്തമാക്കുന്നു. “മഹാവംശ” യില്‍ “ശ്രീബുദ്ധന്റെ തിരുശേഷിപ്പ്
കവര്‍ന്ന സംഭവം വിവരിക്കുന്ന സന്ദര്‍ഭത്തില്‍ കുലശേഖര പാണ്ഡ്യനെ “ ശ്രേഷ്ടരായ പാണ്ഡ്യ
രാജാക്കന്മാരുടെ, താമരപോലെയുള്ള വര്‍ഗ്ഗത്തെ
വിരിയിക്കുന്ന സൂര്യന്‍” എന്ന് വിശേഷിപ്പിക്കുന്നു.
മാര്‍ക്കോ
പോളോ കുലശേഖരന്റെ കാലഘട്ടത്തില്‍ അദ്ധേഹത്തിന്റെ സാമ്രാജ്യം സന്ദര്‍ശിക്കുകയും,
പാണ്ഡ്യ ദേശത്തെ സമ്പത്തു സംബന്ധിച്ചും, ജനങ്ങളുടെ ആചാരങ്ങളെക്കുറിച്ചും പാണ്ഡ്യന്‍
തുറമുഖ നഗരമായ കുലശേഖര പട്ടണത്തെ കുറിച്ചും എഴുതുകയും ചെയ്തു. കുലശേഖര പട്ടണത്തെ
കടല്‍തീരത്തു കപ്പലുകള്‍ക്ക് ശരിയായ ദിശ
കാട്ടാന്‍ സ്ഥാപിച്ച പഴയ തൂണുകള്‍ ഇന്നും കാണാം. മുത്തു വ്യാപാരം, കുതിര കച്ചവടം
എന്നിവയെകുറിച്ചും, അവിടെ നിലനിന്ന സതി, ദേവദാസി സമ്പ്രദായങ്ങള്‍ തുടങ്ങിയവയെകുറി
ച്ചും മാര്‍ക്കോ പോളോ എഴുതിയിട്ടുണ്ട്.
തരംഗം പടി മണി വന്നേശ്വരം ക്ഷേത്രം, തിരുനെല്‍വേലി നെല്ലൈയപ്പര്‍ ക്ഷേത്രത്തിലെ മതില്‍
എന്നിവ കുലശേഖരന്‍പണികഴിപ്പിച്ചതാണ്. കുറെയധികം ശിലാലിഖിതങ്ങള് നെല്ലൈയപ്പര്‍
ക്ഷേത്രത്തില്‍ കാണാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ എ.ഡി 950 ലെ വീരപാണ്ഡ്യന്‍, രാജേന്ദ്ര ചോള 1 ,
കുലോതുംഗ ചോളന്‍ 1 എന്നീ രാജാക്കന്മാരുടെതാണ്. മാരവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്റെ
ശിലാ ലിഖിതത്തില്‍ പ്രതിഷ്ഠയായ ദേവനെ ‘വോഡയാര്‍’,
‘വോഡെയനായനാര്‍’ എന്നും, ദേവിയെ ‘നച്ചിയാര്‍’ എന്നും പരാമര്‍ശിക്കുന്നു. (വോഡയാര്‍, അരശു (മുത്തുരാജ/മുദ്ധിരാജാ))സമുദായത്തിലെ ഉപജാതികളില്‍ ഒന്നാണ്.)
‘കൊല്ലം
കൊണ്ടാന്‍’ (കൊല്ലം പിടിച്ചെടുത്തവന്‍), ‘കൊനെരിന്മൈ
കൊണ്ടാന്‍”( സമാനതകളില്ലാത്ത രാജാവ്) എന്നീ തലപ്പേരുകളിലും കുലശേഖര
പാണ്ഡ്യന്‍ അറിയപ്പെടുന്നു. ആള്‍വാര്‍ തിരുനഗരി ശിലാ ലിഖിതങ്ങള്‍ ഒഴികെ
കുലശേഖരന്റെ ശിലാലിഖിതങ്ങളില്‍ മെയ് കീര്‍ത്തി (ശാസനം) ഒന്നും തന്നെയില്ല.
