An organization for the uplift and welfare of Arayar/Arayan/Ariyan/Araiyar(Vaishnava Muthuraja), the great descendants of Koli-Shakya gotra and a sub caste of Muthuraja (Tamilnadu)/ Mudiraja (Andhra pradesh) community.
Wednesday, 11 September 2013
Sree Buddha: The first Arayar in the world
ജൈന-ബുദ്ധ മതാനുയായികളായ
കലച്ചൂരി/കളഭ്ര രാജാക്കന്മാരുടെ പിന്മുറക്കാരാണ്, അരയര്‍.
അരയര്‍ ഒരു ജാതിപ്പേര്‍
ആയിരുന്നില്ല.
പുരാതത ഇന്ത്യയില്‍
നിലനിന്ന ഏറ്റവും പഴയ മതമാണ് ജൈനമതം. ജൈന മതപ്രകാരം, കോപം, ആര്‍ത്തി, അത്യാസക്തി, അഹന്ത
എന്നീ നാല് ആന്തരിക ശത്രുക്കളെ പരാജയപ്പെടുത്തി മോക്ഷപ്രാപ്തനാകുന്ന
സന്യാസികളെ “അരിഹന്ത്” എന്ന്
വിളിക്കുന്നു. ഇപ്രകാരം അരിഹന്ത് ആയ വ്യക്തികളാണ് ജൈന മതത്തിലെ ദൈവ പുരുഷന്മാര്‍
എന്ന് അറിയപ്പെടുന്ന 24 തീര്‍ത്ഥങ്കരര്‍. ആദിനാഥന്‍ ആദ്യത്തെതീര്‍ത്ഥങ്കരരും, മഹാവീര്‍
ഒടുവിലത്തെ തീര്‍ത്ഥങ്കരരും ആണ്. ജൈന മതത്തിലെ അരിഹന്ത്, (പാലിഭാഷ)ബുദ്ധമതത്തിലെ, അരയര്‍, അരയ്യര്‍, അരിയര്‍,(തമിഴ്)
ആര്യര്‍, ആര്യ (സംസ്കൃതം) എന്നീ പദങ്ങള്‍ സമാന
ഗണത്തിലുള്ളവയാണ്. ബുദ്ധനെ പുരാതന തമിഴ് കൃതികളില്‍ “അരയര്‍” എന്നാണ്
അഭിസംബോധന ചെയ്തിരിക്കുന്നത്.
ബുദ്ധമതം.
ബുദ്ധമതസ്ഥാപകനും , ഗുരുവും
ആയ ഭഗവാന്‍ ഗൗതമ ബുദ്ധന്‍ (563-483 BC) ശാക്യ
ഗോത്രത്തിലാണ് പിറന്നത്. ഗരുഡപുരാണം (1.86.10.11) അനുസരിച്ച് രാമനും, കൃഷ്ണനും
ശേഷം ബുദ്ധന്‍, വിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരം ആയാണ്
പറയപ്പെടുന്നത്. ബുദ്ധന്റെ പിതാവ് സുദ്ധോദന സൂര്യവംശത്തിലെ ശാക്യ ഗോത്ര വംശജനാണ്.
ശാക്യ ഗോത്രത്തിന്റെ ഉത്ഭവം
വിഷ്ണുപുരാണത്തിലും, ശ്രീമദ്
ഭാഗവതത്തിലും, ബ്രഹ്മപുരാണത്തിലും പറയുന്നുണ്ട്. ശാക്യഗോത്ര വംശജര്‍
“ശാക്യഗണരാജ്യ” എന്ന
പേരില്‍ ഒരു സ്വതന്ത്ര നാട്ടുരാജ്യം
തന്നെ രൂപീകരിച്ചിരുന്നു. പുരാതന ഇന്ത്യയിലെ കപിലവസ്തു ആയിരുന്നു അതിന്റെ തലസ്ഥാനം.
സുര്യവംശം(Solar
Dynasty) എന്ന് പൊതുവായി അറിയപ്പെടുന്ന ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒരു
ഗോത്രമാണ്, ശാക്യ. ഭഗീരഥ, രഘു, ദശരഥന്‍, രാമന്‍.
എന്നിവര്‍, ഇക്ഷ്വാകു സാമ്രാജ്യത്തിലെ
പ്രശസ്തരായ രാജാക്കന്മാരാണ്. രഘുവിന് ശേഷം, രഘുവംശം
എന്ന പേരില്‍ ഈ രാജവംശം അറിയപ്പെട്ടു. മറ്റു അറിയപ്പെടുന്ന രാജാക്കന്മാര്‍, സത്യവൃത, ഹരിശ്ചന്ദ്ര, ദിലീപ, സാഗര, പ്രസേനജിത്ത്
എന്നിവരാണ്. ബുദ്ധ മത ഗ്രന്ഥമായ “മഹാസമ്മത”പ്രകാരം, ഇക്ഷ്വാകു
ആണ് ഇക്ഷ്വാകു സാമ്രാജ്യം സ്ഥാപിച്ചത് എന്ന് പറയുന്നു. ജൈന സാഹിത്യത്തിലും
ഇക്ഷ്വാകു സാമ്രാജ്യം 24 തീര്‍ത്ഥങ്കരര്‍ ഉള്‍പ്പെടുന്നതായി പറയുന്നു.
