perimbidu mutharayar
“പെരിമ്പിടുഗ്
മുത്തരയര്‍
തഞ്ചാവൂര്‍ ഭരിച്ചിരുന്ന മുത്തുരാജ/മുത്തരയര്‍/മുടിരാജ
സമുദായത്തിലെ മഹാനായ രാജാവായിരുന്നു പെരിമ്പിടുഗ് മുത്തരയര്‍ ഒന്നാമന് അഥവാ കുവാവന്‍ മാരന്,. അദ്ദേഹത്തിന്റെ തലപ്പെരുകളില് ഒന്ന്, “തഞ്ചാവൂര്‍ പ്രഭു” എന്നായിരുന്നു. പെരിമ്പിടുഗ്
മുത്തരയര്‍, നന്ദിവര്‍മ്മന്‍ പല്ലവ മല്ലയുടെ കിരീട
ധാരണത്തിനു പങ്കെടുത്തതായി പരാമര്‍ശമുണ്ട്. ചോള സാമ്രാജ്യത്തെ
തൂത്തെറിഞ്ഞുകൊണ്ടാണ് അദ്ദേഹം തഞ്ചാവൂര്‍ രാജാവാകുന്നത്.എട്ടാം
നൂറ്റാണ്ടുമുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ മുത്തരയര്‍ തഞ്ചാവൂര്‍ ഭരിച്ചു. പല്ലവന്മാരോടൊപ്പം
ചേര്‍ന്നു മുത്തരയന്മാര് പാണ്ഡ്യന്മാരുമായും, അവരുടെ
സഹായികളുമായും യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു.
വിജയാല ചോള (എ.ഡി. 846-880) തഞ്ചാവൂര്‍ പിടിച്ചെടുത്തത്, പെരിമ്പിടുഗ്
മുത്തരയ രാജാവില്‍ നിന്നുമായിരുന്നു എന്ന് ചരിത്രകാരന്മാര് വിശ്വസിക്കുന്നു. മുത്തരയന്മാരും, ചോളന്മാരും തങ്ങളുടെ സാമ്രാജ്യങ്ങളെ
ചൊല്ലി പരസ്പരം യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പല്ലവന്മാരുമായി
ചേര്‍ന്നു അവര്‍ പാണ്ഡ്യന്മാരുമായും യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും, ദക്ഷിണേന്ത്യന്‍
ഉപ ഭൂഖണ്ഡത്തില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.പല്ലവന്മാരുടെ
സില്ബന്ധികള് ആകുന്നതിനു മുന്‍പ്, നൂറ്റാണ്ടുകളോളം ചോളന്മാരും, മുത്തുരാജാക്കന്മാരും
തങ്ങളുടെ ഇളം തലമുറയായ പല്ലവന്മാരുമായും
യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതാണ് ചരിത്രം.
മുത്തരയ പ്രമാണിമാര്‍ ഹിന്ദു ശൈവ
വിശ്വാസികളും ക്ഷേത്ര നിര്‍മ്മാണ കലയില്‍ അഗ്ര ഗണനീയരുമായിരുന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്തിനു 40 കി.മീ അകലെയുള്ള
പുരാതന സുബ്രഹ്മണ്യ ക്ഷേത്രം, അവരുടെ ഹിന്ദു മത വിശ്വാസത്തിനും ആരാധനക്കും ഉത്തമ
ദൃഷ്ടാന്തമായി വിരാജിക്കുന്നു.തമിഴ്നാട്ടിലെ മുത്തുരാജ സമുദായം, എല്ലാവര്‍ഷവും
മേയ് ഇരുപത്തിമൂന്നിന് പെരിമ്പിടുഗ് മുത്തരയരുടെ ജന്മദിനം കൊണ്ടാടാന്‍
തമിഴ്നാട്ടിലെ തൃച്ചി(തൃശ്ശിനാപ്പള്ളി)യില്‍
ഒത്തുകൂടുന്നു.
No comments:
Post a Comment