അദ്ദേഹത്തിന്റെ ഭരണത്തിന്റെ നാലാം വര്‍ഷത്തില്‍, ആള്‍വാര്‍ തിരുനഗരി
ശിലാലിഖിതത്തില്‍ “ശ്രീ കോ മാരവര്‍മ്മന്‍ ത്രിഭുവന ചക്രവര്‍ത്തി ശ്രീ കുലശേഖര
ദേവര്‍ “എന്ന് പ്രകീര്‍ത്തിക്കുന്നു.
എ.ഡി 1308 ലെ കുലശേഖര
പാണ്ഡ്യന്‍ ഒന്നാമന്റെ മരണത്തിനു ശേഷം, അദ്ദേഹത്തിന്റെ
മക്കളായ ജാതവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്‍ മൂന്നാമനും, ജാതവര്‍മ്മന്‍ വീര പാണ്ഡ്യന്‍ രണ്ടാമനും തമ്മില്‍ അനന്തരാവകാശികളെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുക്കാന്‍
കാരണമാകുകയും, അധികാരത്തിനായി അവര്‍ പരസ്പരം യുദ്ധം ചെയ്യുകയും ചെയ്തു. അറബ്
ചരിത്രകാരായ വസ്സഫും, അമീര്‍ ഖുസ്രുവും
പറയുന്നത്, ജാതവര്‍മ്മന്‍ വീര പാണ്ഡ്യന്‍ രണ്ടാമന്‍ എ.ഡി 1310 ല്‍ കൊല്ലപ്പെട്ടുവെന്നാണ്.
ഇത് നീണ്ട “പാണ്ഡ്യന്‍ ആഭ്യന്തര യുദ്ധ”ത്തിലേക്ക് നയിച്ചു.
“ആര്യ
ചക്രവര്‍ത്തി” എന്ന തലപ്പേര്‍ പാണ്ഡ്യ സാമ്രാജ്യത്തില്‍, ജാതിയെയോ, തൊഴിലിനെയോ അടിസ്ഥാനമാക്കി
സര്‍വ്വ സാധാരണയായി ഉപയോഗിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. സംയുക്തമായ തലപ്പേര്‍
നിലനില്‍ക്കേ, മാരവര്‍ സമുദായ മുഖ്യന്‍
എന്ന അര്‍ത്ഥത്തില്‍ ‘മാരവ ചക്രവര്‍ത്തി‘ എന്നും രാജപ്രമുഖന്മാര്‍
ഉപയോഗിച്ചിരുന്നു. മാരവര്‍, മുത്തുരാജ സമുദായത്തിലെ ഉപജാതിയാണ്. തമിഴില്‍ ‘അരിയര്‍’,’അരയര്‍’
എന്ന് പരാമര്‍ശിക്കുന്നത്, ശ്രേഷ്ടന്‍,
പണ്ഡിതന്‍, അല്ലെങ്കില്‍ ‘ആര്യവര്‍ത്ത’ യില്‍ നിന്നുമുള്ള വ്യക്തി എന്ന അര്‍ത്ഥത്തിലാണ്.