പുരാണപ്രകാരം, വസിഷ്ഠ
മഹര്‍ഷിയാണ് ഇക്ഷ്വാകു സാമ്രാജ്യത്തിന്റെ സര്‍വ്വസ്വവും. ഇക്ഷ്വാകു
സാമ്രാജ്യത്തില്‍ നിന്നാണ് ശാക്യഗോത്രം രൂപം കൊള്ളുന്നത്. ശാക്യ ഗോത്രത്തില്‍
നിന്നും മൗര്യ സാമ്രാജ്യവും രൂപം കൊണ്ടു. ചന്ദ്രഗുപ്ത മൗര്യരാജാവും അദ്ദേഹത്തിന്റെ
പിന്‍ഗാമികളും കോലി വംശത്തില്‍ ഉള്‍പ്പെടുന്നു. ഇക്ഷ്വാകു സാമ്രാജ്യം പില്‍ക്കാലത്ത് ഒന്‍പതു പ്രധാന ഗോത്രങ്ങളായി വിഭജിക്കപ്പെട്ടു. അതിലെ പ്രധാന ഗോത്രങ്ങളായിരുന്നു കോലി-(കോലിയ) യും, ശാക്യയും. ഏറ്റവും പുരാതന പ്രപഞ്ചഭരണാധികാരി
എന്നറിയപ്പെടുന്നതും, മോഹന്‍
ജോ ദാരോയിലെ ശിലാ ലിഖിതങ്ങളില്‍ എഴുതപ്പെട്ട ചരിത്രത്തിലെ നായകനുമായ, മാന്ധതമഹാരാജനും, രാമായണം
രചിച്ച വാല്മീകി മഹര്‍ഷിയും കോലി വംശജരാണ്. കോലി വംശത്തിലെ സുന്ദരിയായ മഹാമായ എന്ന രാജകുമാരിയെയാണ്
സുദ്ധോദന രാജാവ് വിവാഹം കഴിച്ചത്. ഇവരുടെ പുത്രനാണ് ശാക്യമുനി എന്നും, ശ്രീ
ബുദ്ധന്‍ എന്നും അറിയപ്പെട്ട സിദ്ധാര്‍ത്ഥ രാജകുമാരന്‍. സിദ്ധാര്‍ത്ഥ
രാജകുമാരന്റെ മുറപെണ്ണും,സഹധര്‍മ്മിണിയുമായ യശോധരയും കോലി വംശജയാണ്. (ഭഗവാന്‍ വേദ വ്യാസന്റെ മാതാവ് സത്യവതി കോലി വംശജയാണ്.)
ജൈനമതക്കാരായ ഉത്തരേന്ത്യന്‍ കലച്ചൂരികള്‍ സന്യാസികളും, പോരാളികളുമായ ജനസമൂഹമായിരുന്നു. കലച്ചൂരികള്‍,
ദക്ഷിണേന്ത്യയില്‍ കളഭ്ര രാജാക്കന്മാര്‍ അഥവാ കാളീ അരശര്‍ എന്നാണ്
അറിയപ്പെടുന്നത്. കലച്ചുരി/കളഭ്ര രാജാക്കന്മാര്‍ ആന്ധ്രാപ്രദേശില്‍ മുദ്ധിരാജ എന്നും, തമിഴ്നാട്ടില്‍
മുത്തുരാജ/മുത്തരയര്‍ എന്നും അറിയപ്പെടുന്നു. തമിഴ്നാട്ടിലെ രാമേശ്വരത്ത്
സ്ഥിരതാമസമാക്കിയ ഈ രാജാക്കന്മാര്‍ അവിടങ്ങളില്‍ മുന്‍പ് ഉണ്ടായിരുന്ന
രാജാക്കന്മാരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി, ജൈന/ബുദ്ധ
മതത്തില്‍ അധിഷ്ട്ടിതമായ സ്വന്തം സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുകയും, അവിടുങ്ങളിലെ
ബ്രാഹ്മണ ജനതയുമായി ഇടകലര്‍ന്നു വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കളഭ്ര
രാജാക്കന്മാരുടെ പിന്‍ഗാമികള്‍ ആയ ചോള സാമ്രാജ്യത്തിലെ പ്രശസ്തനായ കരികാല ചോള
മഹാരാജാവിന്റെ ചെറുമകന്‍ ഇളന്തരയന്‍ ആണ് പല്ലവ സാമ്രാജ്യം സ്ഥാപിച്ചത്. പല്ലവന്മാരുടെ പിന്‍ഗാമികളാണ് മുത്തുരാജ/മുത്തരയ
രാജാക്കന്മാര്‍., ചോള രാജാക്കന്മാരുടെ ഒരു കേരള ശാഖ 'പഴുവെട്ടരയര്‍' എന്നും പല്ലവന്മാരുടെ പിന്‍ഗാമികള്‍ 'പല്ലവരയര്‍' എന്നും അറിയപ്പെട്ടു. മൂവേന്തന്മാര്‍
എന്നറിയപ്പെട്ട ചോള/ചേര/പാണ്ട്യ രാജാക്കന്മാര്‍ എല്ലാവരും കലച്ചൂരി/കളഭ്ര
രാജാക്കന്മാരുടെ പിന്മുറക്കാരാണ്. ഈ രാജകുടുംബങ്ങള്‍ പരസ്പരം വിവാഹ ബന്ധങ്ങളില്‍
ഏര്‍പ്പെട്ടിരുന്നു. തമിഴ്നാട്ടില്‍
ഏറ്റവും ആദ്യം മഹാക്ഷേത്രങ്ങളും,കോട്ടകളും
പണികഴിപ്പിച്ചത് മുത്തരയ
രാജാക്കന്മാരാണ്.
Subscribe to:
Posts (Atom)