‘ആര്യ ചക്രവര്‍ത്തി’ എന്നതും അത്തരത്തില്‍ ഉപയോഗിച്ച പദമാണ്. ശിലാലിഖിതത്തില്‍
പരാമര്‍ശിക്കപ്പെട്ട മറ്റു ചില പ്രമാണിമാരുടെ പേരുകള്‍ “ദേവര്‍ അരയ ചക്രവര്‍ത്തി”,
അളഗന്‍ അരയ ചക്രവര്‍ത്തി, മീനതുംഗന്‍ അരയ ചക്രവര്‍ത്തി, “ഇരമ ന്‍ അരയ ചക്രവര്‍ത്തി”
എന്നിങ്ങനെയാണ്. ദേവര്‍ അരയ ചക്രവര്‍ത്തിക്ക് രണ്ടു അറിയപ്പെടുന്ന
ശിലാലിഖിതങ്ങളുണ്ട്. എ.ഡി.1272 നു മുന്‍പുള്ള
രാമനാഥപുരത്തെ സോവാപുരി ലിഖിതമാണ് ആദ്യത്തേത്.. ആര്യ എന്ന അര്‍ത്ഥത്തിലാണ് തമിഴില്‍
‘അരയ’ എന്ന് പ്രയോഗിച്ചിരിക്കുന്നത് എന്ന് ഈ ശിലാലിഖിതങ്ങളില്‍ നിന്നും വ്യക്തമാണ്. ചോള-പാണ്ഡ്യ- ചേര-പല്ലവ-ചാലൂക്യ-ശതവാഹന
സാമ്രാജ്യങ്ങളിലെ രാജാക്കന്മാര്‍ ആര്യന്മാരുടെ പിന്ഗാമികളായ “മുത്തുരാജാക്കന്മാര്‍” തന്നെയാണ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്.
രാമേശ്വരത്തെ
ബ്രാഹ്മണരും, ഗംഗാ സാമ്രാജ്യവും.
ആര്യ ചക്രവര്‍ത്തിമാര്‍
ഈ ക്ഷേത്രത്തിലെ “പാശുപതാ വൈഷ്ണവ വിഭാഗത്തിലെ അരയര്‍ സന്യാസിമാരുടെ (512 അരയര്‍
സംഘം)പിന്മുറക്കാര്‍ എന്ന് അവകാശപ്പെട്ടിരുന്നു.
ജാഫ്നയിലെ ആര്യ ചക്രവര്‍ത്തി
ഭരണ കാലഘട്ടത്തില്‍ രചിക്കപ്പെട്ട “സേകര സെസേക മാ ലൈ” എന്ന ഗ്രന്ഥത്തില്‍,
അവരുടെ മുന്‍ഗാമികള്‍, രാമേശ്വരം, രാമനാഥ സ്വാമി ക്ഷേത്രത്തിലെ ‘പാശുപതാ’ വിഭാഗത്തിലെ“512 അരയര്‍ സംഘ”ത്തില്‍ ഉള്‍പ്പെടുന്നതായി
പരാമര്‍ശിക്കുന്നു. 512 ല്‍ രണ്ടുപേര്‍ രാജാക്കന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ഈ
രാജാക്കന്മാരുടെ നേര്‍ മുന്‍ഗാമി പാണ്ഡ്യ സാമ്രാജ്യത്തിലെ കാര്യ നിര്‍വ്വാഹകനായിരുന്നു,
എന്നും, തെരഞ്ഞെടുക്കപ്പെട്ട രാജാവിനെ സഹായിക്കാന്‍
മറ്റു രാജ്യങ്ങളായ ‘ഹൊയ്സാല’, ‘കര്‍ണ്ണാടക’
ദേശങ്ങളിലെ രാജാക്കന്മാരുമായി ഈ മുന്‍ഗാമി
യുദ്ധം ചെയ്തതായും അതില്‍ പറയുന്നു.
ജാത വര്‍മ്മന്‍
സുന്ദര പാണ്ഡ്യന്റെ ഭരണ കാലത്ത് അവരുടെ ശത്രുക്കളായ ഹൊയ്സാലന്മാരെയും അവരുടെ
രാജാവ് വീര സോമേശ്വരയെയും എ.ഡി 1254 ല്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തി.
സ്ഥല നിര്‍ണ്ണയ പഠന പ്രകാരം,
“തീവൈയാര്‍ കോന്‍” (‘തീവയ്’ ലെ രാജാവ്), കന്ടമലൈയരിയര്‍ കോന്‍ (കണ്ടമലയിലെ അര്യന്‍
രാജാവ്), ‘സെത്തു കാവലാന്‍’( ‘സെത്തു’ വിന്റെ സംരക്ഷകന്‍), തുടങ്ങിയവ അവരുടെ
രാമേശ്വരം ഹിന്ദു ക്ഷേത്രവുമായുള്ള ബന്ധത്തെ ഉറപ്പിക്കുന്നു. “തീവൈ”, രാമേശ്വരം
ക്ഷേത്രവും, സെത്തു, കന്ടമലൈ, എന്നിവ അതിന്റെ അനുബന്ധ സ്ഥലങ്ങളുമാണ്.
ആര്യ
ചക്രവര്‍ത്തിമാ ര്‍.
കലിംഗ.
(1215–55) |
·
കലിംഗ മാഘ.
|
താംബ്രലിംഗ
(1255–62) |
·
ചന്ദ്ര ഭാനു.
|
ആര്യ ചക്രവര്‍ത്തി
സാമ്രാജ്യം.1262-1450.
(1262–1450) |
·
കുലശേഖര സിങ്കൈ അരിയന്‍. (1262–84)
·
കുലോതുംഗ സിങ്കൈ അരിയന്‍ (1284–92)
·
വിക്രമ സിങ്കൈ അരിയന്‍ (1292–1302)
·
വീരോദയ സിങ്കൈ അരിയന്‍ (1302–25)
മാര്‍ത്താണ്ഡ
സിങ്കൈ അരിയന്‍ (1325–47)
സിങ്കൈ അരിയന്‍ ഗുണഭൂഷണ (1347–?)
·
വീരോദയ സിങ്കൈ അരിയന്‍ (?–1380)
·
ജയവീര സിങ്കൈ അരിയന്‍ (1380–1410)
·
ഗുണവീര സിങ്കൈ അരിയന്‍ (1410–40)
കനകസൂര്യ സിങ്കൈ
അരിയന്‍
(1440–50)
|
House of Siri Sanga Bo
(1450–67) |
·
ഭുവനേക ബാഹു VI.
|
ആര്യ ചക്രവര്‍ത്തി
സാമ്രാജ്യം
(1467–1619) |
കനകസൂര്യ സിങ്കൈ
അരിയന്‍
(1467–78)
·
സിന്ഗൈ പരാ രാസ സേഗരന്‍(1478–1519)
·
സങ്കിള്ളി
1. (1519–61)
·
പുവിരാജ പണ്ടാരം (1561–1665)
·
പെരിയ പിള്ളൈ (1565–82)
·
പുവിരാജ പണ്ടാരം.(1582–91)
·
എതിരിമാന സിംഗം.(1591–1616)
·
സങ്കിള്ളി.11(1617–19)
|
രാസനായഗം മുദലിയാര്‍, ജ്ഞാന
പ്രകാശര്‍ എന്നിവര്‍, ആര്യ ചക്രവര്‍ത്തി സാമ്രാജ്യം ഗംഗാ സാമ്രാജ്യവുമായി
ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ ആധിപത്യം
സ്ഥാപിച്ച ഇന്ത്യയിലെ കലിംഗ സാമ്രാജ്യത്തിലെ ‘കലിംഗ മാഘ’എന്ന സിങ്കൈ അരിയന്‍ സേകര
സേസേകരന്‍, രാമേശ്വരത്തെ ബ്രാഹ്മണകുടുംബവുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നു
രാസനായഗം വിശ്വസിക്കുന്നു. മാഘ കിഴക്കന്‍ ഗംഗാ സാമ്രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവന്നത്
തര്‍ക്കമറ്റ സംഗതിയാണ്. ജാഫ്നാ സാമ്രാജ്യത്തിലെ കൊടിയടയാളവും, കിഴക്കന്‍ ഗംഗാ
സാമ്രാജ്യത്തിലെ കൊടിയടയാളവും ഒന്ന് തന്നെയെന്നു മാത്രമല്ല, കൈവര്‍ത്തരായ ഗംഗാ
രാജാക്കന്മാര്‍ക്കും പ്രത്യക്ഷമായ ബ്രാഹ്മണ സംബന്ധമുണ്ടായിരുന്നു. ആര്യ ചക്രവര്‍ത്തിമാര്‍
നിര്‍മ്മിച്ച ‘സെത്തു നാണയ’ങ്ങള്‍ക്കും സമാന ചിഹ്നമായിരുന്നുവെന്നും രാസനായഗം പറയുന്നു.
സ്വാമി
ജ്ഞാന പ്രകാശര്‍ പറയുന്നത്, ആദ്യത്തെ ആര്യ ചക്രവര്‍ത്തി സിങ്കൈ അരിയന്‍ ( സിങ്കൈ നഗര്‍
അരിയന്‍)എന്ന ‘കലിംഗ മാഘ’ ആണെന്നാണ്. ഈ ചക്രവര്‍ത്തിമാര്‍ കിഴക്കന്‍ ഗംഗാ
സാമ്രാജ്യത്തിലുള്‍പ്പെടുന്നു എന്നുള്ളതിന് മൂന്നു പ്രധാന തെളിവുകള്‍ അദ്ദേഹം
നിരത്തുന്നു.,ആദ്യത്തെത്, തലയുയര്‍ത്തി കാലുകളില്‍ വിശ്രമിക്കുന്ന കാളയും മറുവശത്ത്
ചന്ദ്രക്കലയും ആലേഖനം ചെയ്ത ആര്യ ചക്രവര്‍ത്തിമാരുടെയും, കിഴക്കന്‍ ഗംഗാ
രാജാക്കന്മാരുടെയും നാണയങ്ങളാണ്. രണ്ടാമത്തേത്, അവരുടെ ഉത്ഭവത്തെ സംബന്ധിച്ചുള്ള
പാരമ്പര്യം സമാനമാണ്. അവസാനത്തെത്, അവര്‍ സ്വീകരിച്ച ‘ഗംഗൈ നാഥന്‍’ ,’ഗംഗൈ അരയന്‍ (ഗംഗാ
സാമ്രാജ്യത്തിലെ ആര്യന്‍)എന്നീ ഇരട്ടപ്പേരുകളാണ്. ആര്യ ചക്രവര്‍ത്തിമാര്‍ പുണ്യ
നദിയായ ഗംഗയുടെ തീരത്തെ പുണ്യ നഗരമായ വാരണാസിയില്‍ നിന്നും ജൈന –ബുദ്ധ മതപ്രചരണാര്‍ത്ഥം
ദക്ഷിനെന്ത്യയിലേക്ക് വന്ന കലചൂരി/കളഭ്രാ രാജാക്കന്മാരുടെ പിന്തലമുറയാണ്. അവരുടെ
മുന്‍ഗാമികള്‍ പുരാതന സൂര്യ വംശി-ചന്ദ്ര വംശി ക്ഷത്രിയന്മാരായ കോലി-ശാക്യ
ഗോത്രജരാണ്.
ബുദ്ധ സന്യാസികളുടെ ഒരു സംഘം ‘ആര്യ സംഘം’
എന്നാണ് അറിയപ്പെട്ടത്. ‘512 അരയര്‍ സംഘം’ എന്നത്, ബുദ്ധസംഘമായിരുന്ന ‘ആര്യ സംഘം’ തന്നെയാണ്. ബുദ്ധമതാനുയായികള്‍ വീണ്ടും വൈഷ്ണവരായി
തീര്‍ന്നുവെന്ന് ഇനിയും അധികം തെളിവ് ആവശ്യമില്ലല്ലോ. കോലി-ശാക്യ ഗോത്രജരായ
ജൈന-ബുദ്ധമതാനുയായികള്‍ തന്നെയാണ് ആര്യന്മാര്‍. ആ വര്‍ഗം തന്നെയാണ് അരയ, അരയര്‍, അരയന്‍,
അരിയര്‍, അരിയന്‍, എന്നീ പേരുകളില്‍ അറിയപ്പെടുന്ന “വൈഷ്ണവ മുത്തുരാജാക്കന്മാര്‍ “
.
No comments:
Post a Comment